CrimeNEWS

സ്നാപ് ചാറ്റ് വഴി വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റു; സാമൂഹിക മാധ്യമതാരത്തിന് 50,000 റിയാല്‍ പിഴ

റിയാദ്: സൗദി അറേബ്യയില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റ സെലിബ്രിറ്റിക്ക് 50,000 റിയാല്‍ പിഴ ചുമത്തി. സ്‌നാപ് ചാറ്റ് അക്കൗണ്ട് വഴി പ്രശസ്ത ബ്രാന്‍ഡ് കമ്പനികളുടെ പേരിലുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ കേസിലാണ് സാമൂഹിക മാധ്യമതാരമായ സൗദി യുവാവ് അബ്ദുല്ല ഈദ് ആയിദ് അല്‍ഉതൈബിന് റിയാല്‍ അപ്പീല്‍ കോടതി പിഴ ശിക്ഷ വിധിച്ചത്.

വ്യാജ ലേഡീസ് വാനിറ്റി ബാഗുകളും ചെരുപ്പുകളുമാണ് ഇയാള്‍ വിറ്റത്. റിയാദ് കേന്ദ്രീകരിച്ചാണ് ഇയാള്‍ വ്യാജ ഉല്‍പ്പന്നങ്ങളുടെ വിപണനം നടത്തിയിരുന്നത്. ആഢംബര കാറുകളിലാണ് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തിരുന്നത്. വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം, ട്രേഡ്മാര്‍ക്ക് നിയമം എന്നിവയാണ് ഇയാള്‍ ലംഘിച്ചതായി കണ്ടെത്തിയത്. ഇയാളുടെ കൈവശമുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടുകെട്ടാനും യുവാവ് നടത്തിയ നിയമലംഘനവും ഇതിനുള്ള ശിക്ഷയും സ്വന്തം ചെലവില്‍ പത്രത്തില്‍ പരസ്യം ചെയ്യാനും കോടതി ഉത്തരവിലുണ്ട്.

Back to top button
error: