NEWS

വിലയിടിവ്; റബ്ബർ കർഷകർ ആശങ്കയിൽ

കോട്ടയം. മഴമാറി വെയില്‍ തെളിഞ്ഞതോടെ റബര്‍ ടാപ്പിംഗ് സജീവമായെങ്കിലും വില നാൾക്കുനാൾ ഇടിയുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു.
ഒന്നര മാസത്തിനുള്ളില്‍ 22രൂപയുടെ കുറവാണുണ്ടായത്.അതേ സമയം റബര്‍ പാല്‍ ഉത്പാദനം കുറച്ച്‌ ഷീറ്റിലേക്ക് തിരിയാനാണ് കര്‍ഷകരോട് റബര്‍ബോര്‍ഡിന്റെ ഉപദേശം. ടയര്‍ നിര്‍മാതാക്കള്‍ ആഭ്യന്തര വിപണിയില്‍ നിന്ന് കൂടുതല്‍ ഷീറ്റ് വാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് റബര്‍ ബോര്‍ഡ് ഉന്നതരുടെ വിശദീകരണം.
 രണ്ടാഴ്ചക്കുള്ളില്‍ റബര്‍ വില ഉയരുമെന്നായിരുന്നു നേരത്തേ റബര്‍ബോര്‍ഡ് പ്രഖ്യാപനം. ഷീറ്റ് വിലയും ഒട്ടുപാല്‍ വിലയും ഒരേ പോലെ കുറയുന്ന പ്രവണത തുടരുന്നതിനാല്‍ ആര് പറയുന്നത് വിശ്വസിക്കണമെന്ന് അറിയാതെ നില്‍ക്കുകയാണ് ചെറുകിട കര്‍ഷകര്‍.
പകല്‍ താപനില ഉയര്‍ന്നതോടെ ഉത്പാദനകുറവിനൊപ്പം ഇല പൊഴിച്ചിലും വിലയിടിവില്‍ തളര്‍ന്ന റബര്‍മേഖലയ്ക്ക് താങ്ങാവുന്നതിനപ്പുറമായിരിക്കുകയാണ്.

Back to top button
error: