CrimeNEWS

വാക്കേറ്റത്തിനിടെ വയോധികന് വെട്ടേറ്റു; സുഹൃത്ത് അറസ്റ്റില്‍

സുല്‍ത്താന്‍ ബത്തേരി: സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തില്‍ വയോധികന് തലയ്ക്ക് വെട്ടേറ്റു. ഇരുളം മൂടക്കൊല്ലി റെജിക്കാണ് തലയ്ക്ക് വെട്ടേറ്റത്. തുടര്‍ന്ന് റെജിയെ ആക്രമിച്ച സുഹൃത്ത് കണ്ണൂര്‍ സ്വദേശി രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

മീനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മേലെ അരിവയലില്‍ ആണ് സംഭവം.
അരിവയല്‍ കാപ്പിമില്ലിലെ തൊഴിലാളികളാണ് ഇരുവരും. കഴിഞ്ഞ ദിവസം നാലു മണിയോടെയാണ് റെജിയുടെ റൂമില്‍ വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്.

പരിക്കേറ്റ റെജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാജേഷ് 30 വര്‍ഷമായി പ്രദേശത്ത് തനിച്ച് വാടകക്ക് താമസിച്ച് വരികയാണ്. പരിക്കേറ്റ റെജിയും സമീപത്ത് തന്നെയാണ് വാടകയ്ക്ക് താമസിക്കുന്നത്. മീനങ്ങാടി സബ്ബ് ഇന്‍സ്പെക്ടര്‍ സി രാംകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Back to top button
error: