മൂന്നടി മണ്ണ് ചോദിച്ച വാമനന് തലയിൽ ചവിട്ടാൻ കുനിഞ്ഞു കൊടുത്ത മഹാബലിയുടെ നാടാണിത്.
ഈ മണ്ണിലാണ് ജെറുസലേമിൽ നിന്ന് ഇന്ത്യയില്‍ ആദ്യമായി ക്രിസ്തുവിന്റെ സുവിശേഷം കപ്പലിറങ്ങിയത്.
പാകിസ്താനിലും, ഇറാനിലും മുസ്ലിം പള്ളികൾ ഉണ്ടാവുന്നതിനു മുൻപ് ചേരമാന്‍ ജുമാ മസ്‌ജിദ് ഉണ്ടാക്കിയത് ഈ പുണ്യഭൂമിയിലാണ്.
ജൂതന്മാർ പലായനം ചെയ്തു വന്നിറങ്ങിയതും കൂട് കൂടിയതും നമ്മുടെ ഈ നാട്ടിലാണ്.
ഒരു ചുവന്ന കൊടി യുടെ കീഴിൽ ലോകത്തു ആദ്യമായി ഒരു സംസ്ഥാനത്ത് ജനാധിപത്യ സർക്കാർ ഉണ്ടായതും ഇവിടെ തന്നെയാണ്.
അതെ ഞങ്ങൾ മലയാളികൾ കുറച്ചു വ്യത്യസ്‌തരാണ്.ഇവിടെ വിചാരിക്കാത്ത അത്ര മഴ പെയ്തു, വെള്ളപ്പൊക്കം ഉണ്ടായി , പരിഹരിക്കാൻ കഴിയാത്ത നഷ്ടങ്ങളും ഉണ്ടായി. പക്ഷെ ഞങ്ങൾ തകർന്നില്ല.
കൊറോണ ലോകത്തെ കീഴടക്കിയപ്പോഴും തോറ്റത് കേരളത്തിൽ മാത്രമാണ്.
നാല് ചുറ്റും വെള്ളം കേറുമെന്നു അറിഞ്ഞിട്ടും എന്തും വരട്ടെ എന്ന് കരുതി വിത്തിറിക്കി നെല്ല് കൊയ്യുന്ന കുട്ടനാട്ടുകാരന്റെ നട്ടെല്ല് ലോകത്തു വേറെ എവിടേലും കാണാൻ കിട്ടുവോ?
പൊള്ളുന്ന അറേബ്യൻ മരുഭൂമിയിലും , മരം കോച്ചുന്ന അമേരിക്കൻ മണ്ണിലും ഞങ്ങൾ ചെന്ന് കയറിയത് ഈ തന്റേടം കൊണ്ടാണ്. ഞങ്ങൾ നട്ടെല്ല് വളച്ചു അമ്മ പെങ്ങളെ രക്ഷപ്പെടുത്തിയത് കണ്ടിട്ട്, ഇത് ആരുടെ മുന്നിലും കുനിയുന്ന ശിരസ്സാണെന്നു കരുതരുത്.
ലോകം മുഴുവൻ ഇന്ന് മലയാളിക്ക് സഹായവും, കരുണയുമായി നിൽക്കുന്നത്, ഞങ്ങൾ അത് പോലെ അവരെ സ്‌നേഹിച്ചതു കൊണ്ടാണ്. ആ നല്ല മനസ്സുകളെ ഞങ്ങൾ നെഞ്ചോടു ചേർത്ത് വെച്ചത് കൊണ്ടാണ് .
ഞങ്ങൾ മുണ്ടു മടക്കി കുത്തും, തല്ലു കൂടും, അല്പം രാഷ്ട്രീയവും കുശുമ്പും പറയും, കുറച്ചു ബീഫും തിന്നും. എന്ന് കരുതി ഒരു ആവശ്യം വന്നാൽ ഒരേ മനസ്സോടെ നിന്ന് അതിനെ നേരിടാനും ഞങ്ങൾക്കറിയാം.അതിനുള്ള ഇച്ഛാശക്തി ഞങ്ങൾക്കുണ്ട്.
എല്ലാം തകർന്നിടത്തു നിന്നാണ്
ഞങ്ങൾ തിരിച്ചു വന്നിരിക്കുന്നത്,ഞങ്ങളെ തകർക്കാമെന്ന് ആരും നോക്കേണ്ട !!
മത-വർഗ്ഗീയ ചേരിതിരിവിന് ശ്രമിക്കുന്ന ആർക്കും ഈ മണ്ണിൽ സ്ഥാനമുണ്ടാകില്ല, ഉണ്ടാവരുത്!!!