Month: September 2022
-
NEWS
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ചു
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കെഎസ്‍ഇബി വിച്ഛേദിച്ചു. രണ്ടരക്കോടി രൂപയോളം കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് വൈദ്യുതി വിച്ഛേദിച്ചതെന്ന് കെഎസ്ഇബി അറിയിച്ചു. ഈ മാസം 28 ന് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം നടക്കാനിരിക്കെയാണ് സംഭവം.
Read More » -
വായ്പാ തിരിച്ചടച്ചടവ് മുടങ്ങിയതിന് ഗര്‍ഭിണിയെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി
റാഞ്ചി: മൂന്ന് മാസം ഗര്‍ഭിണിയായ യുവതിയെ ട്രാക്ടര്‍ കയറ്റി ഇറക്കി കൊലപ്പെടുത്തി സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ക്രൂരത. ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ഇഷാക് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഭിന്നശേഷിക്കാരനായ കര്‍ഷകന്‍ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ട്രാക്ടര്‍ വാങ്ങുന്നതിനായി ലോണ്‍ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് വാഹനം കണ്ടുകെട്ടാന്‍ എത്തിയതായിരുന്നു പണമിടപാട് സ്ഥാപനത്തിന്റെ പ്രതിനിധി. കര്‍ഷകന്റെ ഗര്‍ഭിണിയായ മകളും ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ട്രാക്ടറുപയോഗിച്ച് ഇടിച്ച് വീഴ്ത്തി കൊലപ്പെടുത്തുകയുമായിരുന്നു. യുവതിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വാഹനം തിരിച്ചു പിടിക്കാന്‍ എത്തുന്ന കാര്യം പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ പോലീസില്‍ അറിയിച്ചിരുന്നില്ലെന്നാണ് പോലീസും പറയുന്നത്. സംഭത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും കേസന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Read More » -
Kerala
സ്വര്‍ണ വിലയില്‍ വര്‍ധന
കൊച്ചി: മൂന്നു ദിവസം തുടര്‍ച്ചയായി ഇടിവു പ്രകടിപ്പിച്ച സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,760 രൂപ. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 4595 ആയി. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് 760 രൂപ കുറഞ്ഞിരുന്നു.
Read More » -
NEWS
മകളെ സ്കൂളിൽ വിട്ട് മടങ്ങവേ കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് വീട്ടമ്മ മരിച്ചു
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് യുവതി മരിച്ചു. നാലാഞ്ചിറ ഉദിയനൂര്‍ പുളിയംപള്ളില്‍വീട്ടില്‍ പ്രീത(39) ആണ് മരിച്ചത്. നാലാഞ്ചിറ കുരിശ്ശടി ജങ്ഷനു സമീപമാണ് അപകടം നടന്നത്. മകളെ സ്കൂളിൽ വിട്ട് മടങ്ങവെയാണ് അപകടം. അമിതവേഗത്തിൽ എത്തിയ ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ജിജി ജോസഫാണ് പ്രീതയുടെ ഭര്‍ത്താവ്. മക്കള്‍: ജീജ, ജീന.
Read More » -
Crime
വീട്ടമ്മയുടെ ആത്മഹത്യ: രണ്ടാം ഭര്‍ത്താവിന്റെ മകനായ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍
കല്‍പ്പറ്റ: വയനാട് തരുവണ്ണയിലെ മുഫീദയുടെ മരണത്തില്‍ രണ്ടാം ഭര്‍ത്താവ് ഹമീദിന്റെ മകന്‍ ജാബിര്‍ അറസ്റ്റിലായി. ഈ മാസം ആദ്യമാണ് മുഫീദ ആത്മഹത്യ ചെയ്തത്. രണ്ടാം ഭര്‍ത്താവിന്റെ മക്കളും ബന്ധുക്കളും വിവാഹമോചനം ആവശ്യപ്പെട്ട് മുഫീദയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പരാതി. രണ്ടുമാസം മുമ്പാണ് തരുവണ്ണ സ്വദേശി മുഫീദയ്ക്ക് ആത്മഹത്യാശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റത്. ഈ മാസം രണ്ടിനാണ് ചികിത്സയിലിരിക്കെ മുഫീദ മരിക്കുന്നത്. പിന്നാലെ മുഫീദയുടെ മക്കള്‍ വെള്ളമുണ്ട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസിന്റെ അന്വേഷണ ചുമതല ജില്ലാ പൊലീസ് മേധാവി മാനന്തവാടി സിഐക്ക് കൈമാറി. രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് മുഫീദയുടെ മരണത്തില്‍ ജാബിറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഡി.വൈ.എഫ്.ഐ പുലിക്കാട് യുണിറ്റ് സെക്രട്ടറിയാണ് ജാബിര്‍. മുഫീദ ആത്മഹത്യ ചെയ്യുന്ന വേളയില്‍ എടുത്ത വീഡിയോയില്‍ ജാബിറിനെയും കാണാമായിരുന്നു. ആത്മഹത്യാപ്രേരണ, വീട്ടില്‍ അതിക്രമിച്ച്ു കയറല്‍ തുടങ്ങിയ കുറ്റങ്ങളാണ് ജാബിറിനെതിരെ ചുമത്തിയിട്ടുള്ളത്.
Read More » -
Crime
ഭര്‍ത്താവ് സ്ത്രീയാണെന്ന് ഭാര്യയറിഞ്ഞത് എട്ടു വര്‍ഷത്തിനുശേഷം!
ഗാന്ധിനഗര്‍: താന്‍ വിവാഹം കഴിച്ചത് സ്ത്രീയെ ആയിരുന്നുവെന്നു ഭാര്യ തിരിച്ചറിഞ്ഞത് വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷത്തിന് ശേഷം! ഗുജറാത്ത് വഡോദര സ്വദേശി ശീതളി(40)നാണ് വിചിത്ര അനുഭവമുണ്ടായത്. ഇതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കി. ശീതളിന്റെ പരാതിയില്‍ ‘ഭര്‍ത്താവ്’ വിരാജ് വര്‍ധര്‍നെതിരേ പ്രകൃതിവിരുദ്ധ പീഡനമടക്കം ചുമത്തി പോലീസ് കേസെടുത്തു. വിവാഹ ബ്യൂറോ വഴിയാണ് ശീതള്‍, വിരാജിനെ പരിചയപ്പെടുന്നത്. ശീതളിന്റെ ആദ്യ ഭര്‍ത്താവ് അപകടത്തില്‍ മരിച്ചതായിരുന്നു. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. 2014 ലായിരുന്നു വിരാജ്-ശീതള്‍ വിവാഹം. തങ്ങള്‍ കശ്മീരില്‍ ഹണിമൂണിന് വരെ പോയിരുന്നതായും ശീതള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍, വിവാഹ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അയാള്‍ തയ്യാറായില്ലെന്നും ഒഴികഴിവുകള്‍ പറഞ്ഞ് മാറി നിന്നു. പക്ഷെ, ശീതള്‍ വിവാഹ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിച്ചതോടെ ഒരു അപകടത്തില്‍ തന്റെ ലൈംഗിക ശേഷി നഷ്ടപ്പെട്ടതായും ചെറിയ ഓപ്പറേഷനിലൂടെ തിരിച്ചുകിട്ടുമെന്നും വിരാജ് വെളിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. 2020 ജനുവരില്‍ അമിതവണ്ണത്തിന് ഓപ്പറേഷന്‍ നടത്തണമെന്ന് പറഞ്ഞ് വിരാജ് കൊല്‍ക്കത്തയ്ക്ക് പോയിരുന്നു. ഇതിനിടെ ലിംഗമാറ്റ…
Read More » -
NEWS
കോട്ടയത്ത് വൃദ്ധമാതാവിനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: മറിയപ്പള്ളിയ്ക്ക് സമീപം മുട്ടത്ത് വൃദ്ധമാതാവിനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കളത്തൂർ പറമ്പിൽ രാജമ്മ (85) ,സുഭാഷ് (55) എന്നിവരാണ് മരിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് രാജമ്മ കിടപ്പിലായിരുന്നു. സംഭവത്തിൽ ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമെ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു.ഇന്നു പുലർച്ചെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
Read More » -
NEWS
ഫോൺ പോക്കറ്റിൽ സൂക്ഷിക്കരുത്; ഇറുകിയ വസ്ത്രങ്ങൾ ധരിക്കരുത്
പാന്റ്‌സിന്റെ പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നത് ബീജോത്പാദനത്തെ ബാധിക്കും. ബീജസംഖ്യ 30 ശതമാനംവരെ കുറയാമെന്നാണ് പഠനങ്ങൾ പറയുന്നത്.ഷര്‍ട്ടിന്റെ പോക്കറ്റിലിടുമ്പോള്‍ ഹൃദയത്തിന്റെ ഭാഗത്ത് വൈദ്യുതകാന്തിക തരംഗങ്ങള്‍ അടിക്കുന്നതും നന്നല്ല.പ്രത്യേകിച്ച് പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുളളവര്‍ മൊബൈല്‍ ഫോണ്‍ ഷര്‍ട്ടിന്റെ പോക്കറ്റിലിടരുത്. ടൈറ്റായ വസ്ത്രങ്ങൾ ധരിക്കരുത് ടൈറ്റായ ജീന്‍സും അടിവസ്ത്രങ്ങളും ധരിക്കുന്നത് പുരുഷ വന്ധ്യതയ്ക്കു കാരണമാകാം.ബീജസംഖ്യ കുറയുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.വൃഷണങ്ങളിലാണ് ബീജം ഉത്പാദിപ്പിക്കപ്പെടുന്നത്. നേര്‍ത്ത മാംസപേശികൊണ്ട് നിര്‍മിച്ച വൃഷണസഞ്ചിയിലാണ് വൃഷണങ്ങള്‍ സ്ഥിതിചെയ്യുന്നത്. ശരീരത്തിനകത്തെ താപനിലയെക്കാള്‍ ഒരു ഡിഗ്രിയെങ്കിലും ചൂടു കുറവായിരിക്കും വൃഷണങ്ങള്‍ക്ക്. ശരീരതാപനിലയില്‍ ബീജോത്പാദനം നടക്കുകയില്ല. അതുകൊണ്ടാണ് വൃഷണങ്ങളെ ശരീരത്തിനുപുറത്ത് പ്രത്യേകം വൃഷണസഞ്ചിയിലാക്കിയിരിക്കുന്നത്.ടൈറ്റായ ജീന്‍സും മറ്റും ധരിക്കുമ്പോള്‍ വൃഷണങ്ങള്‍ തിങ്ങിഞെരുങ്ങി ശരീരത്തോട് ചേര്‍ന്നിരിക്കുകയും, താപനില കൂടുന്നതുകൊണ്ട് ബീജോത്പാദനത്തിന് തടസ്സം നേരിടുകയും ചെയ്യുന്നു. അതുകൊണ്ട് അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് എപ്പോഴും നല്ലത്.ടൈറ്റായ വസ്ത്രങ്ങള്‍ ധരിക്കുന്നത് ശരീരഭാഗങ്ങളിലെ ഈര്‍പ്പം നിലനില്‍ക്കുന്നതിനും ഫംഗസ് ബാധയ്ക്കും ഇടയാക്കാവുന്നതാണ്. കൊച്ചുകുട്ടികള്‍ക്ക് മൊബൈല്‍ ഫോൺ കൊടുക്കരുത് കൊച്ചുകുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍…
Read More » -
NEWS
ആന്‍ജിയോ പ്ലാസ്റ്റിയും ബൈപാസും വേണ്ട;ഇഇസിപി ചികിത്സയെപ്പറ്റി അറിയാം
ഹൃദയത്തിലെ ബ്ലോക്കുകൾ സർജറി ഇല്ലാതെ തന്നെ മാറ്റാൻ സഹായിക്കുന്ന ഒരു ചികിത്സയാണ് എൻഹാൻസ്ഡ് എക്സ്റ്റേണൽ കൗണ്ടർ പൾസേഷൻ (ഇഇസിപി).കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി) ഉള്ള ആളുകളിൽ ഈ ചികിത്സ ആൻജീനയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് നിരവധി ക്ലിനിക്കൽ പഠനങ്ങൾ കാണിക്കുന്നുണ്ടെങ്കിലും, ഇഇസിപി ഇതുവരെ മിക്ക കാർഡിയോളജിസ്റ്റുകളും അംഗീകരിച്ചിട്ടില്ല, മൂന്നും നാലും ലക്ഷം രൂപയുടെ ബൈപ്പാസ് സർജറി ഇല്ലാതാകുന്നതാണ് കാരണമെന്നാണ് ഇതിനെപ്പറ്റിയുള്ള പ്രധാന ആക്ഷേപം.ഹൃദയമില്ലാത്തവർ അവിടെ നിൽക്കട്ടെ.ഹൃദയമുളളവര്‍ മാത്രം ഇത് ശ്രദ്ധിക്കൂ. ആന്‍ജിയോ പ്ലാസ്റ്റിയും ബൈപാസും ഒഴിവാക്കി ഹൃദയാരോഗ്യം വീണ്ടെടുക്കാo ആന്‍ജിയോ പ്ലാസ്റ്റിയും ബൈപാസും ഒഴിവാക്കി ഹൃദയാരോഗ്യം വീണ്ടെടുക്കാനാകുമോ? തീര്‍ച്ചയായും സാധിക്കും എന്നാണുത്തരം. E. E. C. P (Enhanced External Pulsation) അഥവാ സര്‍ജറിയില്ലാത്ത ബൈപാസ് ( Natural Bypass Therapy) ചികിത്സയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ബ്ലോക്കുളളവര്‍ക്കും ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിയവര്‍ക്കും ഏറ്റവും അനുയോജ്യമായ പരിഹാരമാര്‍ഗമാകും ഇഇസിപി. ബൈപാസ് ശസ്ത്രക്രിയയും ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റിയും ക ഴിഞ്ഞതിനു ശേഷവും നെഞ്ചുവേദന, കിതപ്പ്…
Read More » -
Crime
ഒരു മര്യാദയൊക്കെ വേണ്ടേ? 20 വയസ് കുറച്ചു പറഞ്ഞ് പറ്റിച്ച പങ്കാളിക്കെതിരേ പ്രവാസി
കണ്ണൂര്‍: പ്രായം കുറച്ചു പറഞ്ഞു കബളിപ്പിച്ചെന്ന് ആരോപിച്ച് ലിവ് ഇന്‍ പങ്കാളിക്കെതിരേ പ്രവാസി കോടതിയില്‍! ഇരുപതു വയസ് കുറച്ചു പറഞ്ഞ് വഞ്ചിച്ചെന്നാണ് പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍ പ്രവാസിയുടെ ആരോപണംം. കോടതി നിര്‍ദേശപ്രകാരം യുവതിക്കെതെരേ കേസെടുത്തതായി പൊലീസ് പറഞ്ഞു. ദുബൈയില്‍ ഏറെക്കാലമായി ഒരുമിച്ചു താമസിക്കുകയാണ് ഇരുവരും. ഇരുപത്തിനാലു വയസാണെന്നാണ് യുവതി തന്നോടു പറഞ്ഞതെന്ന് പ്രവാസി പരാതിയില്‍ പറയുന്നു. ആധാര്‍ കാര്‍ഡിലും ഡ്രൈവിങ് ലൈസന്‍സിലും ഇതേ പ്രായമാണ്. എന്നാല്‍, അവിചാരിതമായി പാസ്പോര്‍ട്ട് കണ്ടപ്പോഴാണ് ഒപ്പം താസമിക്കുന്നയാള്‍ക്ക് ഇരുപതു വയസു കൂടുതലുണ്ടെന്നു മനസിലായതെന്ന് പരാതിയില്‍ പറയുന്നു. കോഴിക്കോട് സ്വദേശിയായ യുവതി ആധാറിലും ഡ്രൈവിങ് ലൈസന്‍സിലും തിരിമറി നടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമാവുന്നതെന്ന് പോലീസ് പറഞ്ഞു. വിശ്വാസ വഞ്ചന, ആള്‍മാറാട്ടം, വ്യാജ രേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരേ കേസെടുത്തിട്ടുള്ളത്. യുവതി തലശേരി കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം നേടിയതായും പോലീസ് അറിയിച്ചു. ഇരുവരും തമ്മില്‍ മറ്റു പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം.…
Read More »