
പത്തനംതിട്ട: വെച്ചൂച്ചിറ കൊല്ലമുളയിൽ നിന്നും നാലു വർഷം മുൻപ് കാണാതായ ജെസ്നയ്ക്കായി 191 രാജ്യങ്ങളിൽ യെലോ നോട്ടീസ് പുറപ്പെടുവിച്ചുവെങ്കിലും ജെസ്ന ഇപ്പോഴും കാണാമറയത്ത് തന്നെ.
2018 മാർച്ച് 22ന് മുണ്ടക്കയത്തെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞാണ് ജെസ്ന കൊല്ലമുളയിലെ വീട്ടിൽ നിന്നും പുറപ്പെട്ടത്.പിന്നീട് മടങ്ങിയെത്തിയില്ല.ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം സിബിഐ അന്വേഷണം ഏറ്റെടുത്തിരുന്നു.
ജെസ്‌ന പോകാൻ സാധ്യതയുളള എല്ലാ സ്ഥലങ്ങളിലും സിബിഐ അന്വേഷിച്ചു. മുണ്ടക്കയം പുഞ്ചവയലിലെ സുഹൃത്തിനൊപ്പം പോയതാണെന്നുളള പ്രചാരണത്തെ തുടർന്നു സഹപാഠിയെ ചോദ്യം ചെയ്തെങ്കിലും സംഭവത്തിൽ കാര്യമില്ലെന്നു ബോധ്യപ്പെട്ടു.ഒരു ലക്ഷത്തിലധികം ഫോൺ കോളുകളാണ് ഇക്കാലയളവിൽ പരിശോധിച്ചത്.തുടർന്ന് 191 രാജ്യങ്ങളിൽ യെലോ നോട്ടീസ് പുറപ്പെടുവിച്ചുവെങ്കിലും ജെസ്നയെപ്പറ്റി യാതൊരു വിവരവും കണ്ടെത്താനായിട്ടില്ല.
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk