KeralaNEWS

പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ്: പ്രവേശനം ഇന്ന് മുതല്‍ 24 വരെ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വോട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമതും അവസാനത്തേതുമായ അലോട്ട്മെന്റ് റിസൾട്ട്  2022 ആ​ഗസ്റ്റ് 22 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും വിധം ക്രമീകരിക്കുന്നതാണ്. പ്രവേശനം 2022 ആ​ഗസ്റ്റ് 22 രാവിലെ 10 മണി മുതൽ 24 ന് വൈകിട്ട് 5 മണി വരെ നടക്കുന്നതാണ്. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ  www.hscap.kerala.gov.in ലെ  Candidate Login-SWS ലെ Third Allot  Results എന്ന ലിങ്കിൽ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോ​ഗിനിലെ Third Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. ഒന്ന്, രണ്ട് അലോട്ട്മെന്റുകളിൽ താത്ക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല.

താത്ക്കാലിക പ്രവേശനത്തിനുള്ള വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടായിരിക്കുന്നതല്ല. അതുകൊണ്ട് തന്നെ അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള സപ്ലിമെന്ററി അലോട്ട്മെന്റുകളിൽ പരി​ഗണിക്കുന്നതല്ല. വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റ​ഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികളെല്ലാം രക്ഷകർത്താക്കൾക്കൊപ്പം 2022 ആ​ഗസ്റ്റ് 24 ന് വൈകിട്ട് 5 മണിക്ക് മുമ്പായി തന്നെ സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകേണ്ടതാണ്.

Signature-ad

ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയത് മൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്ട്മെന്റ് പരി​ഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേ​ക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരി​ഗണിക്കുന്നതിന് അപേക്ഷ എഴുതി പുതുക്കി നൽകാം. മുഖ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും  തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് ഈ അവസരത്തിൽ തെറ്റ് തിരുത്തി അപേക്ഷ പുതുക്കി സമർപ്പിക്കാവുന്നതാണ്. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും നോട്ടിഫിക്കേഷനും മുഖ്യ ഘട്ട പ്രവേശന സമയ പരിധിക്കു ശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

Back to top button
error: