CrimeNEWS

ലക്ഷങ്ങളല്ല ആവശ്യമാണ് വലുത്; ഒരുലക്ഷം രൂപ മേശയിലിരിക്കെ മുണ്ടക്കയത്ത് ബിവറേജ് കുത്തിത്തുറന്നവര്‍ കൊണ്ടുപോയത് 11 കുപ്പി മദ്യം!

കോട്ടയം: ഒരു ലക്ഷം രൂപ സൂക്ഷിച്ചിരുന്ന ബിവറേജ് കുത്തിത്തുറന്ന മോഷ്ടാക്കള്‍ കവര്‍ന്നത് 11 കുപ്പി മദ്യം മാത്രം.
മുണ്ടക്കയത്താണ് സംഭവം. പൈങ്ങനായില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്പനശാലയിലാണ് മോഷണം നടന്നത്.

വെള്ളിയാഴ്ച രാവിലെ ഷോപ്പ് തുറക്കാനെത്തിയ ജീവനക്കാര്‍ കണ്ടത് കുത്തിത്തുറന്ന ബിവറേജ് ഔട്ട്‌ലെറ്റാണ്. പരിശോധനയില്‍ ബിവറേജ് ഔട്ട്‌ലെറ്റിന്റെ പൂട്ട് കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത് എന്ന് വ്യക്തമായി. അകത്തു കടന്ന മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ടു യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

Signature-ad

 

പണമായി ഒരു ലക്ഷം രൂപ സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ അറിയിച്ചത്. എന്നാല്‍ 11 കുപ്പി മദ്യം മോഷണം പോയതായും കണക്കെടുപ്പില്‍ നിന്നും വ്യക്തമായി. പണമിരുന്ന ഭാഗത്തേക്ക് മോഷ്ടാക്കള്‍ പോയതായുള്ള സൂചനയൊന്നും ദൃശ്യങ്ങളില്‍ ഇല്ല. അതിനാല്‍ മദ്യം എടുക്കുവാന്‍ വേണ്ടി മാത്രമാണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നതെന്ന അനുമാനത്തിലാണ് പൊലീസ്. പൊലീസിനൊപ്പം, എക്‌സൈസും സ്ഥലത്തെത്തി പരിശോധന നടത്തി.

Back to top button
error: