NEWS

വര്‍ക്കല അഞ്ചുതെങ്ങ് സ്വദേശിയായ യുവാവിനെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി

വർക്കല:അഞ്ചുതെങ്ങ് സ്വദേശിയായ യുവാവിനെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി.
അഞ്ചുതെങ്ങ് മണ്ണാക്കുളം ചായക്കുടി പുരയിടത്തില്‍ ആന്‍ഡ്രോ, ഷാളറ്റ് ദമ്ബതികളുടെ മകന്‍ അജയ് എന്ന് വിളിക്കുന്ന ജ്യോതിഷ് (20) നെയാണ് ഇന്ന് രാവിലെയോടെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് മൃതദേഹം കാണപ്പെട്ടത്.

ഇന്നലെ രാത്രി 8 മണിയോടെ വീട്ടില്‍ നിന്നും പുറത്തുപോയ ജോതിഷിനെ രാത്രി വൈകിയും തിരികെ എത്താത്തത്തിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്ന്വഷിച്ചുവരവേയാണ് കടയ്ക്കാവൂര്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

 

Signature-ad

 

കടയ്ക്കാവൂര്‍ പോലീസ് സ്ഥലത്തെത്തി പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Back to top button
error: