NEWS

ആശ്രിത നിയമനം;ഭാര്യ ജീവിച്ചിരുപ്പുണ്ടെങ്കിൽ മറ്റാർക്കും അവകാശവാദം ഉന്നയിക്കാനാവില്ല: ഹൈക്കോടതി

പ്രയാഗ്‌രാജ്: സര്‍വീസിലിരിക്കെ മരിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ ഭാര്യ ജീവിച്ചിരിപ്പുണ്ടെങ്കില്‍ സഹോദരിക്ക് ആശ്രിത നിയമനത്തിന് അര്‍ഹതയില്ലെന്ന് അലഹാബാദ് ഹൈക്കോടതി.

സര്‍വീസിലിക്കെ മരിച്ച ജീവനക്കാരന്റെ സഹോദരി ഫയല്‍ ചെയ്ത ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. നഷ്ടപരിഹാരമെന്ന നിലയില്‍ തനിക്കു ജോലി നല്‍കാന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ഈ കേസില്‍ ആശ്രിത നിയമനത്തിന് അര്‍ഹത ആര്‍ക്കെന്നതില്‍ തര്‍ക്കത്തിനു സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഭാര്യ ജീവിച്ചിരിക്കെ മറ്റൊരാൾക്കും അവകാശവാദം ഉന്നയിക്കാനാവില്ലെന്നും വ്യക്തമാക്കി.

Signature-ad

 

 

മരിച്ച ജീവനക്കാരന്റെ പിതാവ് സര്‍ക്കാര്‍ സര്‍വീസില്‍ ശുചീകരണത്തൊഴിലാളി ആയിരുന്നു. പിതാവ് സര്‍വീസിലിക്കെ മരിച്ചതിനെത്തുടര്‍ന്നാണ് മകനു ജോലി ലഭിച്ചത്. ഇതു ചൂണ്ടിക്കാട്ടിയാണ് സഹോദരി ജോലിക്ക് അവകാശവാദം ഉന്നയിച്ചത്.

Back to top button
error: