Month: September 2022

  • Business

    ഹീറോ ഇലക്ട്രിക് സ്‍കൂട്ടർ ഒക്ടോബര്‍ 7ന്

    ഹീറോ മോട്ടോകോർപ്പ് അതിന്റെ ആദ്യത്തെ ഇലക്ട്രിക് സ്‍കൂട്ടർ 2022 ഒക്ടോബർ 7 ന് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. കമ്പനി ഇതിനകം തന്നെ അതിന്റെ ഡീലർമാർക്കും നിക്ഷേപകർക്കും ആഗോള വിതരണക്കാർക്കും ലോഞ്ച് ക്ഷണങ്ങൾ അയച്ചിട്ടുണ്ട്. രാജസ്ഥാനിലെ ജയ്പൂരിലാണ് ലോഞ്ച് പരിപാടി. ഉയർന്നുവരുന്ന മൊബിലിറ്റി സൊല്യൂഷനുകൾക്കായി രൂപീകരിച്ച കമ്പനിയുടെ പുതിയ വിഡ സബ് ബ്രാൻഡിന് കീഴിലാണ് പുതിയ ഹീറോ ഇലക്ട്രിക് സ്‍കൂട്ടർ വരുന്നത്. മോഡലിന്റെ വില വരും ആഴ്‌ചകളിൽ വെളിപ്പെടുത്തും. പുത്തൻ സ്‍കൂട്ടറിന് ഏകദേശം ഒരു ലക്ഷം രൂപ ചിലവ് വരുമെന്നും ബഹുജന വിപണി ലക്ഷ്യമിടുന്നതായും പ്രതീക്ഷിക്കുന്നു. ലോഞ്ച് ചെയ്‍തു കഴിഞ്ഞാൽ, പുതിയ ഹീറോ ഇലക്ട്രിക് സ്‍കൂട്ടർ ടിവിഎസ് ഐക്യൂബിനും ബജാജ് ചേതക്കിനും എതിരായി മത്സരിക്കും. നേരത്തെ, ഇ-സ്‌കൂട്ടർ 2022 മാർച്ചിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നു, എന്നാൽ വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും നിരവധി ഘടകങ്ങളുടെ കുറവും കാരണം ഇത് വൈകുകയാണ്. ഹീറോയുടെ പുതിയ ഇ-സ്‌കൂട്ടർ അതിന്റെ ജയ്‌പൂർ ആസ്ഥാനമായുള്ള സെന്റർ ഓഫ് ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജിയിലെ (സിഐടി)…

    Read More »
  • Kerala

    പൊലീസിനെതിരെ നിലപാട് കടുപ്പിച്ച് ഡിവൈഎഫ്ഐ; കോഴിക്കോട് കമ്മീഷണർക്കെതിരെ പരസ്യ പ്രതിഷേധം പ്രഖ്യാപിച്ചു

    കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിലെ പൊലീസ് നടപടികൾക്കെതിരെ നലപാട് കടുപ്പിച്ച് ഡി വൈ എഫ് ഐ രംഗത്ത്. സിറ്റി പൊലീസ് കമ്മീഷണർക്കെതിരെയാണ് പ്രധാനമായും ഡി വൈ എഫ് ഐയുടെ രോഷം. കമ്മീഷണർക്കെതിരെ പരസ്യ പ്രതിഷേധ പ്രകടനവും ഡി വൈ എഫ് ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ‘നിരപരാധികളെ വേട്ടയാടുന്നു’ എന്ന് ആരോപിച്ചാണ് ഡി വൈ എഫ് ഐ ഇന്ന് വൈകിട്ട് പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനിച്ചത്. മെഡിക്കൽ കോളേജ് പരിസരത്ത് ഡി വൈ എഫ് ഐ ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും പ്രതിഷേധ പ്രകടനം.

    Read More »
  • മുഴുവൻ തെരുവ് നായ്ക്കൾക്കും വാക്സീനേഷൻ നടത്താൻ തിരുവനന്തപുരം നഗരസഭ

    തിരുവനന്തപുരം: തിരുവനന്തുരം നഗരസഭയിലെ തെരുവുനായ നിയന്ത്രണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാൻ പ്രത്യേക കൗണ്‍സിൽ യോഗം ചേര്‍ന്നു. കോര്‍പ്പറേഷൻ കൗണ്‍സിലിൽ 32 അംഗങ്ങൾ ആവശ്യപ്പെട്ട പ്രകാരമാണ് വിഷയം ചര്‍ച്ചയ്ക്ക് എടുത്തത്. പൊതു പ്രശ്നം എന്ന നിലയിലാണ് വിഷയം ചര്‍ച്ചയായത്. തെരുവ് നായ ശല്യം നിയന്ത്രിക്കാൻ പ്രഖ്യാപിക്കാൻ കര്‍മ്മ പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ. തീവ്രവാക്സീനേഷൻ അടക്കമുള്ള ദ്രുതകര്‍മ്മ പരിപാടികളാണ് തെരുവ് നായ ശല്യം ചെറുക്കാൻ തയ്യാറാക്കിയിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ABC മോണിറ്ററിങ് കമ്മറ്റി 18,19, 20 തീയതികളിൽ തീവ്രവാക്സിനേഷൻ പദ്ധതി നടപ്പാക്കും. 15 മൃഗാശുപത്രികൾ കേന്ദ്രീകരിച്ചാവും പദ്ധതി. വാക്സിനേഷൻ സ്വീകരിച്ച നായ്കക്ൾക്ക് ഒപ്പം ലൈസൻസും നൽകുമെന്ന് ആരോഗ്യകാര്യ സ്റ്റാൻഡ‍ിംഗ് കമ്മിറ്റി ചെയര്‍മാൻ അറിയിച്ചു. ഈ മാസം 25 മുതൽ ഒക്ടോബര്‍ ഒന്നു വരെയാവും തെരുവ് നായകളുടെ വാക്സീനേഷൻ. വാർഡുകളിലെ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് തെരുവ് നായ വാക്സീനേഷൻ. ഇതിനായി ആയിരം വാക്സീനുകൾ ഇതിനോടകം സമാഹരിച്ചു. അതേസമയം ലൈസൻസില്ലാത്ത അറവുശാലകൾ മാംസാവശിഷ്ടങ്ങൾ സംസ്കരിക്കാതെ നായകൾക്ക് കൊടുക്കുന്നുണ്ടെന്ന് ബിജെപി…

    Read More »
  • NEWS

    ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് യുകെയില്‍

    മസ്‌കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്, ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായി യുകെയിലെത്തി. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അനുശോചനം രേഖപ്പെടുത്തും. ഗ്രേറ്റ് ബ്രിട്ടന്റെയും, വടക്കന്‍ അയര്‍ലന്‍ഡിന്റെയും രാജാവും കോമണ്‍വെല്‍ത്തിന്റെ തലവനുമായ ചാള്‍സ് മൂന്നാമന്‍ രാജാവിനെ ഹൈതം ബിന്‍ താരിക്ക് അഭിനന്ദിക്കുകയും ചെയ്യും.

    Read More »
  • India

    ഓരോ 10 വര്‍ഷത്തിലും ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് യുഐഡിഎഐ

    ദില്ലി:  ഉപയോക്താക്കളുടെ ആധാർ കാർഡ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ച് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഓരോ 10 വർഷത്തിലും ബയോമെട്രിക് ഡാറ്റ സ്വമേധയാ അപ്ഡേറ്റ് ചെയ്യാൻ കഴിയുമെന്ന് യുഐഡിഎഐ അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. നിലവിൽ, 5 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾ ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. എന്നാൽ ഇനി മുതൽ ഇത് എല്ലാ ഉപയോക്താക്കൾക്കും ബാധകമാകും. 10 വർഷത്തിലൊരിക്കൽ അവരുടെ ബയോമെട്രിക്‌സ്, ഡെമോഗ്രാഫിക്‌സ് തുടങ്ങിയവ അപ്‌ഡേറ്റ് ചെയ്യാൻ യുഐഡിഎഐ ആളുകളെ പ്രോത്സാഹിപ്പിക്കും.  ഒരു വ്യക്തിക്ക് ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ, അതായത് 70 വയസ്സ് കഴിഞ്ഞാൽ, പിന്നീട് പുതുക്കേണ്ട  ആവശ്യമില്ല. മേഘാലയ, നാഗാലാൻഡ്, ലഡാക്ക് എന്നിവിടങ്ങളിലെ ഒരു ചെറിയ ശതമാനം ആളുകളെ ഒഴികെ രാജ്യത്തെ ഭൂരിഭാഗം ആളുകൾക്കും ആധാർ ഉണ്ട്. “എൻആർസി (നാഷണൽ സിറ്റിസൺസ് ഓഫ് സിറ്റിസൺസ്) പ്രശ്നം കാരണം എൻറോൾമെന്റ് വൈകിയാണ് മേഘാലയയിൽ ആരംഭിച്ചത്.…

    Read More »
  • Kerala

    ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി

    തൃശൂര്‍: ആര്‍എസ്എസ് മേധാവി മോഹൻ ഭഗവതുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച രാത്രി എട്ടിനാണ് തൃശൂർ ആനക്കല്ല് അവണിശ്ശേരിയിലെ ആര്‍എസ്എസ് പ്രവർത്തകൻ മണികണ്ന്‍റെ വീട്ടിൽ മോഹൻ ഭാഗവതുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തിയത്. രണ്ടു ദിവസമായി മോഹൻ ഭാഗവത് തൃശൂരിലുണ്ട്. അരമണിക്കൂര്‍ കൂടിക്കാഴ്ചക്ക് ശേഷം ഗവര്‍ണര്‍ മടങ്ങി. സവിശേഷ രാഷ്ട്രീയസാഹചര്യത്തിലാണ് ഗവര്‍ണര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത്.  ഗവർണർ ആരിഫ് മുഹമ്മദ് ഖാനും  മുഖ്യമന്ത്രി പിണറായി വിജയനും പോര് അതിരൂക്ഷമായ സാഹചര്യത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മോഹന്‍ഭാഗവതിനെ കാണുന്നത്. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് ഗവർണർ ഇന്ന് കൊച്ചിയിൽ പരസ്യ മറുപടി പറഞ്ഞിരുന്നു. പ്രിയ വർഗീസിന്റ നിയമനത്തെ പിന്തുണച്ചതും ഗവർണർ സ്ഥാനങ്ങൾ ആഗ്രഹിച്ചു എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളിൽ ഗവർണർക്ക് കടുത്ത അതൃപ്‌തിയുണ്ട്. വിവാദ ബില്ലുകളിൽ ഒപ്പിടില്ലെന്ന് വീണ്ടും സൂചന നൽകുന്ന ഗവർണർ കണ്ണൂർ വിസിക്കെതിരായ നടപടി ഉടൻ കടുപ്പിക്കും. ഗവർണർക്ക് മറുപടി പറയണം എന്ന സിപിഎമ്മിന്റെ തീരുമാന…

    Read More »
  • Kerala

    “പട്ടികളെയും റോഡിലെ കുഴികളെയും പേടിച്ച് നടക്കാന്‍ കഴിയാത്ത അവസ്ഥ”; വിമര്‍ശിച്ച് എഴുത്തുകാരന്‍ എം. മുകുന്ദന്‍

    കാസര്‍കോട്: സംസ്ഥാനത്തെ തെരുവ് നായ ശല്യത്തെയും റോഡിലെ കുഴികളെയും വിമര്‍ശിച്ച് എഴുത്തുകാരന്‍ എം. മുകുന്ദന്‍ രംഗത്ത്. കൊവിഡിനു ശേഷം പട്ടികളെയും റോഡിലെ കുഴികളെയും പേടിച്ച് നടക്കാന്‍  കഴിയാത്ത  അവസ്ഥയാണെന്ന് എം. മുകുന്ദൻ പറഞ്ഞു. പട്ടികൾ ഇവിടെ റിപ്പബ്ലിക് സ്ഥാപിചിരിക്കുകയാണെന്നും പട്ടികളുടെ റിപ്പബ്ലിക്കിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതില്‍ നമുക്ക് നാണക്കേടും വേദനയുമുണ്ട്. പട്ടികളുടെ റിപ്പബ്ലിക്കിനെ നമുക്ക് അഴിച്ചുപണിയണമെന്നും ഭയമില്ലാതെ റോഡില്‍ക്കൂടി നടക്കണമെന്നും അദ്ദേഹം പറഞ്ഞു. വളരെയധികം പ്രബുദ്ധ സമൂഹമാണ് നാം. പക്ഷേ അപ്പോഴും റോഡില്‍ കുഴികളുണ്ട്. കുഴിയില്‍ വീണ് ചെറുപ്പക്കാരും കുട്ടികളും മരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  കാസര്‍കോട് കാഞ്ഞങ്ങാട്ട് ജില്ലാ ലൈബ്രറി കൗണ്‍സില്‍  സംഘടിപ്പിച്ച പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യുന്ന രണ്ട് പ്രശ്നങ്ങളാണ് തെരുവ് നായ ശല്യവും റോഡിലെ കുഴികളും. സംസ്ഥാനത്ത് ഈവര്‍ഷം ഇതുവരെ 21പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്. സംസ്ഥാനത്തെ തെരുവ്നായകളുടെ എണ്ണത്തില്‍ വലിയതോതില്‍ വര്‍ധനവുണ്ടായതാണ് പ്രശ്നത്തിന് കാരണം. പേവിഷത്തിനെതിരെയുള്ള വാക്സീന്‍റെ ഗുണനിലാവരവും ചര്‍ച്ചയായിരുന്നു.…

    Read More »
  • Kerala

    സംസ്ഥാന നേതാക്കള്‍ വിമതരുമായി വേദി പങ്കിട്ടു; പ്രതിഷേധിച്ച് മുസ്ലിം ലീഗില്‍ കൂട്ടരാജി

    കണ്ണൂർ: കൂത്തുപറമ്പ് മുസ്ലിം ലീഗിൽ കൂട്ടരാജി. മണ്ഡലം പ്രസിഡന്‍റും സെക്രട്ടറിയും ഉൾപ്പെടെ നേതാക്കൾ രാജിവച്ചു. കൂത്തുപറമ്പ് നിയമസഭ മണ്ഡലം യുഡിഎഫ് സ്ഥാനാ‍ത്ഥികൂടിയായിരുന്ന പൊട്ടൻകണ്ടി അബ്ദുള്ള ഉൾപ്പെടെയുള്ളവരാണ് രാജിവച്ചത്. വിമത പ്രവർത്തനത്തിന്  പാർ‍ട്ടിയിൽ നിന്ന് പുറത്താക്കിയവരുമായി സംസ്ഥാന നേതാക്കൾ വേദി പങ്കിട്ടതിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി. പൊട്ടൻകണ്ടി അബ്ദുള്ളയും എതി‍ർ ചേരിയിലുള്ള ഗൾഫ് വൈവസായി അടിയോട്ടിൽ അഹമ്മദും തമ്മിൽ  ഏറെനാളായി കൂത്തുപറമ്പിൽ തർക്കം തുടർന്ന് വരികയായിരുന്നു. കണ്ണൂരിൽ ലീഗിന് ഏറെ ശക്തിയുള്ള മണ്ഡലമാണ് കൂത്തുപറമ്പ്. മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി വിവാദം കൊടുമ്പിരി കൊണ്ടിരിക്കെയാണ് കൂത്തുപറമ്പിലെ രാജി. ഷാജിയുടെ പരാമർശങ്ങൾ നേതാക്കളെ പ്രതിരോധത്തിലാക്കുന്നെന്ന് വിമർശനം. മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗ്  പ്രവർത്തക സമിതി യോഗത്തിലാണ് പ്രധാന നേതാക്കൾ ഷാജിക്കെതിരെ വിമർശനം ഉന്നയിച്ചത്. കെ എം ഷാജി തെറ്റിദ്ധാരണയുണ്ടാക്കും വിധം പൊതുവേദികളിൽ പ്രസംഗിക്കുന്നുവെന്നും എം എ യൂസഫലി അടക്കമുള്ളവരെ അപമാനിക്കാൻ ശ്രമിച്ചെന്നും ആക്ഷേപമുയര്‍ന്നു. അതേസമയം, കെഎം ഷാജി വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി. ലീഗ് നേതൃത്വം…

    Read More »
  • India

    പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന്; ലഭിക്കുന്ന തുക ഗംഗാ നദിയെ സംരക്ഷിക്കാന്‍

    ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിൽ വച്ച് പണം സമാഹരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇന്ന് മുതൽ ഒക്ടോബർ 2 വരെയാണ് ലേലം. കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ഈ ഓൺലൈൻ ലേലത്തിന്റെ നടത്തിപ്പുകാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കിട്ടിയ 1200 ഓളം മെമെന്റോകളും സമ്മാനങ്ങളുമാണ് ലേലത്തിൽ ഉണ്ടാവുകയെന്ന് കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി ജി കിഷൻ റെഡി പറഞ്ഞു. സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ഇ-ലേലത്തിന്റെ നാലാമത്തെ പതിപ്പാണിത്, നേരത്തെ ദില്ലിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ പ്രദർശനത്തിന് വച്ചിരിക്കുകയായിരുന്നു ഇവയെല്ലാം. പെയിന്റിംഗ്, ശിൽപം, കരകൗശല വസ്തുക്കൾ, നാടൻ കലാ നിർമ്മിതികൾ തുടങ്ങി നിരവധി സാധനങ്ങളാണ് ഇക്കൂട്ടത്തിൽ ഉള്ളത്. കൂടാതെ പരമ്പരാഗത അംഗവസ്ത്രങ്ങൾ, ഷാളുകൾ, ശിരോവസ്ത്രങ്ങൾ, ആചാരപരമായ വാളുകൾ എന്നിവ പോലെയുള്ള പരമ്പരാഗതമായി നൽകി വരുന്ന സമ്മാന ഇനങ്ങളും ലേലത്തിനുണ്ടാകും. വാരണാസിയിലെ കാശിവിശ്വനാഥ ക്ഷേത്രത്തിന്റെയും അയോധ്യയിൽ നിർമ്മിക്കുന്ന രാമ ക്ഷേത്രത്തിന്റെയും രൂപങ്ങളും ലേലത്തിൽ വയ്ക്കുന്നുണ്ട്. ജനങ്ങളോട് സജീവമായി ലേലത്തിൽ…

    Read More »
  • Kerala

    ഒന്നുകില്‍ ഗവണ്‍മെന്റിനെ പിരിച്ചുവിടണം അല്ലെങ്കില്‍ ഗവര്‍ണറെ പിന്‍വലിക്കണം; കുട്ടികള്‍ തെരുവില്‍ തെറി വിളിക്കുന്നത് പോലെ ഗവര്‍ണറും മുഖ്യമന്ത്രിയും നടത്തുന്ന പ്രസ്താവനകള്‍ അപമാനകരം: കെ. സുധാകരന്‍

    ആലപ്പുഴ: മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള പോരിൽ മധ്യസ്ഥത വഹിച്ച് പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സർക്കാരോ രാഷ്ട്രപതി യോ ഇടപെടണമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ കായംകുളത്തെത്തിയ സുധാകരൻ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇരുകൂട്ടരുടേയും അതിരുകവിഞ്ഞ പോര് ജനാധിപത്യത്തിന് ഭീഷണിയും നാടിന്‍റെ സംസ്ക്കാരത്തിന് അപമാനവുമാണ്. ഭരണസ്തംഭനം ഉണ്ടായാൽ ഉത്തരവാദിത്വപ്പെട്ട പ്രതിപക്ഷം എന്ന നിലയിൽ വിഷയത്തിൽ ഇടപെടാൻ കോൺഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും സുധാകരൻ വ്യക്തമാക്കി. ഒന്നുകിൽ ഗവൺമെന്‍റിനെ പിരിച്ചു വിടണം അല്ലെങ്കിൽ ഗവർണറെ പിൻവലിക്കണം കുട്ടികൾ തെരുവിൽ തെറി വിളിക്കുന്നത് പോലെയാണ് ഗവർണറും മുഖ്യമന്ത്രിയും നടത്തുന്ന പ്രസ്താവനകൾ. ഗവർണറുടെ ജീവന് ഭീഷണി ഉണ്ടെങ്കിൽ ഗൗരവമായി കാണണമെന്നും കെ പി സി സി പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. സി പി എം ഗുണ്ടകളാണ് ഇതിന് പിന്നിലെന്ന് സുധാകരൻ പറഞ്ഞു. യൂണിവേഴ്സിറ്റിലെ നിയമനമെല്ലാം പിൻവാതിൽ നിയമനമായിരുന്നു. ഇതിനെല്ലാം ആദ്യഘട്ടത്തിൽ സി പി…

    Read More »
Back to top button
error: