HealthLIFE

വായ്പുണ്ണ് വരാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ടിക്കടി ഉണ്ടാകുന്ന വായ്പുണ്ണ് ഒട്ടുമിക്കപേരെയും വലക്കുന്ന ഒന്നാണ്. നിരവധി കാരണങ്ങള്‍ കൊണ്ട് ഇത് ഉണ്ടാകാമെങ്കിലും പ്രധാന കാരണമായി കരുതാവുന്ന ഒന്ന് വിറ്റാമിന്‍ ബി 12ന്റെ അഭാവമാണ്. എല്ലാ വിറ്റാമിനുകളെയും പോലെ, വിറ്റാമിന്‍ ബി 12 ശരീരത്തിന് വളരെ ആവശ്യമായ ഒന്നാണ്. ചുവന്ന രക്താണുക്കളുടെയും ഡിഎന്‍എയുടെയും രൂപീകരണത്തിന് മാത്രമല്ല, തലച്ചോറിന്റെയും നാഡീകോശങ്ങളുടെയും വികസനത്തിനും ഈ വിറ്റാമിന്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ശരീരത്തിലെ വിറ്റാമിന്‍ ബി-12 ന്റെ കുറവ് നാവിലും മോണയിലും ഉണ്ടാകുന്ന വായ്പ്പുണ്ണിനു പുറമെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, വന്ധ്യത, ക്ഷീണം, പേശികളുടെ ബലഹീനത, നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവക്കും കാരണമാകും. നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ന്റെ പഠനം അനുസരിച്ച്, 19 നും 64 നും ഇടയില്‍ പ്രായമുള്ള ആളുകള്‍ക്ക് പ്രതിദിനം 1.5 മൈക്രോഗ്രാം വിറ്റാമിന്‍ ബി 12 ആവശ്യമാണ്.

ഇറച്ചി, മത്സ്യം, പാല്‍, ചീസ്, മുട്ട, ധാന്യം എന്നിവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വിറ്റാമിന്‍ ബി 12 ന്റെ അഭാവം കുറക്കാന്‍ സഹായിക്കും. ഇതുകൂടാതെ, വിറ്റാമിന്‍ ബി 12 ന്റെ നിരവധി സപ്ലിമെന്റുകളും വിപണിയില്‍ ലഭ്യമാണ്, എന്നാല്‍ ഇവ കഴിക്കുന്നതിനുമുമ്പ്, ഒരു തവണ ഡോക്ടറുടെ അഭിപ്രായം തേടുന്നതാണ് നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: