CrimeNEWS

11കാരിയെ മൂന്ന് യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്തു; ഒത്താശചെയ്തുകൊടുത്ത് 21കാരിയായ സുഹൃത്ത്

മുംബൈ: മഹാരാഷ്ട്രയിലെ വിരാറില്‍ പതിനൊന്നുകാരിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. സുഹൃത്തായ ഇരുപത്തിയൊന്നുകാരിയുടെ ചതിയില്‍പ്പെട്ടാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് ഉള്‍പ്പെടെ മൂന്നു പേരേ പോലീസ് അറസ്റ്റ് ചെയ്തു. നാലാമത്തെ പ്രതി ഒളിവിലാണ്.

കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയോടെ മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ പെണ്‍കുട്ടി വീടിനടുത്തുള്ള കടയില്‍ പോയപ്പോഴാണ് സംഭവം. കടയില്‍വച്ച് കണ്ട കൂട്ടുകാരി പെണ്‍കുട്ടിയെ വിജനമായ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നാലെ സുഹൃത്തുക്കളായ മൂന്ന് യുവാക്കളെ ഇവിടേക്ക് വിളിച്ചുവരുത്തിയ യുവതി ഇവരുമായി ലൈഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Signature-ad

പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ യുവതി സംഭവം പുറത്തുപറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. രാത്രി മുഴുവന്‍ പെണ്‍കുട്ടിക്ക് നേരേ നടന്ന അതിക്രമങ്ങളെല്ലാം യുവതി കണ്ടുനില്‍ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

പിറ്റേന്ന് രാവിലെ വീട്ടിലെത്തിയ പെണ്‍കുട്ടി പീഡനവിവരം അമ്മയോട് വെളിപ്പെടുത്തിയതോടെയാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്. കൂട്ടബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം, പോക്സോ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ സുഹൃത്തായ യുവതിക്ക് പുറമേ അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ കോളേജ് വിദ്യാര്‍ഥിയും മറ്റൊരാള്‍ പച്ചക്കറി കച്ചവടക്കാരനുമാണ്. ഇരുവരും വിരാര്‍ സ്വദേശികളാണ്. ഒളിവിലുള്ള പ്രതി മയക്കുമരുന്ന് ഇടപാടുകാരനാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാളെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: