CrimeNEWS

ഭാരത് ജോഡോ യാത്രയ്ക്കിടെ വീണ്ടും പോക്കറ്റടി; ഡിസിസി പ്രസിഡന്റിന്റെ 5000 രൂപ മോഷ്ടിച്ചു

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ വീണ്ടും പോക്കറ്റടി. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപയാണ് യാത്രയ്ക്കിടെ നഷ്ടമായത്. ജില്ലാ അതിര്‍ത്തിയായ കൃഷ്ണപുരത്തെ സ്വീകരണത്തിനിടെയാണ് പണം നഷ്ടമായത്. പോക്കറ്റടിക്കാര്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ നുഴഞ്ഞുകയറിയ സംഭവം മുന്‍പും റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരം നേമത്തുവച്ച് തമിഴ്‌നാട്ടുകാരായ നാലു പേര്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടിക്കാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഭാരത് ജോഡോ യാത്ര ഇന്നു രാവിലെയാണ് കൃഷ്ണപുരത്തുവച്ച് ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത്. രാഹുല്‍ ഗാന്ധി നയിക്കുന്ന പദയാത്ര 4 ദിവസമാണ് ജില്ലയില്‍ ഉണ്ടാകുക. 20ന് അരൂരില്‍ സമാപിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ജില്ലയിലെ പര്യടനത്തില്‍ 9 സ്ഥലങ്ങളില്‍ പൊതുയോഗങ്ങളും കലാപരിപാടികളും നടക്കും. യോഗങ്ങളില്‍ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ പ്രസംഗിക്കും. എല്ലാ ദിവസവും സമാപന വേദികളില്‍ മാത്രം രാഹുല്‍ ഗാന്ധി ലഘുപ്രസംഗം നടത്തും.

Signature-ad

ഓച്ചിറ ക്ഷേത്രത്തിനു വടക്ക്, കായംകുളം ജിഡിഎം ഓഡിറ്റോറിയത്തിനു മുന്നില്‍, എന്‍ടിപിസി ജംക്ഷന്‍, ഒറ്റപ്പന, വണ്ടാനം മെഡിക്കല്‍ കോളജിനു സമീപം, പാതിരപ്പള്ളി കാമിലോട്ട് കണ്‍വന്‍ഷന്‍ സെന്റര്‍, കണിച്ചുകുളങ്ങര ജംക്ഷന്‍, കുത്തിയതോട് ജംക്ഷന്‍, അരൂര്‍ പള്ളി ജംക്ഷന്‍ എന്നിവിടങ്ങളിലാണ് പൊതുയോഗങ്ങള്‍.

 

 

Back to top button
error: