NEWS

ഇവരാണ് മലയാളികളായ ആ ശതകോടീശ്വരൻമാർ

ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി
ഫോബ്‌സ് മാഗസിന്‍ പുറത്ത് വിട്ട മലയാളി ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി.

അഞ്ച് ബില്യന്‍ ഡോളറാണ് (39,843 കോടി) ആസ്തി. ഫോബ്‌സ് പുറത്തവുട്ട 2022ലെ മലയാളി ശത ബില്യമേഴ്‌സ് പട്ടികയിലാണ് 12 പേരില്‍ ആദ്യ സ്ഥാനം എം.എ യൂസഫലി സ്വന്തമാക്കിയത്. ലോകറാങ്കില്‍ 514ലാം സ്ഥാനത്താണ് എം.എ യൂസഫലി. കഴിഞ്ഞ വര്‍ഷം (35,600 കോടി രൂപയായിരുന്നു ആസ്തി. 4000 കോടിയിലേറെ അധിക ആസ്തി ഇത്തവണ യൂസഫലിക്കുണ്ട്.

പട്ടികയിലെ രണ്ടാം സ്ഥാനത്ത് ബൈജൂസ് ആപ്പ് മേധാവി ബൈജു രവീന്ദ്രനും ദിവ്യഗോകുല്‍നാഥുമാണ്. 3.4 ബില്യനാണ് ആസ്തി. ലോക റാങ്കിങ്ങില്‍ ഇവര്‍ 819ാം സ്ഥാനത്താണ്. സേനാപതി ഗോപാലകൃഷ്ണനാണ് മൂന്നാം സ്ഥാനത്ത്. 3.1 ബില്യനാണ് ആസ്തി. രവി പിള്ള നാലാം സ്ഥാനത്താണുള്ളത്. 2.6 ബില്യന്‍ ഡോളറാണ് രവി പിള്ളയുടെ ആസ്തി. ജോയി ആലൂക്കാസ് 1.8 ബില്യന്‍ ആസ്തിയുമായി ഏഴാം സ്ഥാനത്തും എസ്.ഡി ഷിബുലാല്‍ 1.8 ബില്യന്‍ ആസ്തിയുമായി ആറാം സ്ഥാനത്തുമുണ്ട്. ഒന്‍പതാം സ്ഥാനത്ത് ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റുമാണുള്ളത്.

Signature-ad

 

 

ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി (1.9കോടി ഡോളര്‍), ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ് എന്നിവരും ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെ സ്ഥാനത്ത് പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

Back to top button
error: