NEWS

പ്രണയം നടിച്ച് ലോഡ്ജില്‍ വിളിച്ചുവരുത്തിയശേഷം യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച്‌ പണവും സ്വർണവും കവർന്ന ഹണിട്രാപ്പ് സംഘം അറസ്റ്റിൽ

കൊച്ചി: പ്രണയം നടിച്ച് ലോഡ്ജില്‍ വിളിച്ചുവരുത്തിയശേഷം യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച്‌ സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കി മുങ്ങിയ ഹണി ട്രാപ്പ് സംഘം പൊലീസിന്റെ പിടിയിലായി.

കൊല്ലം ഉമയനെല്ലൂര്‍ തഴുത്തല അനക്കുഴി ഭൂതനാഥക്ഷേത്രത്തിന് സമീപം ഷീലാലയം വീട്ടില്‍ ഹസീന (28), ഭര്‍ത്താവ് ജെ. ജിതിന്‍ (28), കൊല്ലം കൊറ്റക്കര ചന്ദനത്തോപ്പ് അന്‍ഷാദ് മന്‍സിലില്‍ എസ്. അന്‍ഷാദ് (26) എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതിയായ അനസ് ഒളിവിലാണ്.

തൃപ്പൂണിത്തുറയില്‍ ഹോംനഴ്‌സിംഗ് സര്‍വീസ് നടത്തുന്ന വൈക്കം സ്വദേശിയായ 34കാരനാണ് ഹണിട്രാപ്പിന് ഇരയായത്. നഴ്സിംഗ് ജോലി ആവശ്യപ്പെട്ടാണ് ഹസീന ആദ്യം യുവാവിനെ പരിചയപ്പെട്ടത്. പിന്നീട് പ്രണയമായി.

കഴിഞ്ഞ എട്ടിന് എറണാകുളം ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ലോഡ്ജിൽ താനുണ്ടെന്ന് ഹസീന വിളിച്ചറിയിച്ചതനുസരിച്ചാണ് യുവാവ് അവിടെ എത്തിയത്.ഇതിനിടെയെത്തിയ ജിതിനും അന്‍ഷാദും അനസും ചേര്‍ന്ന് കസേരയില്‍ കെട്ടിയിട്ട് വായില്‍ തുണിതിരുകി ക്രൂരമായി മര്‍ദ്ദിച്ചു. ഒന്നേകാല്‍ പവന്റെ മാലയും ഒരു പവന്റെ ചെയിനും മോതിരവും 20,000 രൂപയുടെ ഫോണും പഴ്‌സില്‍ നിന്ന് 5,000 രൂപയും കൈക്കലാക്കി.
Signature-ad

ബാങ്ക് അക്കൗണ്ടില്‍ നിന്ന് 15,000 രൂപ മൊബൈല്‍ആപ്പ് വഴി ഹസീനയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിച്ചു. യുവാവിന്റെ ഫോണ്‍ പെന്റാമേനകയിലെ മൊബൈല്‍ കടയില്‍ വിറ്റ് പ്രതികള്‍ ജില്ല വിട്ടു.

 

 

 

ദേഹമാസകലം പരിക്കേറ്റ യുവാവ് കഴിഞ്ഞ 13ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മരടില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഹസീനയുടെ സഹോദരനാണ് ഒളിവില്‍ കഴിയുന്ന അനസ്.

Back to top button
error: