Month: September 2022
-
Breaking News
ചീറ്റക്കൂട്ടത്തെ ചരിത്രത്തിലേക്ക് തുറന്നുവിട്ട് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: നമീബിയയില്‍ നിന്നും എത്തിയ ചീറ്റകളെ കുനോ ദേശീയോദ്യാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടു. എട്ട് ചീറ്റകളെയാണ് ക്വാറന്റീനായി തുറന്നുവിട്ടത്. തുറന്നുവിട്ടശേഷം പ്രധാനമന്ത്രി ചീറ്റകളുടെ ഫോട്ടോയെടുത്തു. മൂന്ന് ചീറ്റകളെയാണ് പ്രധാനമന്ത്രി ആദ്യം തുറന്ന് വിട്ടത്. ബാക്കിയുള്ളവയെ വനം വകുപ്പ് ഉദ്യോഗസ്ഥരും. കരയിലെ ഏറ്റവും വേഗമേറിയ ജീവികളായ ചീറ്റകള്‍ ഇന്ത്യയിലെത്തിയതോടെ 13 വര്‍ഷത്തെ പ്രയത്‌നമാണ് സാക്ഷാത്കരിച്ചത്. പ്രധാനമന്ത്രിയുടെ പിറന്നാള്‍ കൂടിയാണ് ഇന്ന്. ചീറ്റകളെ നല്‍കിയതിന് നമീബിയയ്ക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി, ഇത് ഇന്ത്യയ്ക്ക് ചരിത്രനിമിഷമാണെന്നും പറഞ്ഞു. 2009 ല്‍ ആണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള ‘പ്രോജക്ട് ചീറ്റ’ ആരംഭിച്ചത്. 7 പതിറ്റാണ്ടുകള്‍ക്കു മുന്‍പാണ് ഇന്ത്യയില്‍ ചീറ്റകള്‍ക്കു വംശനാശം വന്നത്. കടുവയുടെ ചിത്രം പതിപ്പിച്ച മുന്‍ഭാഗമുള്ള ബോയിങ് 747 കാര്‍ഗോ വിമാനത്തിലാണ് പ്രത്യേക കൂടുകളില്‍ 8 ചീറ്റകളെ നമീബിയയിലെ വിന്‍ഡ്ഹോക് വിമാനത്താവളത്തില്‍ നിന്ന് രാവിലെ മധ്യപ്രദേശിലെ ഗ്വാളിയര്‍ വിമാനത്താവളത്തിലിറക്കിയത്.തുടര്‍ന്ന് സംസ്ഥാനത്തു തന്നെയുള്ള കുനോ ദേശീയോദ്യാനത്തിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിക്കുകയായിരുന്നു. 6 ആഴ്ചയ്ക്കുള്ളില്‍ ആണ്‍മൃഗങ്ങളെയും 4 ആഴ്ചയ്ക്കുള്ളില്‍ പെണ്‍മൃഗങ്ങളെയും…
Read More » -
Kerala
ഗവര്‍ണറെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാമെന്ന് കരുതേണ്ട: വി. മുരളീധരന്‍
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാമെന്ന് കരുതേണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. അഴിമതിക്കെതിരായാണ് ഗവര്‍ണര്‍ പ്രതികരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരേയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്കെതിരേയായിരുന്നു മുരളീധരന്റെ പ്രതികരണം. ഗവര്‍ണറെ വിരട്ടി രാജ്ഭവനെ നിശബ്ദനാക്കാമെന്ന് കരുതുന്നത് അദ്ദേഹത്തിന്റെ ചരിത്രം അറിയാത്തവരാണ്. സര്‍വകലാശാലകളിലെ അനധികൃത നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ കഴിവുകേടാണെന്നും മുരളീധരന്‍ പറഞ്ഞു. എല്ലാവരേയും അപകീര്‍ത്തിപ്പെടുത്തി ഒറ്റപ്പെടുത്തുക എന്ന സമീപനമാണ് എല്ലാകാലത്തും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടേത്. ആ സമീപനത്തോടെ ഗവര്‍ണറെ നിശബ്ദനാക്കാം എന്ന് വിചാരിക്കണ്ട. ഈ ഗവര്‍ണര്‍ കുറച്ച് വ്യത്യാസമുള്ള ആളാണെന്നെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
Read More » -
NEWS
ബംഗളൂരുവില്‍ ബൈക്കില്‍നിന്ന് വീണ് ചികിത്സയിലായിരുന്ന എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു
ബംഗളൂരു :ബൈക്കില്‍നിന്ന് വീണ് ചികിത്സയിലായിരുന്ന എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. മൂവാറ്റുപുഴ ആരക്കുഴ കുന്നപ്പിള്ളില്‍ ജോണി ജോസഫിന്റെ മകന്‍ അമല്‍ ജോണാണ് (23) മരിച്ചത്.ബംഗളൂരു രാമനഗര ഗൗസിയ എന്‍ജിനിയറിംഗ് കോളേജ് ബി.ടെക് വിദ്യാര്‍ത്ഥിയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ബംഗളൂരു സ്വദേശി റിയാസ് അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. അമലിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.50ന് ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളി സെമിത്തേരിയില്‍ നടക്കും. അമ്മ: ലിസി. സഹോദരങ്ങള്‍: ഐശ്വര്യ (നഴ്സ്, ഖത്തര്‍), അനിറ്റ് (നഴ്സിംഗ് വിദ്യാര്‍ത്ഥിനി, മംഗലാപുരം).
Read More » -
Breaking News
പ്രിയപ്പെട്ട മോദിജിക്ക് വിത്ത് ലൗ ഫ്രം പിണറായി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് എഴുപത്തിരണ്ട് വയസ് പൂര്‍ത്തിയായി. പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ ജന്മദിനാശംസകള്‍. ”പ്രിയപ്പെട്ട നരേന്ദ്ര മോദിജി, ഉഷ്മളമായ ജന്മദിനാശംസകള്‍ നേരുന്നു”-എന്നാണ് പിണറായി ട്വീറ്റ് ചെയ്തിരിക്കുന്നത്.
Read More » -
NEWS
കന്നി മാസമാണ്; കണ്ണും കാതും തുറന്നു വച്ചില്ലെങ്കിൽ തെരുവ് നായ്ക്കളുടെ എണ്ണം ഇനിയും കൂടിയേക്കാം
വളർത്തുനായ്ക്കു കൊടുത്ത ഡോഗ് ഫുഡിൽ കൊഴുപ്പ് കൂടി പോയതിന്റെ പേരിൽ ഭർത്താവിനെ ശാസിക്കുന്ന കൊച്ചമ്മമാരുടെ ഇന്ത്യയല്ല അനുഭവങ്ങളുടെ ഇന്ത്യയെന്നു തേവള്ളിപറമ്പിൽ ജോസഫ് അലക്സ് പറഞ്ഞിട്ട് വർഷങ്ങളായെങ്കിലും അനുഭവങ്ങളുടെ ഇന്ത്യക്ക് മാറ്റമൊന്നുമില്ല.പട്ടികളെ മക്കളെ പോലെ കരുതുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായെന്നു മാത്രം! മനുഷ്യാവകാശങ്ങൾ നിത്യവും ലംഘിക്കപ്പെടുന്ന നാട്ടിൽ മൃഗാവകാശങ്ങൾ ഉയർന്നു നിൽക്കുന്നതിൽ അത്ഭുതപ്പെടാനില്ല. ഈ ഓണകാലത്ത് മലയാളിയുടെ മനസ്സിനെ നൊമ്പരപ്പെടുത്തിയ ഒരു കണ്ണീർ ചിത്രമുണ്ട്. പത്തനംതിട്ട ജില്ലയിലെ പെരുനാട് ഗ്രാമത്തിലെ 12 വയസ്സുകാരി അഭിരാമിയുടെ ചിത്രം. മക്കളെ നഷ്ടപ്പെട്ട നിരവധി മാതാപിതാക്കൾ. ഇനി ഒരിക്കലും പൂവിളി ഉയരാത്ത നിരവധി വീടുകൾ. കേരളത്തിൽ ഒരു ദിവസം പട്ടി കടി ഏൽക്കുന്നവരുടെ എണ്ണം ആയിരത്തോളം വരും. 2800 കോടി രൂപയുടെ വാക്സിൻ കച്ചവടം നടക്കുന്ന രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തിൽ പട്ടികൾക്കു വേണ്ടി കേസ് വാദിക്കുന്ന വക്കിലിന്റെ ഫീസ് മണിക്കൂറിനു പത്തു ലക്ഷം രൂപയാണെന്നു നാം അറിയണം. അങ്ങനെ നോക്കുമ്പോൾ പട്ടിക്കടി തുടർന്ന് പോകേണ്ടത് ചിലരുടെ…
Read More » -
NEWS
രാഹുല്‍ ഗാന്ധി ഒരുകാലത്തും പ്രധാനമന്ത്രിയാവില്ല: ഖുശ്ബു
ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒരുകാലത്തും പ്രധാനമന്ത്രിയാകില്ലെന്ന് ബി.ജെ.പി നേതാവും നടിയുമായ ഖുശ്ബു സുന്ദര്‍. രാഹുല്‍ ഗാന്ധി നടത്തുന്ന പദയാത്രകൊണ്ട് കോണ്‍ഗ്രസ് രക്ഷപ്പെടില്ല, നെഹ്റു കുടുംബം മാത്രമേ രക്ഷപെടുകയുള്ളൂ.താന്‍ കോണ്‍ഗ്രസിലായിരുന്നപ്പോഴാണ് രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം രാജിവെച്ചത്. പകരം ആര് നേതാവാകുമെന്ന ചോദ്യമുയര്‍ന്നു. താനടക്കം പലരും ജ്യോതിരാദിത്യ സിന്ധ്യയുടെ പേര് പറഞ്ഞു. ഉടനെ എല്ലാവരും തന്റെ നേര്‍ക്ക് പാഞ്ഞു. ഇനിയെല്ലാവരും രാഹുല്‍ ഗാന്ധിയെ സമീപിച്ച് അധ്യക്ഷസ്ഥാനമേറ്റെടുക്കണമെന്ന നാടകം കളിക്കും. ജനങ്ങള്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. അവര്‍ക്ക് പെട്ടെന്നൊന്നും അധികാരത്തില്‍ വരാന്‍ കഴിയില്ലെന്നും ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു.
Read More » -
Kerala
പ്ലസ്ടുവിനൊപ്പം ലേണേഴ്‌സും; റോഡ് നിയമം പഠനവിഷയമാക്കും
തിരുവനന്തപുരം: പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്‌സ് ലൈസന്‍സ് നല്‍കാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്. ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതിയില്‍ ലേണേഴ്‌സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാണ് ശുപാര്‍ശ. ഇതിനായി മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയ കരിക്കുലം അടുത്ത ആഴ്ച വിദ്യാഭ്യാസവകുപ്പിന് കൈമാറും. സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം. പ്ലസ്ടു ജയിക്കുന്ന ഏതൊരാള്‍ക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിനൊപ്പം ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റും നല്‍കാനാണ് പദ്ധതി. ഇതിനുവേണ്ടി പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ റോഡ് നിയമവും ഗതാഗത നിയമവും ഉള്‍പ്പെടെ ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റിന് ആവശ്യമായ കാര്യങ്ങളെല്ലാം പഠിപ്പിക്കും. ഗതാഗത കമ്മീഷണര്‍ എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഇതിനാവശ്യമായ കരിക്കുലം തയാറാക്കി. ഇത് ഗതാഗതമന്ത്രി ആന്റണി രാജു 28ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്ക് കൈമാറും. സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍ കേന്ദ്ര വാഹന ഗതാഗത നിയമത്തിലടക്കം മാറ്റം വരുത്തണം. അതിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. പദ്ധതി നടപ്പാക്കുന്നതില്‍ പ്രധാനമായും രണ്ടു നേട്ടങ്ങളാണ് വകുപ്പ് കാണുന്നത്. ഒന്ന്,…
Read More » -
NEWS
തെരുവ് നായക്കളെ കൊല്ലുവര്‍ക്കെതിരെ കാപ്പ ചുമത്തണം: മനേകാ ഗാന്ധി
ന്യൂഡൽഹി: കേരളത്തിൽ തെരുവ് നായക്കളെ കൊല്ലുവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന് മനേകാ ഗാന്ധി. സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായിരിക്കെ വിവിധയിടങ്ങളില്‍ ആളുകള്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ വാര്‍ത്തകൾക്ക് പിന്നാലെയാണ് അവരുടെ പ്രതികരണം.. തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട മനേകാ ഗാന്ധി ഇവർക്കെതിരെ കാപ്പ ചുമത്തി ജയിലിൽ അടയ്ക്കാൻ കേരള സർക്കാർ തയാറാകണമെന്നും ആവശ്യപ്പെട്ടു. തെരുവ് നായ പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടില്ലെങ്കില്‍ നായകളെ കൊല്ലുന്ന പ്രവണത തുടരുമെന്നും കേരളത്തില്‍ തെരുവ് നായ്ക്കളെ തുടര്‍ച്ചയായി കൊല്ലുന്നവര്‍ക്കും കൊല്ലാന്‍ പ്രേരണ നല്കുന്നവര്‍ക്കുമെതിരെ കാപ്പ ചുമത്താന്‍ ഡി.ജി.പി തയ്യാറാകണമെന്നും മനേക ഗാന്ധി ആവശ്യപ്പെട്ടു.
Read More » -
Crime
തട്ടമിടാത്തതിന്റെ പേരില്‍ സദാചാരപ്പോലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ചു; ഇറാനില്‍ വന്‍പ്രതിഷേധം
ടെഹ്റാന്‍: തലയില്‍ തട്ടമിടാത്തിന്റെ പേരില്‍ ഇറാനിലെ സദാചാരപ്പോലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ചു. ശരിയായ രീതിയില്‍ ശിരോവസ്ത്രം ധരിച്ചില്ലെന്ന പേരില്‍ ഇറാനിലെ ‘സദാചാര പോലീസ്’ ആയ ‘ഗഷ്തെ ഇര്‍ഷാദ്’ (ഗൈഡന്‍സ് പട്രോള്‍) അറസ്റ്റ് ചെയ്ത മഹ്സ അമിനി(22) എന്ന യുവതിയാണ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മഹ്സയെ ടെഹ്റാനില്‍നിന്ന് പോലീസ് പിടികൂടിയത്. ഇതിനുപിന്നാലെ കോമയിലായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പോലീസിന്റെ മര്‍ദനമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നാണ് ആരോപണം. അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹ്സയ്ക്ക് തലയ്ക്ക് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പരാതി. അതേസമയം, ഉദ്യോഗസ്ഥര്‍ യുവതിയെ മര്‍ദിച്ചിട്ടില്ലെന്ന് ടെഹ്റാന്‍ പോലീസ് പ്രതികരിച്ചു. മഹ്സ അടക്കം ഒട്ടേറെ യുവതികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നതായും ഇതിനിടെ ഹാളില്‍വെച്ച് മഹ്സ കുഴഞ്ഞുവീഴുകയാണുണ്ടായതെന്നും പോലീസ് പറഞ്ഞു. ടെഹ്‌റാനില്‍ സഹോദരനൊപ്പം അവധിദിനം ചെലവിടാന്‍ എത്തിയതായിരുന്നു മഹ്‌സ അമിനി. ഇവരും സെപ്റ്റംബര്‍ 13 ന് ഷാഹിദ് ഹഗാനി എക്സ്പ്രസ് വേയില്‍ എത്തിയപ്പോള്‍ ഉചിതമായ രീതിയില്‍ ശിരോവസ്ത്രം ധരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി…
Read More » -
NEWS
ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ ഫെഡറൽ ബാങ്കും
ആലുവ: ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്ക്. ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ വര്‍ഷത്തെ പട്ടികയില്‍ 63-ാം സ്ഥാനമാണ് ഫെഡറല്‍ ബാങ്ക് കൈവരിച്ചിരിക്കുന്നത്. കമ്ബനികളുടെ തൊഴില്‍ സംസ്കാരവും ജീവനക്കാരുടെ ക്ഷേമവും വിലയിരുത്തുന്ന മുന്‍നിര ആഗോള ഏജന്‍സിയാണ് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്. ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യയില്‍ നിന്നുള്ള ഏക ബാങ്കും ഫെഡറല്‍ ബാങ്കാണ്. ഏകദേശം 47 ലക്ഷം ജീവനക്കാരെ പ്രതിനിധീകരിച്ച് 10 ലക്ഷം ജീവനക്കാരില്‍ നടത്തിയ രഹസ്യ സര്‍വയിലൂടെയാണ് അന്തിമ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.കേരളത്തിലെ ആലുവയാണ് ഫെഡറൽ ബാങ്കിന്റെ ആസ്ഥാനം
Read More »