ബംഗളൂരു :ബൈക്കില്‍നിന്ന് വീണ് ചികിത്സയിലായിരുന്ന എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു.
മൂവാറ്റുപുഴ ആരക്കുഴ കുന്നപ്പിള്ളില്‍ ജോണി ജോസഫിന്റെ മകന്‍ അമല്‍ ജോണാണ് (23) മരിച്ചത്.ബംഗളൂരു രാമനഗര ഗൗസിയ എന്‍ജിനിയറിംഗ് കോളേജ് ബി.ടെക് വിദ്യാര്‍ത്ഥിയായിരുന്നു.
ബൈക്ക് ഓടിച്ചിരുന്ന ബംഗളൂരു സ്വദേശി റിയാസ് അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. അമലിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.50ന് ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളി സെമിത്തേരിയില്‍ നടക്കും.
അമ്മ: ലിസി. സഹോദരങ്ങള്‍: ഐശ്വര്യ (നഴ്സ്, ഖത്തര്‍), അനിറ്റ് (നഴ്സിംഗ് വിദ്യാര്‍ത്ഥിനി, മംഗലാപുരം).