NEWS

കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചു മൂന്നു വയസ്സുകാരിയും മുത്തശ്ശിയും മരിച്ചു

കൊല്ലം: ക്ഷേത്രദര്‍ശനം കഴിഞ്ഞു ഗുരുവായൂരില്‍ നിന്നു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചു മൂന്നു വയസ്സുകാരിയും മുത്തശ്ശിയും മരിച്ചു.

കാര്‍ യാത്രക്കാരായ തിരുവനന്തപുരം പേട്ട തുലയില്‍ വീട്ടില്‍ കൃഷ്ണകുമാരി (85), ചെറുമകളുടെ മകള്‍ ജാനകി(3) എന്നിവരാണു മരിച്ചത്.

കൃഷ്ണകുമാരിയുടെ മകന്‍ റിട്ട. സബ് റജിസ്ട്രാര്‍ ജയദേവന്‍ (61), ഭാര്യ ഷീബ (54), ഇവരുടെ മകള്‍ കൃഷ്ണഗാഥ (33) എന്നിവര്‍ക്കു സാരമായി പരുക്കേറ്റു.

Signature-ad

പുലര്‍ച്ചെ ഒരു മണിയോടെ ബൈപാസ് റോഡില്‍ കാവനാട് മുക്കാട് പാലത്തിലാണ് അപകടം. ജയദേവനാണ് അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്നത്. കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. മുന്‍ സീറ്റില്‍ കുടുങ്ങിയ കൃഷ്ണകുമാരിയെ അഗ്നിശമന സേന വാഹനം പൊളിച്ചു നീക്കിയാണു പുറത്തെടുത്തത്.

 

 

നിസ്സാര പരുക്കേറ്റ ലോറി ഡ്രൈവര്‍ തൃശൂര്‍ ചേലക്കര സ്വദേശി സജിത്തിനു (28) പ്രഥമ ശുശ്രൂഷ നല്‍കി. ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു ശക്തികുളങ്ങര പൊലീസ് കേസെടുത്തു.

Back to top button
error: