തിരുവനന്തപുരം: വര്‍ഷങ്ങളായി ഒരേ സ്ഥലത്ത് ജോലി ചെയ്യുന്ന ഡോക്ടര്‍മാരെ അവിടെ നിന്നും മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചു.
സംസ്ഥാനത്താകെ ഇത് നടപ്പാക്കും. മൂന്നുവര്‍ഷമാണ് ഒരു ഡോക്ടര്‍ക്ക് പരമാവധി ഒരു ആശുപത്രിയില്‍ ജോലി ചെയ്യാന്‍ കഴിയുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഒരു ഡോക്‌റുടെ നൈറ്റ് ഡ്യൂട്ടി സമയം ഒരു ദിവസം രാത്രി എട്ടുമുതല്‍ അടുത്തദിവസം രാവിലെ എട്ടുവരെയാണ്.
അതിന് അടുത്തദിവസം ഓഫ് എടുക്കാം. എന്നാല്‍ രണ്ടുദിവസം കോംപന്‍സേറ്ററി ഓഫ് എന്ന വ്യവസ്ഥയില്ല. തങ്ങളുടെ ജോലിയില്‍ വീഴ്ച വരുത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഡോക്ടര്‍മാര്‍ ബഹുഭൂരിപക്ഷവും നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നവരാണ്.
എന്നാല്‍ ചെറുന്യൂനപക്ഷം അതിനു വിരുദ്ധമായുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളേയും ആരോഗ്യകേന്ദ്രങ്ങളേയും എന്‍ക്വയറീസ് അക്രഡിറ്റേഷന്‍ ആക്കാനുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു.