കട്ടപ്പന: യാത്രയ്ക്കിടെ ഭക്ഷണം കഴിക്കവേ പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. പന്നിയാര്‍ ചുണ്ടല് ഗാന്ധിഗ്രാം കോളനി സ്വദേശിയായ മുപ്പത്തിനാലുകാരന് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് കട്ടപ്പനയിലാണ് സംഭവം.
വളം ഇറക്കുന്ന ലോറിയില്‍ പണിക്കായി പോയ യുവാവ് ലോഡ്ജിലേക്ക് മടങ്ങുംവഴി ഇടുക്കി കവലയില്‍നിന്ന് പൊറോട്ട വാങ്ങി. തുടര്‍ന്ന് ഇത് ലോറിയിലിരുന്ന് കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
ശ്വാസതടസ്സം നേരിട്ടതോടെ സുഹൃത്തും ലോറിഡ്രൈവറും ചേര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.