NEWS

തെരുവ് നായക്കളെ കൊല്ലുവര്‍ക്കെതിരെ കാപ്പ ചുമത്തണം: മനേകാ ഗാന്ധി

ന്യൂഡൽഹി: കേരളത്തിൽ തെരുവ് നായക്കളെ കൊല്ലുവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന് മനേകാ ഗാന്ധി.
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായിരിക്കെ വിവിധയിടങ്ങളില്‍ ആളുകള്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ വാര്‍ത്തകൾക്ക് പിന്നാലെയാണ് അവരുടെ പ്രതികരണം..
 തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട മനേകാ ഗാന്ധി ഇവർക്കെതിരെ കാപ്പ ചുമത്തി ജയിലിൽ അടയ്ക്കാൻ കേരള സർക്കാർ തയാറാകണമെന്നും ആവശ്യപ്പെട്ടു.
തെരുവ് നായ പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടില്ലെങ്കില്‍ നായകളെ കൊല്ലുന്ന പ്രവണത തുടരുമെന്നും കേരളത്തില്‍ തെരുവ് നായ്ക്കളെ തുടര്‍ച്ചയായി കൊല്ലുന്നവര്‍ക്കും കൊല്ലാന്‍ പ്രേരണ നല്കുന്നവര്‍ക്കുമെതിരെ കാപ്പ ചുമത്താന്‍ ഡി.ജി.പി തയ്യാറാകണമെന്നും മനേക ഗാന്ധി ആവശ്യപ്പെട്ടു.

Back to top button
error: