കൊച്ചി :അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 18 കിലോ മെഥാക്വിനോളുമായി മലയാളി യാത്രക്കാരന് പിടിയിൽ.ഞായറാഴ്ചയാണ് സംഭവം.
സിംബാബ് വേയില്‍നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരന് നായര്‍ (55) ആണ് മയക്കുമരുന്നുമായി പിടിയിലായത്.
ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ കൊച്ചിയില്‍ വന്നിറങ്ങി, എയര്‍ ഏഷ്യ വിമാനത്തില്‍ ഡല്‍ഹിക്ക് പോകാന്‍ ശ്രമിക്കുമ്ബോഴാണ് സിയാല്‍ സുരക്ഷാ വിഭാഗമാണ് മുരളീധരന് നായരെ പിടികൂടിയത്. ബാഗേജിന്റെ അടിഭാഗത്ത് പ്രത്യേകം അറയുണ്ടാക്കിയാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
ഇയാളില്‍നിന്ന് മയക്കുമരുന്ന് ഏറ്റുവാങ്ങാനായി ഡൽഹിയിൽ കാത്തുനിന്ന നൈജീരിയന്‍ യുവതിയും ഡൽഹി കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്.ഇവരില്നിന് ന് 2.20 ലക്ഷം രൂപയും പിടിച്ചെടുത്തു.
പിടിച്ചെടുത്ത മെഥാക്വിനോളിന് അന്താരാഷ്ട്ര വിപണിയില്‍ 36 കോടി രൂപയോളം വില വരും. മയക്കുമരുന്ന് വിശദ പരിശോധനയ്ക്കായി കസ്റ്റംസ് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. മുരളീധരന് നായരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.