Month: August 2022
-
Pravasi
ഇനി ഖത്തറിലും ഗൂഗിള്‍ പേ സേവനം; ഔദ്യോഗികമായി തയാറെടുത്തെന്ന് സെന്‍ട്രല്‍ ബാങ്ക്
ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് വേദിയാവാന്‍ ഒരുങ്ങുന്ന ഖത്തര്‍ ഗൂഗിള്‍ പേ ഇടപാടുകള്‍ക്കായി വഴിതുറക്കുന്നു. മൊബൈല്‍ പേയ്‌മെന്റ് സംവിധാനമായ ഗൂഗിള്‍ പേ സേവനം ഔദ്യോഗികമായി ആരംഭിക്കാന്‍ ഖത്തറിലെ ബാങ്കുകള്‍ തയ്യാറാണെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഗൂഗ്ള്‍ പേ സേവനത്തിന് രാജ്യത്ത് തുടക്കമാവുന്നത്. മറ്റ് അന്താരാഷ്ട്ര പേയ്‌മെന്റ് സംവിധാനങ്ങളായ ആപ്പിള്‍ പേയും സാംസ്ങ് പേയും പോലുള്ളവ നിലവില്‍ ഖത്തറില്‍ സ്വീകരിക്കുന്നുണ്ട്. ഇക്കൂട്ടത്തിലേക്കാണ് ഗൂഗിള്‍ പേ കൂടി എത്തുന്നത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ വാലറ്റ് ആപ്ലിക്കേഷന്‍ തുറന്നോ അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തോ ഗൂഗിള്‍ പേ സേവനം ഉപയോഗിക്കാം. ആദ്യ ഉപയോഗത്തിന് മുമ്പ് ബാങ്ക് കാര്‍ഡുകള്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം. ശേഷം ഗൂഗിള്‍ പേ സ്വീകരിക്കുന്ന എല്ലായിടങ്ങളിലും സുരക്ഷിതമായി പണം കൈമാറാന്‍ ഗൂഗിള്‍ പേ ഉപയോഗിക്കാം. ഉപഭോക്താക്കള്‍ക്കായി ഗൂഗിള്‍ പേ സേവനം ആരംഭിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് ക്യു.എന്‍.ബി ഗ്രൂപ്പ് റീട്ടെയില്‍ ബാങ്കിങ് ജനറല്‍ മാനേജര്‍…
Read More » -
Kerala
‘ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ടയെന്ന് വിളിച്ച് ഗവര്‍ണര്‍’; കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ക്കെതിരെ വീണ്ടും വിമര്‍ശനം
ദില്ലി: ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗുണ്ടയെന്ന് വിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇർഫാൻ ഹബീബ് ചെയ്തത് തെരുവ് ഗുണ്ടയുടെ പണിയാണ്. ഇര്‍ഫാന്‍ ഹബീബിന്‍റെ പ്രവര്‍ത്തിയെ പ്രതിഷേധമെന്ന് വിളിക്കാനാകില്ല. ആക്രമണം മുന്‍കൂട്ടി തീരുമാനിച്ചതാണെന്നാണ് വിമര്‍ശിച്ച ഗവര്‍ണര്‍, കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ക്കെതിരെ വീണ്ടും രംഗത്തെത്തി. ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായത് ആസൂത്രിത ആക്രമണണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. ദില്ലിയില്‍ ഗൂഡാലോചന നടത്തിയത് മുൻപേ അറിഞ്ഞിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഗൂഢാലോചനയില്‍ വിസിയും പങ്കാളിയാണ്. വിസിയുടെ ക്രിമിനല്‍ മനോഭാവം തുറന്നു കാണിക്കുകയാണ് തന്‍റെ ഉദ്ദേശ്യം. കേരളത്തില്‍ ഭരണഘടന സംവിധാനങ്ങള്‍ തകർന്നതിന്‍റെ തെളിവാണിതെന്നും വൈസ് ചാൻസിലർക്കുള്ള നടപടി പരിശോധിച്ചശേഷം തീരുമാനിക്കുമെന്നും ഗവർണർ ദില്ലിയില്‍ പറഞ്ഞു. കേരളത്തിൽ എഫ്ബി പോസ്റ്റിന് വരെ ആളുകളെ അറസ്റ്റ് ചെയ്യുകയാണ്. കറുത്ത ഷര്‍ട്ടിട്ടാല്‍ നടപടി എടുക്കുന്ന അവസ്ഥയാണ്. എന്നാല്‍ ഗവര്‍ണര്‍ക്കെതിരെ ആക്രമണം ഉണ്ടായിട്ട് നടപടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസരംഗം തകര്‍ച്ചയിലാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു. ആർഎസ്എസിന്‍റെ ആളാണെന്ന വിമർശനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ കൂട്ടിച്ചേര്‍ത്തു. താൻ ഒപ്പ് വെക്കാതെ ഒന്നും നിയമമാകില്ലെന്ന് പറഞ്ഞ…
Read More » -
Crime
പ്രണയ ബന്ധത്തിന്‍റെ പേരില്‍ 16 വയസുകാരനെ കമ്പികൊണ്ട് മുതുകിന് കുത്തി കൊലപ്പെടുത്തി
ബരാബങ്കി: പ്രണയ ബന്ധത്തിന്‍റെ പേരില്‍ 16 വയസുകാരനെ കൊലപ്പെടുത്തി. കേസിൽ മൂന്ന് പേരെ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ ബരാബങ്കിയിലെ ദരിയാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ സംഭവം. സൂരജ് ചൗഹാന്‍ എന്നാണ് കൊലചെയ്യപ്പെട്ട കൌമരക്കാരന്‍റെ പേര്. സൂരജിന്‍റെ മൃതദേഹം തിങ്കളാഴ്ച വൈകുന്നേരമാണ് ഗ്രാമത്തിലെ വയലില്‍ കാണപ്പെട്ടത്. കമ്പികൊണ്ട് ക്രൂരമായ രീതിയില്‍ മുതുകിൽ മുറിവേറ്റ പാടുകളോടെയാണ് ഗ്രാമവാസികള്‍ മൃതദേഹം കണ്ടെത്തിയത്. പതിനാറുകാരനായ സൂരജിന്‍റെ അമ്മാവൻ രാംതേജ് പൊലീസിന് നല്‍കിയ പരാതി പ്രകാരം, ഞായറാഴ്ച രാത്രിയാണ് സൂരജ് വീട്ടില്‍ നിന്നും പോയത്. ഗ്രാമത്തിന് പുറത്തുള്ള പലചരക്ക് കടയിലേക്ക് രാത്രി കാവലിനാണ് സൂരജ് പോയിരുന്നു. പിറ്റേ ദിവസം കടയിൽ സൂരജിനെ കാണാതെ വന്നതോടെ വീട്ടുകാർ തിരച്ചിൽ നടത്തുകയും വയലിൽ നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ മൊബൈലും മൃതദേഹത്തിന് സമീപം കിടന്നിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കല്ലു, ഫരീദ്, ആബിദ് എന്നീ മൂന്ന് പേരെയാണ് കൊലപാതകത്തില്‍ സംശയിക്കുന്നത്…
Read More » -
India
ഋതുമതിയെങ്കിൽ കല്യാണം കേസാകില്ല, പോക്സോ ബാധകമല്ല; മുഹമ്മദൻ നിയമത്തിലെ പ്രായപൂർത്തി മതിയെന്ന് ദില്ലി ഹൈക്കോടതി
ദില്ലി: മുസ്ലിം വ്യക്തി നിയമ പ്രകാരം ഋതുമതിയായ പെൺകുട്ടിക്ക് വിവാഹിതയാകാമെന്ന് ദില്ലി ഹൈക്കോടതി. പ്രായപൂർത്തിയായില്ലെങ്കിലും പെൺകുട്ടിക്ക് വിവാഹം കഴിക്കാവുന്നതാണെന്നും വിവാഹത്തിന് രക്ഷകർത്താക്കളുടെ അനുമതി ആവശ്യമില്ലെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. ഇത്തരം വിവാഹം കഴിച്ച പെൺകുട്ടിക്ക് ഭർത്താവിനൊപ്പം താമസിക്കാൻ അവകാശമുണ്ടെന്നും കോടതി പറഞ്ഞു. അതുകൊണ്ടുതന്നെ ഇങ്ങനെ നടക്കുന്ന വിവാഹങ്ങളിൽ ഭർത്താക്കന്മാർക്കെതിരെ പോക്സോ നിയമ പ്രകാരം പൊലീസ് കേസ് എടുക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വിശദമാക്കി. മാതാപിതാക്കളുടെ എതിർപ്പ് നോക്കാതെ ഇക്കഴിഞ്ഞ മാർച്ചിൽ ബിഹാറിൽ മുസ്ലിം പെൺകുട്ടി വിവാഹിതയായതുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തുടർച്ചയായെത്തിയ കേസിലാണ് ജസ്റ്റിസ് ജസ്മീത് സിംഗ് ഈ നിരീക്ഷണം നടത്തിയത്. 25 വയസുള്ള പുരുഷൻ , 15 കാരിയായ മകളെ വിവാഹം കഴിച്ചത് മാതാപിതാക്കൾക്ക് ഇഷ്ടപ്പെടാത്തതാണ് സംഭവങ്ങളുടെ തുടക്കം. പെൺകുട്ടി ഗർഭിണിയായതോടെ ഭർത്താവിനെതിരെ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. ഇതോടെ പോക്സോ വകുപ്പ് ചേർത്ത് കേസെടുത്ത പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഇതിനെതിരെയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി പ്രായപൂർത്തി…
Read More » -
Crime
ഭക്ഷ്യമന്ത്രിയുമായി വാക്തര്‍ക്കത്തിലേര്‍പ്പെട്ട് ഇന്‍സ്പെക്ടര്‍: പീഡന പരാതി പറയുമ്പോള്‍ പ്രതിയെ തൂക്കിയെടുത്ത് കൊണ്ടുവരികയല്ലേ വേണ്ടതെന്ന് മന്ത്രി; അങ്ങനെ ചെയ്താല്‍ ഞങ്ങളെയൊന്നും സംരക്ഷിക്കാന്‍ ആരുമില്ലെന്നും ന്യായം നോക്കിയേ ഇടപെടുവെന്നും ഇന്‍സ്‌പെക്ടര്‍
തിരുവനന്തപുരം: പീഡന പരാതിയുമായി ബന്ധപ്പെട്ട് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിളിച്ച ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലും വട്ടപ്പാറ സി.ഐ ഗിരിലാലും തമ്മിലുള്ള ഫോണ്‍ സംഭാഷണം വിവാദത്തില്‍. മന്ത്രിയുടെ മണ്ഡലത്തിലെ ഒരു സ്ത്രീയുടെ പരാതിയിലായിരുന്നു ജി.ആര്‍ അനില്‍ ഗിരിലാലിനെ ഫോണ്‍ വിളിച്ചത്. ന്യായം നോക്കി ഇടപെടാമെന്നായിരുന്നു സി.ഐയുടെ മറുപടി. തുടര്‍ന്ന് മന്ത്രിയോട് ഇയാള്‍ തട്ടിക്കയറുന്നതും ഓഡിയോയില്‍ കേള്‍ക്കാം. ന്യായം നോക്കി ഇടപെടാമെന്ന് പറഞ്ഞത് സി.ഐ പറഞ്ഞതോടെ രണ്ടും പേരും തമ്മില്‍ വാക്കേറ്റത്തിലായി. സാറല്ല ആര് വന്ന് പറഞ്ഞാലും ന്യായം നോക്കിയേ ഇടപെടൂവെന്ന് സി.ഐ പറഞ്ഞു. പരാതി കേട്ടയുടന്‍ ആളെ തൂക്കിയെടുത്ത് കൊണ്ടുവരികയല്ലേ വേണ്ടതെന്ന് മന്ത്രി ചോദിക്കുന്നുണ്ട്. തുടര്‍ന്നാണ് അങ്ങനെയൊന്നും പറ്റില്ലെന്നും ഞങ്ങളെയൊന്നും സംരക്ഷിക്കാന്‍ ആരുമില്ലെന്നും ന്യായം നോക്കിയേ ഇടപെടുകയുള്ളൂവെന്നും പോലീസുകാരന്‍ പറഞ്ഞത്. രണ്ടാം ഭര്‍ത്താവിനെതിരേ ആയിരുന്നു സ്ത്രീ മന്ത്രിയോട് പരാതി പറഞ്ഞത്. തുടര്‍ന്ന് മന്ത്രി സി.ഐയെ നേരിട്ട് വിളിക്കുകയായിരുന്നു. സംഭാഷണം പുറത്തായതോടെ പോലീസുകാരനെതിരേ നടപടിക്കുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പോലീസ് തലപ്പത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Read More » -
Kerala
‘മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണം’; സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമർശനം
ആലപ്പുഴ: സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തരം, വ്യവസായം വകുപ്പുകൾക്കെതിരെ വിമർശനം ഉന്നയിച്ച് പ്രതിനിധികള്‍. ആഭ്യന്തരവകുപ്പ് പരാജയമാണെന്നാണ് വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണം എന്നും ജില്ലാ സമ്മേളനത്തില്‍ ആവശ്യം ഉയര്‍ന്നു. വ്യവസായ വകുപ്പ് പരാജയമാണെന്നും വിമര്‍ശനമുണ്ട്. കരിമണൽ ഖനനം, ജില്ലയിലെ വ്യവസായ മേഖലയിലെ പ്രതിസന്ധി, എക്സൽ ഗ്ലാസ് പൂട്ടൽ, കയർ രംഗത്തെ പ്രശ്നങ്ങൾ എന്നിവയിലെല്ലാം സർക്കാരിന്‍റെ ഇടപെടൽ പോരായെന്ന വിമർശനം സിപിഐയ്ക്കുണ്ട്. കരിമണൽ, കയർ അടക്കമുള്ള വിഷയങ്ങളിൽ സിപിഎമ്മും സിപിഐയും രണ്ട് ധ്രുവങ്ങളിലാണ്. സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിന്‍റെ ചർച്ചകളിൽ ഇതെല്ലാം പ്രതിഫലിച്ചു. ആഭ്യന്തരം, വ്യവസായം വകുപ്പുകൾക്കെതിരെ രൂക്ഷ വിമർശനമാണ് സമ്മേളനത്തില്‍ ഉണ്ടായത്. ടി വി തോമസ് സ്ഥാപിച്ച വ്യവസായങ്ങൾ വ്യവസായ വകുപ്പ് പൂട്ടുകയാണെന്നും കയർ മേഖലയിൽ വ്യവസായ മന്ത്രി പൂർണ പരാജയമാണെന്നുമാണ് വിമര്‍ശനം. പി രാജീവ് കയർ വകുപ്പ് ചുമതല ഒഴിയണം എന്നും ജില്ലാ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. കയർ ഉൽപാദിപ്പിക്കുന്നത് കൊണ്ട് തൊഴിലാളിക്ക് തൂങ്ങി…
Read More » -
Business
എന്‍ഡിടിവി അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു; 29.18 ശതമാനം ഓഹരി സ്വന്തമാക്കി
ദില്ലി: എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ വാങ്ങിയെന്ന് അദാനി ഗ്രൂപ്പ്. ഇതിനൊപ്പം 26 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കാനുള്ള വാഗ്ദാനവും നൽകുമെന്നും അദാനി ഗ്രൂപ്പിന്‍റെ മീഡിയ വിഭാഗം അറിയിച്ചു. അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ (എഇഎൽ) ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡിന്‍റെ (എഎംഎൻഎൽ) പൂർണ ഉടമസ്ഥതയിലുള്ള വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎൽ) വഴിയാണ് 29.18 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നത്. എന്‍ഡിടിവിയില്‍ 29.18 ശതമാനം ഓഹരിയുള്ള എൻഡിടിവിയുടെ പ്രൊമോട്ടർ സ്ഥാപനമായ ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ 99.5 ശതമാനം ഇക്വിറ്റി ഷെയറുകളും സ്വന്തമാക്കിയതായി വിസിപിഎൽ പത്രക്കുറിപ്പിൽ പറയുന്നത്. അതേ സമയം സെബിയുടെ ഏറ്റെടുക്കൽ ചട്ടങ്ങൾ അനുസരിച്ച് എൻഡിടിവിയുടെ 26 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാനുള്ള ഓപ്പൺ ഓഫര്‍ വയ്ക്കാന്‍ ഇതുവഴി അദാനി ഗ്രൂപ്പിന് സാധിക്കും എന്നും പത്ര കുറിപ്പ് പറയുന്നു. “വിസിപിഎൽ, എഎംഎൻഎൽ, എഇഎൽ എന്നിവയ്‌ക്കൊപ്പം എൻഡിടിവിയിൽ 26 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാൻ ഒരു ഓപ്പൺ ഓഫർ ഇതോടെ മുന്നോട്ട്…
Read More » -
Kerala
‘ഷാർജ ഭരണാധികാരിയുമായി നടത്തിയ കൂടിക്കാഴ്ച ഔദ്യോഗികം’; നിയമസഭയിൽ വിശദീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഷാർജ ഭരണാധികാരിയുമായുള്ള ക്ലിഫ് ഹൗസ് കൂടിക്കാഴ്ച്ചയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 2017 സെപ്റ്റംബർ 26 ന് രാവിലെ 10.30 ന് ക്ലിഫ് ഹൗസിൽ വച്ചാണ് ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യ മന്ത്രാലയ പ്രതിനിധിയും ഒപ്പമുണ്ടായിരുന്നുവെന്നും കൂടിക്കാഴ്ച ഔദ്യോഗികമായിരുന്നു എന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നിയമസഭയിൽ രേഖാമൂലമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാത്യു കുഴൽനാടൻ, സനീഷ് കുമാർ ജോസഫ് എന്നിവരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. മുൻകൂട്ടി നിശ്ചയിച്ച റൂട്ടിലായിരുന്നു യാത്രയെന്നും മുഖമന്ത്രി നിയമസഭയെ അറിയിച്ചു. റൂട്ട് മാറ്റിയാണ് കൂടിക്കാഴ്ച നടത്തിയത് എന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം. യുഎഇ കോൺസിൽ ജനറലുമായും ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടിക്കാഴ്ച ഔദ്യോഗിക സ്വഭാവമുള്ളതാണെന്നും കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സന്ദര്‍ശനത്തിനെത്തിയ ഷാര്‍ജ ഭരണാധികാരി ക്ലിഫ് ഹൗസിലെത്തിയത് നേരത്തെ തീരുമാനിച്ചതനുസരിച്ചല്ലെന്ന് സന്ദര്‍ശന രേഖ നേരത്തെ പുറത്ത് വന്നിരുന്നു. ഭരണാധികാരിയുടെ ഷെഡ്യൂളിൽ ക്ലിഫ് ഹൗസ് ഉണ്ടായിരുന്നില്ലെന്നാണ് സന്ദര്‍ശന രേഖ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ…
Read More » -
Crime
അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ
കൊല്ലം: കൊല്ലം കോട്ടായിയിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. പാലക്കാട് ബമ്മണൂർ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും കൊല്ലം തട്ടാമല സ്വദേശിയുമായ സനോഫർ (42) ആണ് പിടിയിലായത്. പെരിങ്ങോട്ടുകുറുശി ബമ്മണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് അധ്യാപകനായ സനോഫർ വിദ്യാർത്ഥികളെ ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞതിനെ തുടർന്ന് രക്ഷിതാക്കൾ ശിശുക്ഷേമ സമിതിയിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നാണ് ചൊവ്വാഴ്ച്ച കോട്ടായി പൊലീസ് കേസെടുത്തു. ഇന്ന് ഇയാളുടെ താമസ സ്ഥലത്തെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 8 മാസം മുമ്പാണ് സനോഫർ അധ്യാപകനായി ബമ്മണ്ണൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ജോലിയിൽ പ്രവേശിച്ചത്.
Read More » -
Crime
പോലീസ് സ്‌റ്റേഷനില്‍ കലിപൂണ്ട യുവാവ് അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ കീറി എറിഞ്ഞു; പൊതുമുതല്‍ നശിപ്പിച്ചതിന് കേസ്
ഇടുക്കി: പൊലീസ് സ്റ്റേഷനില്‍ വിചിത്രമായ പരാക്രമം നടത്തി യുവാവ്. ഇടുക്കി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലാണ് സംഭവം അരങ്ങേറിയത്. നെടുങ്കണ്ടം പാറത്തോട് സ്വദേശിയായ സബിന്‍ ഹൗസില്‍ പ്രകാശാണ് അഞ്ഞൂറു രൂപ നോട്ടുകള്‍ കീറിയത്. മറ്റൊരു കേസുമായി ബന്ധപെട്ട് സ്റ്റേഷനില്‍ എത്തിയതായിരുന്നു പ്രകാശ്. പ്രകാശും സുഹൃത്തായ ശരത്കുമാറും ചേര്‍ന്ന് അടുത്തിടെ വാഹനം വാങ്ങിയിരുന്നു. എന്നാല്‍ പ്രകാശിനെ അറിയിക്കാതെ ശര്ത്കുമാര്‍ വാഹനം കടത്തികൊണ്ട് പോയെന്നാണ് പരാതി ഉയര്‍ന്നത്. ഇതേ തുടര്‍ന്ന്, ഇരുവരേയും നെടുങ്കണ്ടം പോലിസ് സ്റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തുകയായിരുന്നു. വാഹനത്തിലെ ഉപകരണങ്ങള്‍ നഷ്ടമായെന്നും പ്രകാശ് ആരോപിച്ചു. ഇതിന് നഷ്ടപരിഹാരം നല്‍കണം എന്നായിരുന്നു പ്രകാശിന്റെ വാദം. പൊലീസ് ഉദ്യോഗസ്ഥര്‍ ഇരുവരുമായി സംഭവങ്ങള്‍ സംസാരിക്കുന്നതിനിടെ നെടുങ്കണ്ടം സ്റ്റേഷനില്‍ വെച്ച് പ്രകാശും ശര്ത്കുമാറും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. രൂക്ഷമായ വാക്ക് തര്‍ക്കത്തിലേക്ക് ഇത് നീങ്ങി. തുടര്‍ന്ന് പ്രകോപിതനായ പ്രകാശ് കൈയിലുണ്ടായിരുന്ന അഞ്ഞൂറ് രൂപയുടെ മൂന്ന് നോട്ടുകള്‍ കീറി എറിയുകയായിരുന്നു. പൊലീസുകാര്‍ക്ക് പിടിച്ചുമാറ്റാന്‍ അവസരം ലഭിക്കും മുന്‍പേ പ്രകാശ് മൂന്ന് നോട്ടുകളും…
Read More »