Month: August 2022

  • India

    എല്ലാം തകര്‍ത്തത് രാഹുല്‍; പക്വതയില്ലാതെ പെരുമാറി, പുതിയ ഉപജാപകവൃന്ദത്തെ സൃഷ്ടിച്ചു, മുതിര്‍ന്ന നേതാക്കളെ ഒതുക്കി; രാജിക്കത്തില്‍ രാഹുലിനെ കുത്തി ആസാദ്

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം ഉള്‍പ്പെടെ രാജിവച്ച് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരേ ആഞ്ഞടിച്ച് ഗുലാം നബി ആസാദ്. പാര്‍ട്ടിയിലെ കൂടിയാലോചന സംവിധാനത്തെ രാഹുല്‍ ഗാന്ധി തകര്‍ത്തുവെന്നും പുതിയ ഉപജാപകവൃന്ദത്തെ സൃഷ്ടിച്ചു എന്നുമാണ് വിമര്‍ശനം. മുതിര്‍ന്നവരും പരിചയ സമ്പന്നരുമായ നേതാക്കളെ ഒതുക്കി എന്നും ഗുലാം നബി ആസാദ് രാജിക്കത്തില്‍ വിമര്‍ശിക്കുന്നു. രാഹുല്‍ ഗാന്ധി പക്വതയില്ലാത്ത വിധം പെരുമാറി. തിരുച്ചുവരാനാകാത്ത വിധം കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധി തകര്‍ത്തു എന്നും രാജിക്കത്തില്‍ ഗുലാം നബി ആസാദ് വിമര്‍ശിക്കുന്നു. രാഷ്ട്രീയ ഇടം ബിജെപിക്ക് വിട്ടുനല്‍കിയെന്നും വിമര്‍ശനമുണ്ട്. പാര്‍ട്ടിയില്‍ രാഹുലിന്റെ തീരുമാനപ്രകാരം നടപ്പാക്കിയ പരിഷ്‌കാരങ്ങളോടും നിയമനങ്ങളോടും വിമുഖത പുലര്‍ത്തിയിരുന്ന ഗുലാം നബി ഏറെനാളായി നേതൃത്വവുമായി കലഹത്തിലായിരുന്നു. കഴിഞ്ഞദിവസം കഴിഞ്ഞദിവസം ചുമതലയേറ്റെടുത്ത് മണിക്കൂറുകള്‍ക്കകം ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ചതും നേതൃത്വവുമായുള്ള പോര് കനത്തതോടെയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നത്തെ രാജി. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ ഗുലാം…

    Read More »
  • India

    കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം ഗുലാം നബി ആസാദ് രാജിവച്ചു

    ദില്ലി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി പ്രാഥമിക അംഗത്വം ഉള്‍പ്പെടെ രാജിവച്ചു. അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന ഗുലാം നബി ആസാദ് പാര്‍ട്ടിയുമായുള്ള ഭിന്നത ശക്തമായതിനെത്തുടര്‍ന്നാണ് പുറത്തേക്കു പോകുന്നത്. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 2020 ഓഗസ്റ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് തുറന്ന കത്തെഴുതിയ 23 നേതാക്കളില്‍ ആസാദുമുണ്ടായിരുന്നു. ഇതിന് പിന്നാലെ നടന്ന എഐസിസി പുനഃസംഘടനയില്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ആസാദിനെ നീക്കിയിരിക്കുന്നു. കഴിഞ്ഞദിവസം ചുമതലയേറ്റെടുത്ത് മണിക്കൂറുകള്‍ക്കകം ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്ന് തന്നെ ഗുലാം നബി പടിയിറങ്ങുന്നത്. ജമ്മു കശ്മീര്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും ഗുലാം നബി ആസാദ് രാജിവച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നായിരുന്നു ഗുലാം നബി ആസാദ് കൂടി ഉള്‍പ്പെട്ട ഗ്രൂപ്പ് 23 യുടെ വിമര്‍ശനം. 2014 മുതല്‍ 2021…

    Read More »
  • Crime

    മകളുടെ ക്രൂര കൃത്യം:എലിവിഷം കൊടുത്തു അമ്മയെ കൊന്നു,അച്ഛൻ രക്ഷപെട്ടത് ചായക്ക്‌ രുചി വ്യത്യാസം വന്നതിനാൽ, കൃത്യത്തിന് പിന്നിൽ സ്വത്ത് തട്ടിയെടുക്കൽ

    തൃശൂര്‍ കുന്നംകുളം കിഴൂരില്‍ അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ മകള്‍ ഇന്ദുലേഖയെ 14 ദിവസകത്തേക്ക് റിമാന്‍ഡ് ചെയ്തു. കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. സ്വത്ത് തട്ടിയെടുക്കാനായി ഇന്ദുലേഖ അമ്മ രുക്മിണിയെ കൊലപ്പെടുത്തി എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതിക്കായി അടുത്ത ദിവസങ്ങളില്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. സ്വത്തിന്റെ അവകാശികളിലൊരാളായ അമ്മയെ കൊലപ്പെടുത്തിയാല്‍ എളുപ്പത്തില്‍ സ്വത്ത് കൈക്കലാക്കാമെന്ന ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അമ്മ രുക്മിണിയെ വകവരുത്തിയത് പതിനാല് സെന്റ് സ്ഥലവും വീടും കൈക്കലാക്കാനാണെന്നാണ് ഇന്ദുലേഖയുടെ കുറ്റസമ്മത മൊഴി. അമിത ചെലവുകൊണ്ട് ഇന്ദുലേഖ വരുത്തിവച്ചത് ഏഴ് ലക്ഷം രൂപയുടെ കടമാണ്. ഭര്‍ത്താവറിയാതെ സ്വര്‍ണം പണയപ്പെടുത്തി 7 ലക്ഷം രൂപയുടെ കടം വരുത്തിവച്ചെന്ന് പൊലീസ് പറയുന്നു. മൂന്നു വര്‍ഷം കൊണ്ടാണ് ഇത്രയും കടബാധ്യത ഉണ്ടായത്. ഗള്‍ഫില്‍ നിന്ന് ഭര്‍ത്താവ് എത്തും മുമ്പ് ആധാരം ഈട് വച്ച് പണയമെടുക്കുക എന്നതായിരുന്നു ഇന്ദുലേഖയുടെ ലക്ഷ്യം. തുടര്‍ന്ന് അച്ഛന്റെയും അമ്മയുടെയും പേരിലുള്ള സ്ഥലം…

    Read More »
  • Kerala

    തലശ്ശേരിയില്‍ നിന്ന് നാടുവിട്ട വ്യവസായി ദമ്പതികളെ ഇന്ന് നാട്ടിൽ എത്തിക്കും

    കണ്ണൂര്‍: തലശ്ശേരിയില്‍ നിന്നും നാടുവിട്ട വ്യവസായി ദമ്പതികളെ കണ്ടെത്തി. കോയമ്പത്തൂരില്‍ വെച്ചാണ് രാജ് കബീറിനേയും ശ്രീദിവ്യയേയും കണ്ടെത്തിയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരികരിച്ചുള്ള അന്വേഷണത്തിനൊടുവിലാണിത്. രാവിലെ പത്തരയോടെ ഇരുവരെയും ട്രെയിന്‍ മാര്‍ഗം നാട്ടിലെത്തിക്കും. ഫര്‍ണിച്ചര്‍ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ ദമ്പതികള്‍ മനം മടുത്ത് നാടുവിട്ടെന്ന വാര്‍ത്ത വിവാദമായിട്ടുണ്ട്. ‘ഫാന്‍സി ഫണ്‍’ എന്ന ഫര്‍ണിച്ചര്‍ സ്ഥാപനം നടത്തിയിരുന്ന രാജ് കബീറും ഭാര്യ ശ്രീദിവ്യയും നഗരസഭയ്‌ക്കെതിരെ കത്തെഴുതിവെച്ച ശേഷം നാടുവിടുകയായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും പൊലീസ് ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി. ഡിഐജി രാഹുല്‍ ആര്‍ നായരുടെ നിര്‍ദേശ പ്രകാരം കോയമ്പത്തൂരിലെത്തിയ പൊലീസ് സംഘമാണ് ഇവരെ തിരികെ കൊണ്ടുവരുന്നത്. നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് 18 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ മൊത്ത വ്യാപാര കട നഗരസഭ അടപ്പിച്ചത്. സ്ഥാപനത്തിന് മുന്നിലെ സ്ഥലത്ത് ഷീറ്റ് ഇട്ടതിനെ തുടര്‍ന്ന് 4.17 ലക്ഷം രൂപ നഗരസഭ പിഴയിട്ടു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കൂടി ഫര്‍ണിച്ചര്‍ കടയുടെ ഭാഗമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന്…

    Read More »
  • NEWS

    മൊബൈല്‍ ഫോണില്‍ റെയിഞ്ച് കിട്ടുന്നില്ലേ,ഇതാ പരിഹാരം

    മൊബൈല്‍ ഫോണില്‍ റെയിഞ്ച് കിട്ടാത്ത അവസ്ഥ അനുഭവിക്കാത്ത ഒരാളും ഉണ്ടാവില്ല.വീട്ടിനുള്ളില്‍ ഇരുന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ അത്യാവശ്യമായി കോള്‍ ചെയ്യാനോ കഴിയാത്തത് പലര്‍ക്കും വലിയ തല വേദന സൃഷ്ടിക്കുന്ന കാര്യമാണ്. ഇനി ഇത്തരത്തില്‍ നെറ്റ്‌വര്‍ക്ക് കിട്ടാതെ വരുമ്ബോള്‍ ഈ പൊടിക്കൈകള്‍ ഒന്ന് പ്രയോഗിച്ചു നോക്കു. നെറ്റ്‌വര്‍ക്ക് ധാതാവില്‍ നിന്ന് സിഗ്നലുകള്‍ സ്വീകരിക്കാന്‍ ഫോണിനുള്ളിലുള്ള ചില ആന്റിനകളുണ്ട്. ഇവ മറയ്ക്കുന്ന തരത്തിലുള്ള ഫോണ്‍ കവറുകളാണ് (ഹാര്‍ഡ് കെയ്സുകള്‍) നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ റെയിഞ്ച് കിട്ടാന്‍ ബുദ്ധിമുട്ട് ഉണ്ടാകും. ഇത്തരത്തില്‍ റെയിഞ്ച് കിട്ടാതെ വരുമ്ബോള്‍ ഫോണിന്റെ കവര്‍ ഊരി മാറ്റിയ ശേഷം ഉപയോഗിച്ചു നോക്കൂ മാറ്റം കാണാം. ഫോണിലേക്ക് സിഗ്നലുകള്‍ എത്തുന്നത് തടയുന്ന വസ്തുക്കള്‍ നമുക്കു ചുറ്റുമുണ്ട്. അവയിലൊന്നാണ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍. അതിനാല്‍ റെയിഞ്ച് കുറയുന്ന സാഹചര്യത്തില്‍ ഇത്തരം ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ അടുത്ത് നിന്ന് ദൂരേക്ക് മാറിയ ശേഷം ഫോണ്‍ ഉപയോഗിക്കുക. ഫോണിന് നെറ്റ്‌വര്‍ക്ക് ദാതാവില്‍ നിന്ന് വരുന്ന സിഗ്നലുകള്‍ സ്വീകരിക്കാന്‍ ബാറ്ററി ചാര്‍ജ് അത്യാവശ്യമാണ്. ബാറ്ററി…

    Read More »
  • NEWS

    മാഗി സ്ഥിരമായി കുട്ടികൾക്ക് കൊടുക്കരുത്

    മാഗി നിരോധിക്കാന്‍ പോകുകയാണ് എന്ന് കേട്ടപ്പോള്‍ പലരും ഞെട്ടി. ഞെട്ടിയത് പക്ഷെ ഇത് കുറേ കാലമായി അമൃത് പോലെ തിന്നു കൊണ്ടിരുന്ന ന്യു ജെന്‍ ബോണ്‍ലെസ്ചിക്കുകള്‍ക്ക് എന്തെങ്കിലും രോഗം വരുമോ എന്നോര്‍ത്തിട്ടല്ല.മറിച്ച്, ഇനി രണ്ടു മിനിട്ടിനുള്ളില്‍ പുഴുങ്ങി പിള്ളേര്‍ക്ക് എന്ത് കൊടുക്കുമോ എന്നാലോചിച്ചിട്ടാണ്.എന്തായാലും മാഗി ഇന്ത്യയിൽ നിരോധിച്ചില്ല.അതിന്റെ പിന്നാമ്പുറങ്ങളിലേക്ക് കടക്കുന്നുമില്ല.പക്ഷെ കുട്ടികളിലെ മലബന്ധത്തിന് പ്രധാന കാരണം അമ്മമാർക്ക് മാഗിയോടുള്ള ഈ ‘ബന്ധ’മാണെന്ന് മാത്രം മനസ്സിലാക്കുക. മാഗിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അജിനാമോട്ടോ ധാരാളമായി അടങ്ങിയിട്ടുണ്ട്.എന്നുകരുതി മാഗിയിൽ മാത്രമേ അജിനാമോട്ടോ അടങ്ങിയിട്ടുള്ളോ ? കേരളത്തിലെ തട്ട് കട മുതല്‍ ഫൈവ് സ്റ്റാര്‍ വരെ ഉള്ള ഹോട്ടലുകളില്‍ അജിനോമോട്ടോ ഉപയോഗിക്കാത്ത ഏതു നോണ്‍ വേജ് ഡിഷ് ഉണ്ട്.? അതിന്റെ അളവ് ആര്, എവിടെയാണ് പരിശോധിക്കുന്നത്? കൃത്യമായും കാന്‍സര്‍ ഉണ്ടാക്കുന്നു എന്ന് തെളിഞ്ഞിട്ടും, അജിനോമോട്ടോ കിലോക്കണക്കിന് വാങ്ങാന്‍ മാര്‍ക്കറ്റില്‍ കിട്ടുന്നുണ്ട്.തടയാന്‍ ആളുണ്ടോ…? നമ്മുടെ നാട്ടിലെ ജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ നാട്ടിലെ ചായക്കടക്കാരനില്ലാത്ത ശ്രദ്ധ സ്വിറ്റ്‌സര്‍ലാന്റ്കാരന്റെ നെസ്ലേക്ക് ഉണ്ടാകും എന്ന് ആരും…

    Read More »
  • NEWS

    കപ്പയോടൊപ്പം മീനോ ഇറച്ചിയോ പയറോ നിര്‍ബന്ധമായും കഴിച്ചിരിക്കണം എന്ന് പറയുന്നതെന്തുകൊണ്ടാണെന്ന് അറിയാമോ?

    മലയാളിയുടെ എന്നത്തേയും പ്രിയ വിഭവമാണ് മരച്ചീനി അഥവാ കപ്പ.ഇപ്പോൾ 50 രൂപയും കടന്ന് റെക്കോർഡ് വേഗത്തിൽ കുതിക്കുകയാണ് കപ്പയുടെ വില.എന്നാൽ കപ്പ സ്ഥിരമായി കഴിക്കുന്നവര്‍ അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍.കപ്പക്കിഴങ്ങില്‍ സയനൈഡ് എന്ന ഒരു മാരകവിഷമുണ്ട്. ഇത് തിളപ്പിച്ച വെള്ളത്തില്‍ കുറെയൊക്കെ അലിഞ്ഞു പോകും.അതുകൊണ്ടാണ് കപ്പ തിളപ്പിച്ച്‌ വെള്ളം ഊറ്റിക്കളയുന്നത്. കപ്പയില തിന്നാല്‍ പശുവും ആടും ചത്തു പോകുന്നതും കാരണം ഈ സയനൈഡ് വിഷം തന്നെ. എന്നാല്‍, പാകം ചെയ്താലും കപ്പയിലെ ഈ വിഷം പൂര്‍ണ്ണമായും നഷ്ടപ്പെടില്ല.കപ്പ കഴിച്ചാല്‍ ഒരു ക്ഷീണം അനുഭവപ്പെടുന്നത് വയര്‍ നിറഞ്ഞത് കൊണ്ടല്ല, മറിച്ച് ഈ രാസവസ്തുവിന്റെ ഫലമായിട്ടാണ്. സ്ഥിരമായി ഈ വിഷം ചെറിയ അളവില്‍ ഉള്ളില്‍ ചെന്നാല്‍ അത് പ്രമേഹത്തിനും തൈറോയിഡ് രോഗങ്ങള്‍ക്കും കാരണമാകും.മീനിലും ഇറച്ചിയിലും പയറിലും കടലയിലും അടങ്ങിയിട്ടുള്ള നൈട്രൈറ്റുകള്‍ ഈ വിഷവസ്തുവായ സയനൈഡിനെ പൂര്‍ണ്ണമായും സയനൈഡിനെ പൂര്‍ണ്ണമായും നിര്‍വീര്യമാക്കും.       അതുകൊണ്ടാണ് കപ്പയോടൊപ്പം മീനോ ഇറച്ചിയോ പയറോ നിര്‍ബന്ധമായും കഴിച്ചിരിക്കണം എന്ന് പറയുന്നത്.വാട്ടുകപ്പയിൽ…

    Read More »
  • NEWS

    എത്ര പഴകിയ മൂലക്കുരുവിനും കാട്ടുള്ളി ഒരെണ്ണം മതി; അറിയാം കാട്ടുള്ളിയുടെ ഔഷധഗുണങ്ങൾ

    രൂപത്തിലും വലുപ്പത്തിലും സവാളയോട് സാമ്യത പുലർത്തുന്ന  ഒരു ചെടിയാണ് നരിവെങ്കായം അഥവാ കാട്ടുള്ളി. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ഇത് ധാരാളമായി കണ്ടുവരുന്നു.നരിവെങ്കായം, കാന്തങ്ങാ തുടങ്ങി പല പേരുകളിലും ഇത് അറിയപ്പെടുന്നു. ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് ഇത്. തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങൾ വയറ്റിൽ ഉണ്ടാകുന്ന കൃമികൾ മൂത്രാശയരോഗങ്ങൾ, വൃക്കകളിലെ കല്ലുകൾ, ജലദോഷം, ബ്രോങ്കൈറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ ശമിപ്പിക്കാൻ കാട്ടുള്ളിയ്ക്കു കഴിയും. കൂടാതെ മലബന്ധത്തെ അകറ്റാനുള്ള കഴിവും ഹൃദയത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവും കാട്ടുള്ളിക്ക് ഉണ്ട്.മൂലക്കുരുവിന് അതീവഫലദായകമാണ് ഇത്. വിഷാംശമുള്ളതു കൊണ്ട്  നല്ലെണ്ണയിൽ പുഴുങ്ങിയാണ് ഉപയോഗിക്കേണ്ടത്. വളരെ കഷ്ടപ്പെടുത്തുന്ന മൂലക്കുരുവിന് (അര്ശസ് | Piles) കാട്ടുള്ളി ഒരു സിദ്ധൗഷധമാണ്. തേങ്ങാപ്പാലിൽ കാട്ടുള്ളി ഇട്ടു മൂപ്പിച്ച്, തണുത്താൽ പിഴിഞ്ഞെടുക്കുന്ന എണ്ണ ഒരു ടീസ്പൂണ് വീതം ദിവസം രണ്ടു നേരം മുടങ്ങാതെ കഴിച്ചാൽ മൂലക്കുരു ശമിക്കും. ശസ്ത്രക്രിയ വേണമെന്നു ഡോക്ടർമാർ പറയുന്ന അവസ്ഥയിൽ പോലും ഈ പ്രയോഗം കൊണ്ട് ശസ്ത്രക്രിയ ഇല്ലാതെ മൂലക്കുരു സുഖപ്പെടും. കാലിലെ ആണിരോഗം വല്ലാതെ അലട്ടുമ്പോള് :…

    Read More »
  • NEWS

    ട്രെയിനിൽ കുടിവെള്ളത്തിനോ ഭക്ഷണത്തിനോ അധിക തുക വാങ്ങിയാൽ പരാതിപ്പെടാം

    ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പാൻട്രി സർവീസ് നൽകുന്ന മിനറൽ വാട്ടറിനും , സ്നാക്ക്സ് ഐറ്റംസിനും അധിക തുക വാങ്ങുന്നുണ്ട്. അതായത് 15 രൂപയുള്ള റെയിൽ നീർ മിനറൽ വാട്ടറിന് 20 രൂപയാണ് വാങ്ങുക.അതുപോലെ തന്നെ ബാക്കി ഉള്ള സാധനങ്ങൾക്കും 5 രൂപ മുതൽ 10 രൂപ വരെ കൂടുതൽ വാങ്ങുന്നുണ്ട്. ട്രെയിനിൽ വിൽക്കുന്ന എല്ലാ സാധനങ്ങൾക്കും ബിൽ നിർബന്ധമാണെന്നിരിക്കെ ഇവരോട് ബിൽ കൊണ്ട് വരാൻ ആവശ്യപ്പെടാം.ഒപ്പം താഴെക്കാണുന്ന വെബ്സൈറ്റ് വഴി പരാതിപ്പെടുകയും ചെയ്യാം.  റെയിൽവെയുടെ ഓൺലൈൻ സൈറ്റിൽ പരാതി നൽകിയാൽ 5 മിനിറ്റിനുഉള്ളിൽ തന്നെ ബന്ധപ്പെട്ട ഓഫീസിൽ നിന്ന് വിളിക്കുകയും നടപടിയെടുക്കുകയും ചെയ്യും.  ട്രെയിനിൽ നിന്ന് എന്ത് വാങ്ങിയാലും അതിന് ബിൽ ആവശ്യപ്പെടുക.. അധിക തുക വാങ്ങിയാൽ ഓൺലൈൻ ആയി പരാതി നൽകുക. ഉടൻ തന്നെ പരിഹാരം ഉണ്ടാകും.അധിക തുക വാങ്ങിയാൽ പരാതി നൽകേണ്ട വെബ്സൈറ്റ്: https://railmadad.indianrailways.gov.in/madad/final/home.jsp (ഇതിൽ ആദ്യം കാണുന്ന ട്രെയിൻ കംപ്ലൈന്റ് എന്ന ഓപ്ഷനിലാണ് പരാതി നൽകേണ്ടത്)

    Read More »
  • Kerala

    കേരള കോൺഗ്രസ് വൈസ് ചെയർമാൻ സാജൻ ഫ്രാൻസിസ് അന്തരിച്ചു

    മുൻ മന്ത്രിയും, കേരളാ കോൺഗ്രസ് മുൻ ചെയർമാനുമായിരുന്ന അന്തരിച്ച സി.എഫ്.തോമസിന്റെ സഹോദരൻ സാജൻ ഫ്രാൻസീസ്(68) നിര്യാതനായി. കേരളാ കോൺഗ്രസ് വൈസ് ചെയർമാനും, മുൻ ചങ്ങനാശേരി നഗരസഭ ചെയർമാനുമായിരുന്നു. ദൗതികശരീരം ഇന്ന് രാവിലെ ചങ്ങനാശേരിയിലെ വസതിയിൽ എത്തിക്കും. സംസ്ക്കാരം നാളെ, ശനി 2.30 ന് ചങ്ങനാശേരി മെത്രാപ്പോലിത്തൻ പള്ളിയിൽ നടക്കും.

    Read More »
Back to top button
error: