MovieNEWS

ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിത കഥ പറയുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ ഓണത്തിന് എത്തും

നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധ പണിക്കർ നടത്തിയ പോരാട്ടങ്ങളുടെ കഥ പറയുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം വിനയനാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ബഹുഭാഷാചിത്രമായിട്ടാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ ഒരുങ്ങുന്നത്.
വിശാലമായ ക്യാൻവാസ്സിൽ വലിയമുടക്കുമുതലോടെ അവതരിപ്പിക്കുന്ന ഒരു ക്ലീൻ എൻ്റെർടൈനറാണ് ഈ ചിത്രം.
യുവനിരയിലെ ശ്രദ്ധേയനടൻ സിജുവിൽസനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത്.
കളരിപ്പയറ്റും മറ്റ് അയോധന കലകളും
മൂന്നു മാസത്തോളം നീണ്ടു നിന്ന പരിശീലനം പൂർത്തിയാക്കിയാണ് സിജുവിൽസൻ ഈ ചിത്രത്തിലെ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാനായി എത്തിയത്.
ചെമ്പൻ വിനോദ് ജോസ്,
അനൂപ് മേനോൻ, സുരേഷ് കൃഷ്ണ, സുധീർ കരമന, ഇന്ദ്രൻസ്, വിഷ്ണുവിനയ്,
ടിനി ടോം, അലൻസിയർ,
സുദേവ് നായർ, ജാഫർ ഇടുക്കി, സ്ഫടികം ജോർജ്, രാഘവൻ, സെന്തിൽ കൃഷ്ണാ, സുനിൽ സുഖദ, മണികണ്ഠൻ ആചാരി, ചാലി പാലാ, ബൈജു എഴുപുന്ന, ദീപ്തി സതി, പുനം ബജ്വാ, രേണു സുന്ദർ, വർഷ വിശ്വനാഥ് തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു ‘
റഫീഖ് അഹമ്മദിൻ്റെ വരികൾക്ക് എം.ജയചന്ദ്രൻ ഈണം പകർന്നിരിക്കുന്നു.
ഷാജികുമാറാണു ഛായാഗ്രാഹകൻ.
എഡിറ്റിംഗ്- വിവേക് ഹർഷൻ.
കലാസംവിധാനം -അജയൻ ചാലിശ്ശേരി.
മേക്കപ്പ് – പട്ടണം റഷീദ്.കോസ്റ്റ്യും – ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രതീഷ് പാലോട്
പ്രൊജക്ട് ഡിസൈനർ – ബാദ്ഷ.
പ്രൊഡക്ഷൻ കൺട്രോളേഴ്സ് – രാജൻ ഫിലിപ്പ് .- ഇക്ബാൽ പാനായിക്കുളം,
കോ- പ്രൊഡ്യൂസേർസ്- ബൈജു ഗോപാലൻ- വി .സി പ്രവീൺ,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി

Signature-ad

വാർത്ത: വാഴൂർ ജോസ്.
ഫോട്ടോ: സലീഷ് പെരിങ്ങോട്ടുകര

Back to top button
error: