Month: September 2022
-
NEWS
പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുമായി നാളെ കൂടിക്കാഴ്ച നടത്തും
ബംഗളൂരു :സില്‍വര്‍ ലൈന്‍, നിലമ്ബൂര്‍ നഞ്ചന്‍കോട് പാത ഉള്‍പ്പെടെ റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുമായി നാളെ കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ 9.30ന് ബെംഗളുരുവിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. സില്‍വര്‍ലൈന്‍ പാത മംഗളുരു വരെ നീട്ടുന്നത് ഉള്‍പ്പെടെ ഇരുവരും ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. ഇത് കൂടാതെ ബാഗെപ്പള്ളിയില്‍ സി.പി.എം സംഘടിപ്പിക്കുന്ന പൊതുയോഗത്തിലും ബഹുജന റാലിയിലും പിണറായി വിജയന്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് നടന്ന ദക്ഷിണേന്ത്യന്‍ കൗണ്‍സില്‍ യോഗത്തില്‍ സില്‍വര്‍ ലൈന്‍ മംഗളുരു വരെ നീട്ടാന്‍ കേരളം കര്‍ണാടകയുടെ പിന്തുണ തേടിയിരുന്നു. മുഖ്യമന്ത്രിമാര്‍ തമ്മില്‍ സില്‍വര്‍ലൈന്‍ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതിന് കൗണ്‍സിലില്‍ ധാരണയായിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് നാളത്തെ ചര്‍ച്ച. ഡി.പി.ആര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിവരങ്ങള്‍ കേരളം കര്‍ണാടകയ്ക്ക് കൈമാറും. തലശേരി മൈസൂരു, നിലമ്ബൂര്‍ നഞ്ചന്‍കോട് റെയില്‍പാതകളുടെ കാര്യത്തിലും ചര്‍ച്ച നടക്കും.
Read More » -
NEWS
അംബുജ സിമന്റ്‌സും എസിസി ലിമിറ്റഡും ഏറ്റെടുത്ത് അദാനി
ഡല്‍ഹി: അംബുജ സിമന്റ്‌സ് ലിമിറ്റഡിന്റെയും എസിസി ലിമിറ്റഡിന്റെയും ഏറ്റെടുക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി അദാനി ഗ്രൂപ്പ്. അംബുജ സിമന്റ്‌സിനും എസിസിക്കും ഹോള്‍സിം ഓഹരിയുടെയും ഓപ്പണ്‍ ഓഫര്‍ മൂല്യം 6.5 ബില്യണ്‍ ഡോളറാണ്, അതിനാല്‍ തന്നെ ഇത് അദാനിയുടെ എക്കാലത്തെയും വലിയ ഏറ്റെടുക്കലായി മാറും. ഇടപാടിന് ശേഷം അദാനിക്ക് അംബുജ സിമന്റ്‌സില്‍ 63.15 ശതമാനവും എസിസിയില്‍ 56.69 ശതമാനവും ഓഹരിയാണുണ്ടാകുക. നിലവില്‍, അംബുജ സിമന്റ്‌സിനും എസിസിക്കും 67.5 എംടിപിഎയുടെ സംയോജിത ഉല്‍പ്പാദന ശേഷിയുണ്ട്. 14 അന്താരാഷ്ട്ര ബാങ്കുകളില്‍ നിന്ന് ലഭിച്ച 4.5 ബില്യണ്‍ ഡോളറാണ് ഇടപാടിന് അദാനിക്ക് ധനസഹായം നല്‍കിയത്. നിലവിൽ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനാണ് ഗൗതം അദാനി. അദാനി ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണും ഇന്ത്യന്‍ ശതകോടീശ്വരനുമായ ഗൗതം അദാനി ആമസോണിന്റെ ജെഫ് ബെസോസിനെ മറികടന്നാണ് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്ബന്നനായത്. ഫോര്‍ബ്‌സിന്റെ തത്സമയ ഡാറ്റ പ്രകാരം 273.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ധനികനായി തുടരുന്ന ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന്…
Read More » -
Crime
തമിഴ്നാട്ടില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു വന്നയാള്‍ തൂങ്ങിമരിച്ച നിലയില്‍
കൊല്ലം: തമിഴ്നാട്ടില്‍നിന്നും കുട്ടിയെ തട്ടിക്കൊണ്ടു വന്നയാള്‍ മരിച്ച നിലയില്‍. കൊല്ലം പൂതക്കുളം സ്വദേശി രാകേഷ് ആണ് മരിച്ചത്. തിരുപ്പൂര്‍ വേലന്‍പാളം സ്വദേശിയായ 14 വയസുകാരനെയാണ് ഇന്നലെ ഇയാള്‍ തട്ടിക്കൊണ്ടു വന്നത്. വീട്ടുകാരുമായുള്ള സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരിലായിരുന്നു തട്ടിക്കൊണ്ടുപോകല്‍. കുട്ടി രാവിലെ രക്ഷപ്പെട്ട് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രാകേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ പോലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. നാട്ടിലും തമിഴ്നാട് കേന്ദ്രീകരിച്ചും കണ്‍സ്ട്രക്ഷന്‍ ജോലികള്‍ ചെയ്തു വരുന്ന ആളായിരുന്നു രാകേഷ്. തമിഴ്നാട്ടിലെ ജോലിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടു വരലില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. കുട്ടിയെ കാണാതായതോടെ തമിഴ്നാട് പോലീസും കേരള പോലീസും തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടെ തമിഴ്നാട് പോലീസ് അറിയിച്ചതനുസരിച്ച് പരവൂര്‍ പൊലീസ് രാകേഷിന്റെ വീട്ടിലെത്തി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ രാകേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.
Read More » -
Breaking News
ആ 5,000 രൂപ പോക്കറ്റടിച്ച് പോയതല്ല; വിശദീകരിച്ച് ബാബു പ്രസാദ്
ആലപ്പുഴ: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെ 5,000 രൂപ നഷ്ടപ്പെട്ടത് പോക്കറ്റടിച്ചല്ലെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ്. രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് കവറിലിട്ട് പോക്കറ്റില്‍ വച്ചിരുന്ന പണം താഴെ വീണത്. തിരക്കിനിടയില്‍ അത് വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ അതിര്‍ത്തിയായ കൃഷ്ണപുരത്തെ സ്വീകരണത്തിനിടെയാണ് പണം നഷ്ടമായത്. ബാബു പ്രസാദിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപ പോക്കറ്റടിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം. ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടിക്കാര്‍ നുഴഞ്ഞുകയറിയ സംഭവം മുന്‍പു റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരം നേമത്തുവച്ച് തമിഴ്നാട്ടുകാരായ നാലു പേര്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടിക്കാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഭാരത് ജോഡോ യാത്ര ഇന്നു രാവിലെയാണ് കൃഷ്ണപുരത്തുവച്ച് ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത്. നാലു ദിവസമാണ് പദയാത്ര ജില്ലിയിലുണ്ടാവുക.
Read More » -
NEWS
ഇവരാണ് മലയാളികളായ ആ ശതകോടീശ്വരൻമാർ
ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി ഫോബ്‌സ് മാഗസിന്‍ പുറത്ത് വിട്ട മലയാളി ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി. അഞ്ച് ബില്യന്‍ ഡോളറാണ് (39,843 കോടി) ആസ്തി. ഫോബ്‌സ് പുറത്തവുട്ട 2022ലെ മലയാളി ശത ബില്യമേഴ്‌സ് പട്ടികയിലാണ് 12 പേരില്‍ ആദ്യ സ്ഥാനം എം.എ യൂസഫലി സ്വന്തമാക്കിയത്. ലോകറാങ്കില്‍ 514ലാം സ്ഥാനത്താണ് എം.എ യൂസഫലി. കഴിഞ്ഞ വര്‍ഷം (35,600 കോടി രൂപയായിരുന്നു ആസ്തി. 4000 കോടിയിലേറെ അധിക ആസ്തി ഇത്തവണ യൂസഫലിക്കുണ്ട്. പട്ടികയിലെ രണ്ടാം സ്ഥാനത്ത് ബൈജൂസ് ആപ്പ് മേധാവി ബൈജു രവീന്ദ്രനും ദിവ്യഗോകുല്‍നാഥുമാണ്. 3.4 ബില്യനാണ് ആസ്തി. ലോക റാങ്കിങ്ങില്‍ ഇവര്‍ 819ാം സ്ഥാനത്താണ്. സേനാപതി ഗോപാലകൃഷ്ണനാണ് മൂന്നാം സ്ഥാനത്ത്. 3.1 ബില്യനാണ് ആസ്തി. രവി പിള്ള നാലാം സ്ഥാനത്താണുള്ളത്. 2.6 ബില്യന്‍ ഡോളറാണ് രവി പിള്ളയുടെ ആസ്തി. ജോയി ആലൂക്കാസ് 1.8 ബില്യന്‍ ആസ്തിയുമായി ഏഴാം…
Read More » -
Movie
വിനയൻ കോടീശ്വരന്മാരായ നിർമ്മാതാക്കളെ പിച്ചച്ചട്ടി എടുപ്പിക്കുന്ന സംവിധായകൻ, ഗോകുലം ഗോപാലന് കാർട്ടൂണിസ്റ്റ് സുധീർനാഥിൻ്റെ മുന്നറിയിപ്പ്
വിനയൻ എന്ന സംവിധായകന്റെ പ്രതിഭ തെളിയിച്ച ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്.’ ഈ ചിത്രത്തിലെ ആറാട്ടുപുഴ വേലായുധ പണിക്കരായി വേഷമിടാൻ വിനയൻ ആദ്യം സമീപിച്ചത് പൃഥിരാജിനെയാണ്. തിരക്കാണെന്നു ഭാവിച്ച് പൃഥി പിൻവാങ്ങി. ‘അത്ഭുത ദ്വീപ്’ എന്ന സിനിമയിലൂടെ പൃഥിരാജിനെ താരമാക്കിയ വിനയന് അത് വലിയ ഷോക്കായി. തുടർന്ന് ഉണ്ണി മുകുന്ദൻ, ജയസൂര്യ, നിവിൻ പോളി തുടങ്ങി പല താരങ്ങളെയും വിനയൻ സമീപിച്ചിരുന്നു എന്നാണ് വാർത്ത. പക്ഷേ അവരൊക്കെ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറി. ഒടുവിലാണ് ‘പത്തൊമ്പതാം നൂറ്റാണ്ടി ‘ലെ നായക കഥാപാത്രമായി സിജു വിത്സൺ വരുന്നത്. ചിത്രം വൻവിജയമായതോടെ ആ കഥാപാത്രം കൈവിട്ടതിൽ പലർക്കും നിരാശ ഉണ്ട് എന്നാണ് പിന്നാമ്പുറ വാർത്തകൾ. ഈ സിനിമയെക്കുറിച്ച് മികച്ച അഭിപ്രായം പ്രകടിപ്പിച്ച പ്രശസ്ത കാർട്ടൂണിസ്റ്റായ സുധീർനാഥ് പറയുന്നത്, വിനയൻ പ്രൊഡ്യൂസർമാരെ കുത്തുപാള എടുപ്പിക്കുന്ന സംവിധായകനാണ് എന്നാണ്. വിനയൻ സംവിധാനം ചെയ്ത ‘വെള്ളിനക്ഷത്രം’ നിർമ്മിച്ചത് തൻ്റെ സുഹൃത്തുക്കളായ പണിക്കേഴ്സ് ട്രാവൽസ് ഉടമ ബാബു പണിക്കരും ഇപ്പോൾ…
Read More » -
Kerala
ഇനി മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ലെന്ന് പറയും, വി മുരളീധരനെ ട്രോളി മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: ഓണവും മഹാബലിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന കേന്ദ്ര വിദേശകാര്യ മന്ത്രി വി.മുരളീധരന്റെ പരാമര്‍ശത്തെ പരിഹസിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. മഹാബലിയും ഓണവും കഴിഞ്ഞാല്‍ ഉള്ള അടുത്ത ഘട്ടം ഇങ്ങനെയാവും ”മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ല…” ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു. നര്‍മദാ നദീതീരത്തെ തീരദേശം ഭരിച്ചിരുന്ന രാജാവാണ് മഹാബലിയെന്നും അദ്ദേഹം കേരളം ഭരിച്ചുവെന്നതിന് തെളിവില്ലെന്നും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംസാരിക്കവെ മുരളീധരന്‍ അഭിപ്രായപ്പെട്ടിരുന്നു. മഹാബലിക്ക് വാമനന്‍ മോക്ഷം നല്‍കുകയായിരുന്നുവെന്നാണ് ഐതിഹ്യമെന്ന് വ്യക്തമാക്കുന്ന മുരളീധരന്‍ ഭാഗവതത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടൈന്നും പറഞ്ഞു. എല്ലാ നല്ല കാര്യങ്ങളും കേരളത്തില്‍ നിന്നാണെന്ന് കരുതുന്ന മലയാളി മഹാബലിയേയും ദത്തെടുക്കുകയായിരുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
Read More » -
NEWS
വര്‍ക്കല അഞ്ചുതെങ്ങ് സ്വദേശിയായ യുവാവിനെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി
വർക്കല:അഞ്ചുതെങ്ങ് സ്വദേശിയായ യുവാവിനെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. അഞ്ചുതെങ്ങ് മണ്ണാക്കുളം ചായക്കുടി പുരയിടത്തില്‍ ആന്‍ഡ്രോ, ഷാളറ്റ് ദമ്ബതികളുടെ മകന്‍ അജയ് എന്ന് വിളിക്കുന്ന ജ്യോതിഷ് (20) നെയാണ് ഇന്ന് രാവിലെയോടെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. ഇന്നലെ രാത്രി 8 മണിയോടെ വീട്ടില്‍ നിന്നും പുറത്തുപോയ ജോതിഷിനെ രാത്രി വൈകിയും തിരികെ എത്താത്തത്തിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്ന്വഷിച്ചുവരവേയാണ് കടയ്ക്കാവൂര്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. കടയ്ക്കാവൂര്‍ പോലീസ് സ്ഥലത്തെത്തി പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More » -
Crime
ഭാരത് ജോഡോ യാത്രയ്ക്കിടെ വീണ്ടും പോക്കറ്റടി; ഡിസിസി പ്രസിഡന്റിന്റെ 5000 രൂപ മോഷ്ടിച്ചു
ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ വീണ്ടും പോക്കറ്റടി. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപയാണ് യാത്രയ്ക്കിടെ നഷ്ടമായത്. ജില്ലാ അതിര്‍ത്തിയായ കൃഷ്ണപുരത്തെ സ്വീകരണത്തിനിടെയാണ് പണം നഷ്ടമായത്. പോക്കറ്റടിക്കാര്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ നുഴഞ്ഞുകയറിയ സംഭവം മുന്‍പും റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരം നേമത്തുവച്ച് തമിഴ്നാട്ടുകാരായ നാലു പേര്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടിക്കാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഭാരത് ജോഡോ യാത്ര ഇന്നു രാവിലെയാണ് കൃഷ്ണപുരത്തുവച്ച് ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത്. രാഹുല്‍ ഗാന്ധി നയിക്കുന്ന പദയാത്ര 4 ദിവസമാണ് ജില്ലയില്‍ ഉണ്ടാകുക. 20ന് അരൂരില്‍ സമാപിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ജില്ലയിലെ പര്യടനത്തില്‍ 9 സ്ഥലങ്ങളില്‍ പൊതുയോഗങ്ങളും കലാപരിപാടികളും നടക്കും. യോഗങ്ങളില്‍ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ പ്രസംഗിക്കും. എല്ലാ ദിവസവും സമാപന വേദികളില്‍ മാത്രം രാഹുല്‍ ഗാന്ധി ലഘുപ്രസംഗം നടത്തും. ഓച്ചിറ ക്ഷേത്രത്തിനു വടക്ക്, കായംകുളം ജിഡിഎം ഓഡിറ്റോറിയത്തിനു മുന്നില്‍,…
Read More » -
NEWS
മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ ജാഗ്രതൈ;കേരള പൊലീസിന്റെ ആള്‍ക്കോ സ്‌കാന്‍ വാന്‍ ടീം രംഗത്ത് !
തിരുവനന്തപുരം : മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ ജാഗ്രതൈ ! കേരള പൊലീസിന്റെ ആള്‍ക്കോ സ്‌കാന്‍ വാന്‍ ഉള്‍പ്പെടെയുള്ള ടീം രംഗത്ത്. മദ്യവും ലഹരിവസ്തുക്കളും മറ്റും ഉപയോഗിച്ചശേഷം വാഹനം ഓടിക്കുന്നവരെ കുടുക്കാന്‍ കിടിലന്‍ സങ്കേതിക വിദ്യയുമായിട്ടാണ് ഇത്തവണ പൊലീസിന്റെ വരവ്. ലഹരി മരുന്നുകളും മദ്യത്തിന്റെ ഉപയോഗവും ഉമിനീര്‍ പരിശോധന നടത്തി അപ്പോള്‍ത്തന്നെ ഫലം അറിയാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.
Read More »