തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാമെന്ന് കരുതേണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. അഴിമതിക്കെതിരായാണ് ഗവര്‍ണര്‍ പ്രതികരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരേയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്കെതിരേയായിരുന്നു മുരളീധരന്റെ പ്രതികരണം.
ഗവര്‍ണറെ വിരട്ടി രാജ്ഭവനെ നിശബ്ദനാക്കാമെന്ന് കരുതുന്നത് അദ്ദേഹത്തിന്റെ ചരിത്രം അറിയാത്തവരാണ്. സര്‍വകലാശാലകളിലെ അനധികൃത നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ കഴിവുകേടാണെന്നും മുരളീധരന്‍ പറഞ്ഞു.
എല്ലാവരേയും അപകീര്‍ത്തിപ്പെടുത്തി ഒറ്റപ്പെടുത്തുക എന്ന സമീപനമാണ് എല്ലാകാലത്തും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടേത്. ആ സമീപനത്തോടെ ഗവര്‍ണറെ നിശബ്ദനാക്കാം എന്ന് വിചാരിക്കണ്ട. ഈ ഗവര്‍ണര്‍ കുറച്ച് വ്യത്യാസമുള്ള ആളാണെന്നെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.