CrimeNEWS

ജോലിയാവശ്യപ്പെട്ട് സമീപിച്ചശേഷം ഹണിട്രാപ്പില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും ഫോണും തട്ടി; യുവതിയും ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍

കൊച്ചി: സഹായമഭ്യര്‍ഥിച്ച് വിളിച്ചുവരുത്തിയശേഷം യുവാവിന്റെ പണവും ഫോണും ഉള്‍പ്പെടെ കൈക്കലാക്കി മുങ്ങിയ യുവതിയും ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. കൊല്ലം, തഴുത്തല, ഉമയനെല്ലൂര്‍ ഷീലാലയത്തില്‍ ജിതിന്‍ (28), ഭാര്യ ഹസീന (28), കൊല്ലം, കൊറ്റങ്കര, ചന്ദനത്തോപ്പ് അന്‍ഷാദ് മന്‍സിലില്‍ അന്‍ഷാദ് (26) എന്നിവരാാണ് അറസ്റ്റിലായത്.

എറണാകുളം ഹോസ്പിറ്റല്‍ റോഡിലെ ലോഡ്ജില്‍ െവെക്കം സ്വദേശിയായ യുവാവിനെ ഈ മാസം എട്ടിന് ഹണിട്രാപ്പില്‍പെടുത്തി കവര്‍ച്ചയ്ക്കിരയാക്കിയെന്നാണു കേസ്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ: തൃപ്പൂണിത്തുറയില്‍ ഹോം നഴ്‌സിങ് സ്ഥാപനം നടത്തുന്ന െവെക്കം സ്വദേശിയെ ജോലി വേണമെന്ന വ്യാജേനയാണ് പ്രതി ഹസീന സമീപിക്കുന്നത്.

തുടര്‍ന്ന് െവെക്കം സ്വദേശി ചില സ്ഥലങ്ങളില്‍ ജോലിയുണ്ട് എന്ന് കാണിച്ചു ഹസീനയ്ക്ക് വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചു. പിന്നീട് യുവതി കുറച്ച് പണം ആവശ്യപ്പെട്ട് െവെക്കം സ്വദേശിക്ക് മെസേജ് അയച്ചു. ഓണ്‍െലെനില്‍ പണം നല്‍കാമെന്ന് പറഞ്ഞെങ്കിലും ബാങ്ക് വഴി പണം അടച്ചാല്‍ ലോണ്‍ എടുത്തതിനാല്‍ ബാങ്കുകാര്‍ പിടിക്കുമെന്നും നേരിട്ട് കാണണമെന്നും ആവശ്യപ്പെടുകയുമായിരുന്നു.

യുവതി പറഞ്ഞതനുസരിച്ച് ഹോസ്പിറ്റല്‍ റോഡിലുള്ള ലോഡ്ജില്‍ സ്ഥാപനമുടമയായ യുവാവെത്തി. തുടര്‍ന്ന് സംസാരിച്ചിരിക്കവേ ഹസീനയുടെ ഭര്‍ത്താവ് ജിതിനും സുഹൃത്തുക്കളായ അന്‍ഷാദും അനസും മുറിയിലേക്ക് ഇരച്ചുകയറി. െവെക്കം സ്വദേശിയെ കസേരയില്‍ കെട്ടിയിട്ടു വായില്‍ തോര്‍ത്തു തിരുകി മര്‍ദിക്കുകയും മാല, ചെയിന്‍, മോതിരം, 30000 രൂപയും തട്ടിയെടുക്കുകയും ചെയ്തു. ഹസീന ഇയാളെ ഭീഷണിപ്പെടുത്തി പിന്‍ നമ്പര്‍ മേടിച്ച് എ.ടി.എം കാര്‍ഡ് എടുത്തുകൊണ്ടുപോയി 10,000 രൂപ പിന്‍വലിച്ചു. പ്രതിയായ അന്‍ഷാദ് മൊെബെല്‍ ഫോണ്‍ തട്ടിയെടുത്ത് പെന്റാ മേനകയില്‍ വിറ്റു.

കൂടാതെ ഹസീന 15,000 രൂപ ഗൂഗിള്‍ പേ വഴിയും ഭീഷണിപ്പെടുത്തി അയപ്പിച്ചു. വിവരം പുറത്തു പറഞ്ഞാല്‍ ഫെയ്‌സ്ബുക്കിലിട്ട് അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവരില്‍നിന്ന് രക്ഷപ്പെട്ടെത്തിയ െവെക്കം സ്വദേശി പോലീസിനെ സമീപിച്ചു. തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതികളെ െസെബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അനേ്വഷണത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയായ അനസിനായുള്ള അനേ്വഷണം ശക്തമാക്കിയിട്ടുണ്ട്.

എറണാകുളം ഡി.സി.പി എസ്.ശശിധരന്‍, എറണാകുളം എ.സി.പി എസ്.ജയകുമാര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ സി.ഐ എസ്.വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അനേ്വഷണസംഘമാണ് പ്രതികളെ പിടികൂടിയത്. പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി അഖില്‍, എസ്.ഐ സേവ്യര്‍ ലാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, ഇഗ്‌നേഷ്യസ്, വിനോദ്, ഷിഹാബ് മനോജ് എന്നിവരും അനേ്വഷണസംഘത്തിലുണ്ടായിരുന്നു.

Back to top button
error: