Month: August 2022
-
NEWS
ഒളിച്ചുവയ്ക്കേണ്ടതല്ല ലിംഗത്തിലെ ചൊറിച്ചിൽ, പരിഹാരമുണ്ട്
സ്വകാര്യഭാഗങ്ങളില്‍ ചര്‍മരോഗങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണ്.എന്നാല്‍ ഇതിനെപ്പറ്റി തുറന്നുസംസാരിക്കാനോ ചികിത്സ തേടാനോ പലരും തയ്യാറാകാറില്ല. ജനനേന്ദ്രിയ ഭാഗങ്ങളിലെ ചര്‍മരോഗങ്ങളെ ലജ്ജാവഹമായാണ് പലരും കാണുന്നത്. ലൈംഗിക വിദ്യാഭ്യാസത്തിലുള്ള പിഴവുകളും അബദ്ധധാരണകളും സമൂഹത്തിന്റെ കാഴ്ചപ്പാടുകളുമൊക്കെ ഇതിന് കാരണമാണ്. ഫലമോ, ഇത്തരം പല ചര്‍മരോഗങ്ങളും സങ്കീര്‍ണമായിത്തീരുന്നു. ലിംഗാഗ്രത്തിലുണ്ടാകുന്ന ചൊറിച്ചിലും അസ്വസ്ഥതകളുമാണ് പുരുഷന്മാരുടെ ജനനേന്ദ്രിയ സംബന്ധമായ പ്രശ്‌നങ്ങളില്‍ പ്രധാനമായത്.പലപ്പോഴും വൃത്തിക്കുറവാണ് പുരുഷന്മാര്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കാറ്. ഇതിനു പുറമെ ഇറുക്കം കൂടിയ അടിവസ്ത്രം, ലിംഗാഗ്രത്തിലെ ചര്‍മം പുറകിലേയ്ക്കു വലിയാത്ത അവസ്ഥ (ഡെര്‍മാറ്റോസ്), എന്നിവയെല്ലാം ഇതിന് കാരണങ്ങളാണ്. ജനനേന്ദ്രിയം നല്ലപോലെ വൃത്തിയാക്കുകയെന്നതാണ് ഇതിനുള്ള പ്രധാന പരിഹാരം. ലിംഗാഗ്രത്തിലെ തൊലി പുറകോട്ട് മാറ്റി വൃത്തിയാക്കണം.മൂത്രവിസര്‍ജനത്തിനു ശേഷം ഓരോ തവണയും ലിംഗം വൃത്തിയാക്കുകയും വേണം.അധികം ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിയ്ക്കരുത്. ചൂടും വിയര്‍പ്പും അണുബാധയ്ക്കിട വരുത്തും. മാത്രമല്ല, വൃഷണങ്ങളുടെ ആരോഗ്യത്തിനും ഇത് നല്ലതല്ല.ഈര്‍പ്പം ബാക്ടീരിയയുടെ വളര്‍ച്ചയ്ക്കും അണുബാധയ്ക്കും ഇട വരുത്തും. ജനനേന്ദ്രിയഭാഗം എ്‌പ്പോഴും ഉണക്കി സൂക്ഷിയ്ക്കുക.കുളികഴിഞ്ഞാൽ വെള്ളം ഒപ്പിയെടുക്കാൻ മറക്കരുത്.ഇവിടം വൃത്തിയാക്കുവാന്‍ നല്ല…
Read More » -
NEWS
സീറോ ബാലൻസ് അക്കൗണ്ടിന്റെ ഗുണവും ദോഷവും
രാജ്യത്തെ മിക്ക ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തണമെന്ന് ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നുണ്ട്.സാധാരണയായി 5,000 മുതൽ 10,000 രൂപ വരെയാണ് മിനിമം ബാലൻസ് ആയി കരുതേണ്ടത്. ഇത് പാലിക്കാത്തവരിൽനിന്നാണ് ബാങ്കുകൾ പിഴ ഈടാക്കുക.പരിധി ഇല്ലാതെ എത്ര തുക വേണമെങ്കിലും പിഴയായി ബാങ്കുകൾക്ക് ചുമത്താവുന്നതാണ്.ബാങ്കിന്റെ ബോർഡ് ആണ് പിഴ തുക സംബന്ധിച്ച് തീരുമാനമെടുക്കുക. ഇതനുസരിച്ച് വിവിധ ബാങ്കുകളുടെ പിഴ തുക വ്യത്യസ്തമായിരിക്കും.പലപ്പോഴും അക്കൗണ്ടിനെ അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ നിരക്കുകൾ ഈടാക്കുന്നത്.നഗര, അർദ്ധ-നഗര, ഗ്രാമീണ ബ്രാഞ്ച് ഉപഭോക്താക്കൾക്ക് മിനിമം ബാലൻസ് ചാർജുകൾ വ്യത്യാസമാണ്. ചില ബാങ്കുകൾക്ക് ശരാശരി പ്രതിമാസ ബാലൻസിനെയും ബാലൻസ് കുറവിനെയും ആശ്രയിച്ച് വിവിധ ചാർജുകളുടെ സ്ലാബുകൾ ഉണ്ട്. ചെറുതെങ്കിലും ആ മാസം തങ്ങളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന നിക്ഷേപത്തിന് പലിശ ലഭിച്ചില്ലെങ്കിലും ഉപഭോക്താവ് അക്കൗണ്ടിൽ മിനിമം തുക നിലനിർത്തുന്നതിൽ പരാജയപ്പെട്ടാൽ ബാങ്കുകൾ കൃത്യമായി, അതും പ്രതിമാസം തന്നെ പിഴ ഈടാക്കും.പിന്നെ എടിഎം കൂടുതൽ തവണ ഉപയോഗിച്ചാൽ, മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിച്ചാൽ ഇതിനെല്ലാം പുറമെ…
Read More » -
NEWS
സഹപ്രവര്‍ത്തകൻ ആലിംഗനം ചെയ്തു, യുവതിയുടെ 3 വാരിയെല്ലുകള്‍ ഒടിഞ്ഞു; നഷ്ടപരിഹാരം തേടി യുവതി കോടതിയിൽ
ആലിംഗനം സ്നേഹത്തിൻ്റെ പ്രതീകമാണെന്നാണ് നാം കരുതുന്നത്. എന്നാൽ സ്നേഹ ശൂന്യമായ സന്ദർഭങ്ങളിലും ചിലർ ആലിംഗനം ചെയ്യാറുണ്ട്. പക്ഷേ ഇത്ര വ്യത്യസ്തമായ ഒരാലിംഗനത്തെക്കുറിച്ച് ആദ്യമായാവും കേൾക്കുന്നത്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ യൂയാംഗ് നഗരത്തിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരിക്കാണ് സുഹൃത്തിന്റെ ഒരൊറ്റ ആലിംഗനത്തില്‍ മൂന്ന് വാരിയെല്ലുകള്‍ ഒടിഞ്ഞത്. ഓഫിസില്‍ നിന്നു പുറത്തുവരുന്ന വഴി ഒരു സുഹൃത്തുമായി സംസാരിക്കുന്നതിന് ഇടയിലാണ് അവളുടെ വാരിയെല്ല് ഒടിയാനിടയായ ആലിംഗനം നടന്നത്. ഒരു പുരുഷ സഹപ്രവര്‍ത്തകന്‍ അടുത്തു വന്ന് അവളെ മുറുക്കെ കെട്ടിപ്പിടിക്കുകയായിരുന്നു. ഒരൊന്നൊന്നര കെട്ടിപ്പിടിത്തമായിരുന്നു അതെന്ന് യുവതി പറയുന്നു. വലതു ഭാഗത്തെ രണ്ട് വാരിയെല്ലും ഇടതുഭാഗത്തെ ഒരെല്ലുമാണ് ഒടിഞ്ഞത്. ചികിത്സയ്ക്കായി നല്ല പണം ആവശ്യമായി വന്നു. ഒരാഴ്ച ആശുപത്രിയില്‍ കിടന്നപ്പോള്‍ വേദന കുറഞ്ഞു. അതു കഴിഞ്ഞ് വീട്ടില്‍ കുറച്ചു ദിവസം വിശ്രമിക്കേണ്ടി വന്നു. ശമ്പളമില്ലാത്ത ലീവ് എടുത്തതിനാല്‍ പണത്തിനായി അവള്‍ വല്ലാതെ ബുദ്ധിമുട്ടി. അങ്ങനെ സഹായം അഭ്യര്‍ഥിച്ചാണ് തന്നെ കെട്ടിപ്പിടിച്ച സഹപ്രവര്‍ത്തകനെ തേടി അവള്‍ പോയത്. തന്റെ അവസ്ഥ…
Read More » -
Movie
ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിത കഥ പറയുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ ഓണത്തിന് എത്തും
നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധ പണിക്കർ നടത്തിയ പോരാട്ടങ്ങളുടെ കഥ പറയുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം വിനയനാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ബഹുഭാഷാചിത്രമായിട്ടാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ ഒരുങ്ങുന്നത്. വിശാലമായ ക്യാൻവാസ്സിൽ വലിയമുടക്കുമുതലോടെ അവതരിപ്പിക്കുന്ന ഒരു ക്ലീൻ എൻ്റെർടൈനറാണ് ഈ ചിത്രം. യുവനിരയിലെ ശ്രദ്ധേയനടൻ സിജുവിൽസനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത്. കളരിപ്പയറ്റും മറ്റ് അയോധന കലകളും മൂന്നു മാസത്തോളം നീണ്ടു നിന്ന പരിശീലനം പൂർത്തിയാക്കിയാണ് സിജുവിൽസൻ ഈ ചിത്രത്തിലെ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാനായി എത്തിയത്. ചെമ്പൻ വിനോദ് ജോസ്, അനൂപ് മേനോൻ, സുരേഷ് കൃഷ്ണ, സുധീർ കരമന, ഇന്ദ്രൻസ്, വിഷ്ണുവിനയ്, ടിനി ടോം, അലൻസിയർ, സുദേവ് നായർ, ജാഫർ ഇടുക്കി, സ്ഫടികം ജോർജ്,…
Read More » -
Movie
മമ്മൂട്ടി പോലീസ് ഓഫീസറായി എത്തുന്ന ‘ക്രിസ്റ്റഫ’റിൻ്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി
മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ത്രില്ലർ സിനിമയുടെ ടൈറ്റിലും ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറക്കി. ‘ക്രിസ്റ്റഫർ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആർ.ഡി ഇലുമിനേഷൻസ് ആണ്. ‘ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് ‘ എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ രചിക്കുന്നത് ഉദയ കൃഷ്ണയാണ്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ താരം വിനയ് റായും എത്തുന്നുണ്ട്. വിനയ് റായ് അഭിനയിക്കുന്ന ആദ്യമലയാള ചിത്രം കൂടിയാണിത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി നിരവധി താരങ്ങളോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും അഭിനയിക്കുന്നു. ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. എറണാകുളം, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിലാണ് ചിത്രീകരണം. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്ക് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിൻ…
Read More » -
Kerala
ക്യാന്‍സര്‍ കണ്ടെത്താന്‍ സ്‌പെഷ്യല്‍ ക്യാമ്പുകള്‍
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി 10 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പദ്ധതി തുടങ്ങി രണ്ട് മാസം കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാനായത്. ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക എന്നത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിലും അനിവാര്യമായ കാര്യങ്ങളാണ്. ജീവിതശൈലി രോഗങ്ങള്‍ ഉള്ളവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കി രോഗം നിയന്ത്രിക്കുകയും വരാന്‍ സാധ്യതയുള്ളവര്‍ക്ക് (റിസ്‌ക് ഫാക്‌ടേഴ്‌സ് കണക്കാക്കി സാധ്യത നിര്‍ണയം) രോഗത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ പിന്തുണയും നല്‍കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. നവകേരളം കര്‍മ്മ പദ്ധതി രണ്ടിന്റെ ഭാഗമായുള്ള ആര്‍ദ്രം മിഷന്‍ വഴി ഈ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഏറ്റവും പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണിത്. ഇതിനായി ശൈലി ആപ്പ് രൂപപ്പെടുത്തുന്ന വേളയില്‍ ക്യാന്‍സര്‍ രോഗ നിയന്ത്രണം, സാന്ത്വന പരിചരണം എന്നീ മേഖലകളെ കൂടി…
Read More » -
Kerala
സര്‍വകലാശാല അധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണം:വി ഡി സതീശൻ
നടപടിക്രമങ്ങള്‍ ലംഘിച്ചുള്ള പുതിയ നിയമനിര്‍മ്മാണ നീക്കം സര്‍വകലാശാലകളെ തകര്‍ക്കുന്നതും സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റുകളായി തരംതാഴ്ത്തുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു . അനധികൃത അധ്യാപക നിയമനം നടത്തുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിയനിര്‍മ്മാണത്തിന് ശ്രമിക്കുന്നത്. സി.പി.എം നേതാക്കള്‍ക്ക് വേണ്ടി സര്‍വകലാശാലകളിലെ നിയമനങ്ങള്‍ റിസര്‍വ് ചെയ്തിരിക്കുകയാണ്. സര്‍ക്കാരിന് തന്നെ അപമാനകരമായ കാര്യങ്ങളാണ് സര്‍വകലാശാലയില്‍ നടക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമന വിവാദം ഇതിന് ഉദാഹരണമാണ്. 25 വര്‍ഷത്തെ അധ്യാപന പരിചയവും നൂറിലധികം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ച അധ്യാപകന് 656 സ്‌കോര്‍ ലഭിച്ചിട്ടും 156 മാര്‍ക്ക് ലഭിച്ചയാള്‍ക്കാണ് ഒന്നാം റാങ്ക് നല്‍കിയത്. പത്ത് വര്‍ഷത്തെ അധ്യാപന പരിചയം പോലും ഇല്ലാത്ത, 156 മാര്‍ക്ക് കിട്ടിയ ആള്‍ക്ക് 32 മാര്‍ക്ക് കൊടുത്ത് 656 മാര്‍ക്ക് ലഭിച്ചയാളെ രണ്ടാം സ്ഥാനത്താക്കി. സര്‍വകലാശാലകളില്‍ എന്തും നടക്കുമെന്ന അവസ്ഥയാണ്. സര്‍വകലാശാലകളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്നതാണ് യു.ഡി.എഫ് നിലപാട്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് അനധ്യാപക നിയമനം പി.എസ്.സിക്ക് വിട്ടത്. അതിന് മുന്‍പ്…
Read More » -
Movie
റോഷൻ ആൻഡ്രൂസിൻ്റെ വ്യത്യസ്ത ചിത്രം ‘സാറ്റർഡേ നൈറ്റ്’ വരുന്നു
ഏറെ കൗതുകമുണർത്തിക്കൊണ്ട് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാറ്റർഡേ നൈറ്റി’ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഏറെയും കർണ്ണാടകയിലാണ് നടന്നത്. മൈസൂർ, ബാംഗ്ളൂർ, ചിത്രഗുപ്താ, ബല്ലാരി എന്നിവിടങ്ങളോടൊപ്പം ദുബായിലുമാണ് ചിത്രീകരണം നടന്നത്. പൂർണ്ണമായും ഒരു ഫൺ സിനിമയായിട്ടാണ് ഈ ചിത്രം റോഷൻ ആൻഡ്രൂസ് അവതരിപ്പിക്കുന്നത്. നിവിൻ പോളി, സൈജു കുറുപ്പ്, അജു വർഗീസ്, സിജുവിൽസൻ എന്നിവരാണ് ‘സാറ്റർഡേ നൈറ്റി’ലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൻ വിജയം നേടിയ കായംകുളം കൊച്ചുണ്ണിക്കു ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും ഒത്തുചേരുന്ന ചിത്രം കൂടിയാണ് ‘സാറ്റർഡേ നൈറ്റ്. ഗ്രേസ് ആൻ്റണി, പ്രതാപ് പോത്തൻ, സാനിയാ ഇയ്യപ്പൻ, ശാരി, മാളവിക, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരും പ്രധാന താരങ്ങളാണ്. നവീൻ ഭാസ്ക്കറ്റിൻ്റേതാണു തിരക്കഥ. സംഗീതം- ജെയ്ക്ക് ബിജോയ്സ്, അസ്ലാം പുരയിൽ ഛായാഗ്രഹണവും ടി.ശിവ നന്ദിശ്വരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു,…
Read More » -
Kerala
ഡോ. എം. സത്യന്‍ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ചുമതലയേറ്റു
തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളെജിലെ മലയാളം വിഭാഗം മുന്‍അസോസിയേറ്റ് പ്രൊഫസറായ ഡോ. എം. സത്യന്‍ ചുമതലയേറ്റു. ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസരിച്ച് ജീവനക്കാരുടെ കൂട്ടായപ്രവര്‍ത്തനത്തിലൂടെ മികച്ച ഗവേഷണസ്ഥാപനമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഡയറക്ടര്‍ പറഞ്ഞു. നിലവില്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സമയബന്ധിതമായി അവ പൂര്‍ത്തീകരിക്കും. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എത്രയുംവേഗത്തില്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ബജറ്റില്‍ ഉള്‍പ്പെടുത്തിയ പ്രസ് കെട്ടിടത്തിന്റെ നിര്‍മാണം, ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള ഗവേഷണ ലൈബ്രറിയുടെ നിര്‍മാണം, സമഗ്രമായ വെബ്‌പോര്‍ട്ടല്‍ നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള ഊര്‍ജ്ജിതശ്രമമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More » -
Kerala
ശമ്പളം നല്‍കിയിട്ടു മതി 12 മണിക്കൂര്‍ ജോലി, ആസ്തി വില്‍ക്കുന്നതടക്കം ആലോചിക്കണം, ഇങ്ങനെ എത്രനാള്‍ മുന്നോട്ടു പോകുമെന്നും കെ.എസ്.ആര്‍.ടി.സിയോട് ഹൈക്കോടതി
കൊച്ചി: കെ.എസ്.ആര്‍.ടി.സി. ശമ്പളവിഷയത്തില്‍ മാനേജ്‌മെന്റിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കാടതി. ശമ്പളം കൊടുക്കാതെ സ്ഥാപനത്തിന് എത്രനാള്‍ മുന്നോട്ടുപോകാനാവുമെന്ന് കോടതി ചോദിച്ചു. ഓഗസ്റ്റ് 10നകം ശമ്പളം നല്‍കണമെന്ന കോടതി ഉത്തരവ് എന്തുകൊണ്ടാണ് പാലിയ്ക്കാത്തതെന്നും കോടതി ചോദിച്ചു. ജൂണിലെ ശമ്പളം കൊടുെത്തന്നും ജൂലൈയിലെ ശമ്പളം നല്‍കണമെങ്കില്‍ സര്‍ക്കാര്‍ സഹായം കൂടിയേതീരുവെന്ന് കെ.എസ്.ആര്‍.ടി.സി കോടതിയില്‍ വ്യക്തമാക്കി. ഇതിന് മറുപടിയായി സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം നിര്‍ത്തലാക്കുമോയെന്ന് കോടതി ചോദിച്ചു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്ന് പറഞ്ഞ കോടതി കെ.എസ്.ആര്‍.ടി.സിയ്ക്ക് ഒരു മന്ത്രിയുണ്ടോയെന്നും ചോദ്യമുന്നയിച്ചു. പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിയ്ക്കാനാവുമെന്ന് കോടതിക്കും രൂപമില്ലെന്നു കോടതി വ്യക്തമാക്കി. ആസ്തികള്‍ വില്‍ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിയ്ക്കണമെന്നും കോടതി പറഞ്ഞു. ശമ്പളം നല്‍കിയിട്ടുമതി 12 മണിക്കൂര്‍ ജോലിയടക്കം ജീവനക്കാരുടെ മേല്‍ കൂടുതല്‍ വൃവസ്ഥകള്‍ കൊണ്ടുവരുന്നതെന്ന് കോടതി നിര്‍ദേശിച്ചു. സിംഗിള്‍ ഡ്യൂട്ടി വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടത്തേണ്ടതില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ശമ്പളം കൊടുക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ചാല്‍ നടപ്പിലാകും. പ്രതിസന്ധി പരിഹരിച്ച് സര്‍ക്കാര്‍ ക്രെഡിറ്റ്…
Read More »