Month: August 2022
-
Crime
വാട്‌സ്ആപ്പില്‍ വന്ന മെസേജില്‍ ക്ലിക്ക് ചെയ്ത അധ്യാപികയ്ക്ക് നഷ്ടമായത് 21 ലക്ഷം
അമരാവതി: വാട്ട്‌സ്ആപ്പ് സന്ദേശത്തില്‍ ക്ലിക് ചെയ്ത റിട്ട. അധ്യാപികയ്ക്ക് നഷ്ടമായത് 21 ലക്ഷം രൂപ. അന്നമയ്യ ജില്ലയിലെ വരലക്ഷ്മിക്കാണു ബാങ്ക് അക്കൗണ്ടില്‍നിന്നു പണം നഷ്ടമായത്. പരിചിതമല്ലാത്ത നമ്പരില്‍നിന്ന് തിങ്കളാഴ്ചയാണ് അവര്‍ക്ക് വാട്ട്‌സ്ആപ്പ് സന്ദേശം കിട്ടിയത്. ഒരു ലിങ്കാണു സന്ദേശമായി ലഭിച്ചത്. ഇതില്‍ ക്ലിക് ചെയ്തപ്പോള്‍ ഫോണ്‍ ഹാക്കര്‍മാരുടെ നിയന്ത്രണത്തിലാകുകയായിരുന്നത്രേ. 20,000, 40,000, 80,000 രൂപ എന്ന കണക്കിലാണു ഹാക്കര്‍മാര്‍ ബാങ്കില്‍നിന്നു പണം പിന്‍വലിച്ചത്. പണം പിന്‍വലിക്കപ്പെടുമ്പോള്‍ ബാങ്കില്‍നിന്നു സന്ദേശം ലഭിച്ചെങ്കിലും സംഭവത്തിന്റെ ഗൗരവം അവര്‍ക്കു മനസിലാക്കാനായില്ലെന്നു കേസ് അന്വേഷിക്കുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുരളി കൃഷ്ണ അറിയിച്ചു.
Read More » -
Health
കോവിഡ് െവെറസ് വകഭേദങ്ങളില്‍ ഇന്‍കുബേഷന്‍ കാലയളവ് കുറഞ്ഞതായി ഗവേഷകര്‍
ബെയ്ജിങ്: കോവിഡ് െവെറസ് വകഭേദങ്ങളില്‍ ഇന്‍കുബേഷന്‍ കാലയളവ് കുറഞ്ഞതായി ഗവേഷകര്‍. 140-ലധികം പഠനങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്ത് പെക്കിങ് യൂണിവേഴ്‌സിറ്റിയിലെയും ബെയ്ജിങ്ങിലെ സിങ്ഹുവ യൂണിവേഴ്‌സിറ്റിയിലെയും ശാസ്ത്രജ്ഞരാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആല്‍ഫ വകഭേദത്തിന് ശരാശരി അഞ്ചു ദിവസമായിരുന്നു ഇന്‍കുബേഷന്‍ കാലയളവ്. എന്നാല്‍, ഒമിക്രോണിലെത്തിയപ്പോള്‍ അത് ശരാശരി 3.42 ദിവസമായി കുറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജെ.എ.എം.എ. നെറ്റ്‌വര്‍ക്ക് ഓപ്പണ്‍ ജേണലില്‍ പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പുതുതായി തങ്ങളുടെ രാജ്യത്ത് എത്തുന്നവര്‍ക്കുള്ള ക്വാറെന്റെന്‍ കാലയളവ് െചെനയും ഹോങ്കോങ്ങും അടുത്തിടെ കുറച്ചിരുന്നു.
Read More » -
Kerala
വേമ്പനാട് കായല്‍ സംരക്ഷിക്കാനായി സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വേമ്പനാട് കായല്‍ സംരക്ഷിക്കാനായി ജില്ലാ കലക്ടര്‍ ചെയര്‍മാനും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അംഗങ്ങളുമായി സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വേമ്പനാട് കായല്‍ സംരക്ഷണം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മാത്രമേ സാധ്യമാകൂ. വേമ്പനാട് കായല്‍ അതോറിറ്റി രൂപീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കെ. ബാബുവിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി നിയമസഭയില്‍ അറിയിച്ചു. കായല്‍ െകെയേറ്റങ്ങള്‍ കണ്ടെത്തി ഒഴിപ്പിക്കാനും കായലിന്റെ അതിര്‍ത്തി തിട്ടപ്പെടുത്താനുമായി റവന്യൂ, സര്‍വേ, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ സംയുക്തമായി ഊര്‍ജിത നടപടി സ്വീകരിക്കുന്നുണ്ട്. കായലിന്റെ ജലസംഭരണ ശേഷി ചെളിയും എക്കലും അടിഞ്ഞതുമൂലം ഗണ്യമായി കുറഞ്ഞതായി ഡോ. എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ നീക്കം ചെയ്യുന്നതിന് പ്രാഥമിക പ്രവൃത്തി എന്ന നിലയില്‍ 10 കി.മീറ്റര്‍ ചുറ്റളവുള്ള ആര്‍ – ബ്ലോക്ക് പാടശേഖരത്തില്‍ എക്കലും ചെളിയും ഉപയോഗിച്ച് പുറംബണ്ട് നിര്‍മിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. സര്‍ക്കാരും പാടശേഖര സമിതിയും ചേര്‍ന്നുള്ള പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ഇത്…
Read More » -
Crime
വധശ്രമക്കേസിലെ പ്രതി തെളിവെടുപ്പിനിടെ എസ്.ഐയെയും കോണ്‍സ്റ്റബിളിനെയും അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു, പ്രതിയെ വെടിവെച്ചുവീഴ്ത്തി പൊലീസ്
മംഗളൂരു കമ്പളയില്‍ തെളിവെടുപ്പിനിടെ എസ്.ഐയെയും കോണ്‍സ്റ്റബിളിനെയും വധശ്രമക്കേസിലെ പ്രതി അക്രമിച്ചു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വധശ്രമക്കേസ് പ്രതിയെ പൊലീസ് വെടിവെച്ചുവീഴ്ത്തി. വളച്ചില്‍ ബാക്കിമാറിലെ മുഹമ്മദ് മുഷ്താഖി(26)നെയാണ് തിങ്കളാഴ്ച വൈകിട്ട് പൊലീസ് വെടിവച്ചു വീഴ്ത്തിയത്. ആഗസ്ത് 19ന് ബന്ധുവായ ആഷിഖിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മുഷ്താഖിനെ മംഗളൂരു കമ്പള ഗ്രാമത്തിന് സമീപത്തെ സംഭവസ്ഥലത്തേക്ക് റൂറല്‍ പൊലീസ് തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു. പ്രതി സഞ്ചരിച്ച വാഹനം, ആഷിഖിനെ കുത്താനുപയോഗിച്ച കത്തി എന്നിവ കണ്ടെടുക്കുന്നതിനും തെളിവെടുപ്പിനുമായി മുഷ്താഖിനെ സ്ഥലത്തെത്തിച്ചപ്പോള്‍ റൂറല്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ വിനായകനെയും കോണ്‍സ്റ്റബിള്‍ സദ്ദാം ഹുസൈനെയും ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലീസ് പിന്തുടര്‍ന്ന് മുഷ്താഖിന്റെ കാലില്‍ വെടിവെക്കുകയായിരുന്നു. മുഷ്താഖ് മംഗളൂരു ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമിക്കപ്പെട്ട എസ്.ഐയും കൊണ്‍സ്റ്റബിളും മറ്റൊരാശുപത്രിയിലും ചികിത്സ തേടി
Read More » -
Kerala
‘ആസാദ് കശ്മീര്‍’പരാമര്‍ശം: ജലീലിനെതിരേ കേസെടുക്കാന്‍ തിരുവല്ല കോടതി ഉത്തരവ്
തിരുവല്ല: വിവാദമായ ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്. തിരുവല്ല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ജലീലിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലെ ‘ആസാദ് കശ്മീര്‍’, ‘ഇന്ത്യന്‍ അധിനിവേശ കശ്മീര്‍’ എന്നീ പരാമര്‍ശങ്ങള്‍ വാസ്തവ വിരുദ്ധവും രാജ്യതാല്‍പര്യത്തിന് എതിരുമാണെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. ആര്‍എസ്എസ് നേതാവ് അരുണ്‍ മോഹന്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ജലീലിനെതിരേ 153 ബി പ്രകാരം കലാപ ആഹ്വാനം, 1971-ലെ ഇന്‍സള്‍ട്ട് ടു നാഷണല്‍ ഹോണര്‍ ആക്ട്-സെക്ഷന്‍ 2 എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. നേരത്തെ പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. ഇക്കാര്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
Read More » -
Kerala
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുമെന്ന് പ്രവചനം
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ഒരു മണിയുടെ മഴ മുന്നറിയിപ്പില്‍ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരുന്നത്. അതേസമയം നേരത്തെ പോലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ല. പടിഞ്ഞാറന്‍ കാറ്റ് ശക്തമായ സാഹചര്യത്തില്‍ വരുന്ന ദിവസങ്ങളിലും സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുമെന്നാണ് പ്രവചനം. ബുധനാഴ്ച ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലും അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » -
Kerala
‘ഇയാള് നമ്മളെ കുഴപ്പത്തിലാക്കുമെന്ന് ആത്മഗതം; കുഴപ്പത്തിലായത് ശൈലജ ടീച്ചര്‍; ജലീലിനെയുദ്ദേശിച്ചെന്ന് വ്യാഖ്യാനം, ഖേദകരമെന്ന് ശൈലജ
തിരുവനന്തപുരം: ആത്മഗതത്തിന്റെ പേരില്‍ വിവാദത്തില്‍ച്ചാടി കെ.കെ. ശൈലജ ടീച്ചര്‍. നിയമസഭയില്‍ ലോകായുക്ത നിയമഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ ‘ഇയാള് നമ്മളെ കുഴപ്പത്തിലാക്കും’ എന്നായിരുന്നു കെ.കെ ശൈലജ എം.എല്‍.എയുടെ ആത്മഗതം. പതിയെ പറഞ്ഞ ഇക്കാര്യം മൈക്കില്‍ വ്യക്തമായി പതിഞ്ഞു. കെ.ടി ജലീല്‍ സംസാരിക്കാന്‍ ഇടപെട്ട ഘട്ടത്തിലായിരുന്നു ശൈലജയുടെ ഈ ആത്മഗതമെന്നതാണ് വിവാദത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ജലീലിനെ ഉദ്ദേശിച്ചാണ് ശൈലജയുടെ ആത്മഗതമെന്ന് വ്യാഖ്യാനം വന്നു. ലോകായുക്ത നിയമഭേദഗതി ചര്‍ച്ചയില്‍ ശൈലജ സംസാരിച്ച് പൂര്‍ത്തിയാകുമ്പോഴേക്കും ജലീല്‍ സംസാരിക്കാനായി എഴുന്നേറ്റിരുന്നു. ഇതോടെ ജലീലിന് വഴങ്ങി സീറ്റില്‍ ഇരിക്കുന്നതിനിടെയാണ് മെക്ക് ഓണ്‍ ആണെന്ന കാര്യം ശ്രദ്ധിക്കാതെയുള്ള ശൈലജയുടെ ആത്മഗതം. ലോകായുക്ത വിധിയെ തുടര്‍ന്നാണ് ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്ന് ജലീലിന് രാജിവെക്കേണ്ടി വന്നത്. അതേ ലോകായുക്ത നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ബില്ലിന്മേല്‍ ചര്‍ച്ചയില്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോഴാണ് ശൈലയുടെ ആത്മഗതമെന്നതും ശ്രദ്ധേയമാണ്. അതേസമയം, ജലീലിന്റെ ചോദ്യത്തിന് വഴങ്ങി സീറ്റില്‍ ഇരിക്കുമ്പോള്‍ പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് അടുത്തിരുന്ന സജി ചെറിയാനോട് പറഞ്ഞ ഒരു…
Read More » -
India
രമേശ് ചെന്നിത്തലയെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതി ചെയര്‍മാനായി എഐസിസി നിയമിച്ചു
ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സുപ്രധാന ചുമതല. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതി ചെയര്‍മാനായാണ് രമേശ് ചെന്നിത്തലയെ എഐസിസി നിയമിച്ചത്. രമേശ് ചെന്നിത്തല, അഡ്വ ശിവാജി റാവു മോഗെ, ജയ് കിഷന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള മൂന്നംഗ സമിതിയിലുള്ളത്.മുന്‍പ് ദേശീയ തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിച്ച ചെന്നിത്തലയെ ദേശീയ രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി കോണ്‍ഗ്രസ് പദ്ധതിയിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനായിട്ടാണ് പുതിയ സമിതി. ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനു ദീപാദാസ് മുന്‍ഷി ചെയര്‍പേഴ്‌സണായ സമിതിയെയാണ് നിയമിച്ചിരിക്കുന്നത്
Read More » -
India
ബിനാമികള്‍ക്ക് നല്ലകാലം; തടവ് ശിക്ഷാ വകുപ്പ് സുപ്രീംകോടതി റദ്ദാക്കി: 2016 ഒക്ടോബര്‍ 25 ന് മുമ്പുള്ള കേസുകളില്‍ ക്രിമിനല്‍ പ്രോസിക്യുഷന്‍ നടപടികള്‍ റദ്ദാകും
ന്യൂഡല്‍ഹി: ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബിനാമി ഇടപാടുകള്‍ക്ക് തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമത്തിലെ വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. 1988 ലെ ബിനാമി ഇടപാടുകള്‍ തടയല്‍ നിയമത്തിലെ വകുപ്പാണ് സുപ്രീംകോടതി റദ്ദാക്കിയത്. 1988 ലെ നിയമത്തില്‍ 2016 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. ഈ ഭേദഗതിയോടെ ബിനാമി ഇടപാടുകള്‍ ശിക്ഷാര്‍ഹമാണ്. എന്നാല്‍ ഈ ഭേദഗതി മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ 2016 ഒക്ടോബര്‍ 25 ന് മുമ്പ് നടന്ന ബിനാമി ഇടപാടുകള്‍ക്ക് എതിരായ കേസുകളില്‍ ക്രിമിനല്‍ പ്രോസിക്യുഷന്‍ നടപടികള്‍ റദ്ദാകും. നിയമത്തിലെ 3 (2) വകുപ്പ് പ്രകാരം ബിനാമി ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷം തടവോ, പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ വകുപ്പ് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.
Read More » -
Crime
ലോറിയിലിരുന്ന് കഴിക്കുന്നതിനിടെ പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു
കട്ടപ്പന: യാത്രയ്ക്കിടെ ഭക്ഷണം കഴിക്കവേ പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. പന്നിയാര്‍ ചുണ്ടല്‍ ഗാന്ധിഗ്രാം കോളനി സ്വദേശിയായ മുപ്പത്തിനാലുകാരന്‍ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് കട്ടപ്പനയിലാണ് സംഭവം. വളം ഇറക്കുന്ന ലോറിയില്‍ പണിക്കായി പോയ യുവാവ് ലോഡ്ജിലേക്ക് മടങ്ങുംവഴി ഇടുക്കി കവലയില്‍നിന്ന് പൊറോട്ട വാങ്ങി. തുടര്‍ന്ന് ഇത് ലോറിയിലിരുന്ന് കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസതടസ്സം നേരിട്ടതോടെ സുഹൃത്തും ലോറിഡ്രൈവറും ചേര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More »