CrimeNEWS

വധശ്രമക്കേസിലെ പ്രതി തെളിവെടുപ്പിനിടെ എസ്.ഐയെയും കോണ്‍സ്റ്റബിളിനെയും അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു, പ്രതിയെ വെടിവെച്ചുവീഴ്ത്തി പൊലീസ്

മംഗളൂരു കമ്പളയില്‍ തെളിവെടുപ്പിനിടെ എസ്.ഐയെയും കോണ്‍സ്റ്റബിളിനെയും വധശ്രമക്കേസിലെ പ്രതി അക്രമിച്ചു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വധശ്രമക്കേസ് പ്രതിയെ പൊലീസ് വെടിവെച്ചുവീഴ്ത്തി. വളച്ചില്‍ ബാക്കിമാറിലെ മുഹമ്മദ് മുഷ്താഖി(26)നെയാണ് തിങ്കളാഴ്ച വൈകിട്ട് പൊലീസ് വെടിവച്ചു വീഴ്ത്തിയത്.

ആഗസ്ത് 19ന് ബന്ധുവായ ആഷിഖിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മുഷ്താഖിനെ മംഗളൂരു കമ്പള ഗ്രാമത്തിന് സമീപത്തെ സംഭവസ്ഥലത്തേക്ക് റൂറല്‍ പൊലീസ് തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു. പ്രതി സഞ്ചരിച്ച വാഹനം, ആഷിഖിനെ കുത്താനുപയോഗിച്ച കത്തി എന്നിവ കണ്ടെടുക്കുന്നതിനും തെളിവെടുപ്പിനുമായി മുഷ്താഖിനെ സ്ഥലത്തെത്തിച്ചപ്പോള്‍ റൂറല്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ വിനായകനെയും കോണ്‍സ്റ്റബിള്‍ സദ്ദാം ഹുസൈനെയും ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലീസ് പിന്തുടര്‍ന്ന് മുഷ്താഖിന്റെ കാലില്‍ വെടിവെക്കുകയായിരുന്നു. മുഷ്താഖ് മംഗളൂരു ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമിക്കപ്പെട്ട എസ്.ഐയും കൊണ്‍സ്റ്റബിളും മറ്റൊരാശുപത്രിയിലും ചികിത്സ തേടി

Back to top button
error: