NEWS

മദ്യവും ലോട്ടറിയുമല്ല കേരളത്തിന്റെ വരുമാനം; മുന്നിലിരിക്കുന്ന ബഡ്ജറ്റ് വായിച്ചു നോക്കണമെന്ന് ഗവർണറോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോട്ടറിയും മദ്യവുമാണ് സംസ്ഥാനത്തിന്റെ മുഖ്യ വരുമാനമെന്ന് ഗവര്‍ണറുടെ പരാമര്‍ശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തിന്റെ മുഖ്യ വരുമാനം മദ്യവും ലോട്ടറിയുമല്ല. മദ്യത്തില്‍ നിന്നും കൂടുതല്‍ വരുമാനം കിട്ടുന്ന ആദ്യത്തെ 10 സംസ്ഥാനങ്ങളില്‍ കേരളമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ഇക്കാര്യങ്ങള്‍ മനസിലാക്കാന്‍ ഗവര്‍ണര്‍ തന്റെ മുന്നിലെത്തുന്ന ബഡ്ജറ്റ് ഡോക്യുമെന്റുകളിലൂടെ കണ്ണോടിച്ചു നോക്കുന്നത് നന്നാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ലോട്ടറിയും മദ്യവുമാണ് കേരളത്തിന്റെ മുഖ്യ വരുമാനമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന കൂടി നടത്തി അദ്ദേഹം. കേരളത്തിന്റെ മുഖ്യ വരുമാനം മദ്യവും ലോട്ടറിയുമല്ല. മദ്യത്തില്‍ നിന്നും കൂടുതല്‍ വരുമാനം കിട്ടുന്ന ആദ്യത്തെ 10 സംസ്ഥാനങ്ങളില്‍ കേരളമില്ല. കേരളത്തിലേത് സര്‍ക്കാര്‍ സുതാര്യമായി നടത്തുന്ന ലോട്ടറിയാണ്. മാതൃകാപരമായി നടത്തുന്ന ലോട്ടറിയും പക്ഷേ കേരളത്തിന്റെ മുഖ്യ വരുമാന സ്രോതസ്സല്ല. അത് മനസിലാക്കാന്‍ അദ്ദേഹം തന്റെ മുന്നിലെത്തുന്ന ബഡ്ജറ്റ് ഡോക്യുമെന്റുകളിലൂടെ കണ്ണോടിച്ചു നോക്കുന്നത് നന്നാവും’-പിണറായി വിജയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: