Month: August 2022
-
NEWS
തണുത്തവെള്ളം ദോഷം; ചൂട് വെള്ളമാണ് നല്ലത്
തണുത്തവെള്ളം കുടിക്കുന്നതിന്റെ ദോഷങ്ങൾ കൂടുതല്‍ തണുത്ത വെള്ളം കുടിക്കുന്നത് ഹൃദയമിടിപ്പ് കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ജലത്തിന്റെ താഴ്ന്ന ഊഷ്മാവ് വാഗസ് നാഡിയെ നേരിട്ട് ബാധിക്കുന്നതിനാല്‍ ഇത് ശരീരത്തിന്റെ പല ഭാഗങ്ങളെയും, പ്രത്യേകിച്ച് ഹൃദയത്തെ ബാധിക്കും. ഇത് ഹൃദയമിടിപ്പ് കുറയുന്നതിനും മറ്റ് അനുബന്ധ പ്രശ്നങ്ങള്‍ക്കും കാരണമാകും. തണുത്ത വെള്ളം കുടിക്കുന്നത് ശ്വസനവ്യവസ്ഥയില്‍ മ്യൂക്കസ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് ഒരു വ്യക്തിയുടെ ശരീരത്തില്‍ വിവിധ അണുബാധകള്‍ക്ക് ഇടയാക്കും. അമിതമായി തണുത്ത വെള്ളമോ ഐസ് വെള്ളമോ കുടിക്കുന്നത് ചിലപ്പോള്‍ മസ്തിഷ്കം മരവിക്കാന്‍ കാരണമാകും. തണുത്ത വെള്ളം നമ്മുടെ നട്ടെല്ലിന്റെ പല സെന്‍സിറ്റീവ് നാഡികളെയും സ്വാധീനിക്കും. ഇത് തലച്ചോറിനെയും ബാധിക്കുന്നു. തലച്ചോറിന്റെ മരവിപ്പ്, തലവേദന തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. കൂടാതെ, സൈനസൈറ്റിസ് ഉള്ള ആളുകളില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകും ചൂടുവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ അറിയാമോ? തിളപ്പിച്ചാറിയ വെള്ളം കുടിക്കണമെന്നത് പണ്ടുതൊട്ടെയുള്ള പല്ലവിയാണ്.വെള്ളത്തിൽക്കൂടി രോഗാണുക്കൾ ഉള്ളിൽ കടക്കുന്നത് തടയാനാണ് ഇങ്ങനെ പറയുന്നത്.തുറന്ന കിണറുകളിൽ വവ്വാൽ ഉൾപ്പടെയുള്ളവയുടെ കാഷ്ഠം വീഴാൻ…
Read More » -
NEWS
ഹസാഡ് ലൈറ്റ് ഉപയോഗിക്കേണ്ടത് എപ്പോഴൊക്കെയാണ് ?
വാഹനത്തിലെ ഹസാർഡ് ലൈറ്റുകളെന്താണെന്നും അവയുടെ ഉപയോഗം എന്താണെന്നും എപ്പോഴൊക്കെയാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നുമൊക്കെ പലര്‍ക്കും നിശ്ച്ചയമില്ല. വാഹനത്തിന്‍റെ നാല് ടേർണിംഗ് ഇൻഡിക്കേറ്ററുകളും ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റ് എന്ന് പറയുന്നത്.വാഹനത്തിലെ ഡാഷ് ബോര്‍ഡിലുള്ള ചുവന്ന സ്വിച്ച് (Triangle symbol) ആണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ നമ്മുടെ പൊതുനിരത്തുകളിൽ കണ്ടുവരുന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രവണതയാണ് ഹസാർഡ് വാർണിംഗ് ലൈറ്റിന്‍റെ ദുരുപയോഗം. യാത്രയ്ക്കിടെ റോഡിൽ വാഹനം നിര്‍ത്തേണ്ട അടിയന്തര സാഹചര്യമുണ്ടായാൽ മാത്രം പുറകെ വരുന്ന വാഹനങ്ങൾക്ക് സൂചന നല്‍കുന്നതിനാണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റ് ഉപയോഗിക്കേണ്ടത്.ലൈൻ മാറ്റം, തിരിവുകൾ തുടങ്ങിയ മറ്റ് അവസരങ്ങളിൽ ഈ സിഗ്നൽ ഉപയോഗിക്കുന്നത് പുറകെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കും.ജംഗ്‌ഷനുകളിൽ നേരെ പോകുന്ന ഒരു വാഹനം ഹസാർഡ് വാർണിംഗ് ലൈറ്റ് ഒരിക്കലും ഉപയോഗിക്കരുത്. അതുപോലെ നിരത്തുകളിൽ ഹസാർഡ് വാർണിംഗ് ലൈറ്റ് പ്രവർത്തിപ്പിച്ച വാഹനത്തെ കണ്ടാൽ അത് നിർത്തിയിട്ടിരിക്കുകയാണെന്ന് മനസിലാക്കി വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക. തിരക്കുപിടിച്ച റോഡിലൂടെ ഒരു വാഹനത്തിന് പതിയെ…
Read More » -
NEWS
വാഹനങ്ങളിലെ ഇന്ധനം ലാഭിക്കാൻ ഇത്രയും ശ്രദ്ധിച്ചാൽ മതി
ദിവസത്തിനു ദിവസം വര്‍ധിച്ചു വരുന്ന പെട്രോള്‍, ഡീസല്‍ വിലയെ പഴിക്കാതെ വാഹനങ്ങളുടെ ഇന്ധനക്ഷമത എങ്ങനെ കൂട്ടാമെന്നതാണ് നാം നോക്കേണ്ടത്.അതിനുള്ള ചില മാർഗങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. കൃത്യമായ ടയര്‍ പ്രഷര്‍ ടയറില്‍ മര്‍ദം കുറവാണെങ്കില്‍ ടയറിന്റെ കൂടുതല്‍ ഭാഗം റോഡില്‍ സ്പര്‍ശിക്കാന്‍ ഇടയാകുകയും ഇത് ഘര്‍ഷണം കൂട്ടുകയും ചെയ്യും.ഇത്തരത്തില്‍ വാഹനം ഓടുന്നത് കൂടുതല്‍ ഇന്ധനം ചെലവാകാന്‍ കാരണമാകും.കമ്പനി ഓരോ വാഹനത്തിന്റെ മോഡലിനും എത്രമാത്രം പ്രഷര്‍ വേണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത് എന്ന് പരിശോധിക്കുക. എന്‍ജിന്‍ നിര്‍ത്താം രണ്ട് മിനിറ്റില്‍ കൂടുതല്‍ നിര്‍ത്തിയിടേണ്ടി വരുമ്പോള്‍ എന്‍ജിന്‍ ഓഫ് ചെയ്യുന്നതാണ് നല്ലത്.മൂന്ന് മിനിറ്റ് എന്‍ജിന്‍ വെറുതെ പ്രവര്‍ത്തിപ്പിച്ചിടുന്നത് ഒരു കിലോമീറ്റര്‍ പോകാനുള്ള ഇന്ധനം തീർക്കും. ചെറുയാത്രകൾക്ക് വാഹനം വേണ്ട വീടിനടുത്തുള്ള ആരാധനാലയത്തിലോ മാര്‍ക്കറ്റിലോ ഒക്കെ നടന്നുപോയാല്‍ ഇന്ധനവും ലാഭിക്കാം, ആരോഗ്യവും സംരക്ഷിക്കാം. തിരക്കിന് മുൻപേ തിരിക്കാം ട്രാഫിക് തിരക്ക് തുടങ്ങും മുമ്പ് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ സാധിക്കുമെങ്കില്‍ വഴിയിൽ കുടുങ്ങിക്കിടന്നുള്ള ഇന്ധന നഷ്ടം ഒഴിവാക്കാം.തിരക്കിനിടയില്‍ ചെറിയ ഗിയറുകളില്‍ ഓടിക്കേണ്ടി വരുമ്പോൾ ഏറെ ഇന്ധനം…
Read More » -
NEWS
ഇണചേരുന്നതിന് ആണിനെ തോളിലേറ്റി കൊണ്ടുവരും; അറിയാം മാവേലിത്തവളയുടെ വിശേഷങ്ങൾ
പ്രജനനത്തിനായി മൺസൂണിന് മുമ്പ് മാത്രം മണ്ണിനടിയിൽ നിന്ന് പുറത്തുവരുന്ന ‘മാവേലിത്തവള’യെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഉഭയജീവിയാക്കിയാക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. ഇതുസംബന്ധിച്ച് മൂന്ന് വർഷം മുൻപ് നൽകിയ ശുപാർശയിൽ വൈൽഡ് ലൈഫ് അഡ്വൈസറി ബോർഡ് യോഗം തീരുമാനമെടുത്താൽ, അത് പശ്ചിമഘട്ട സംരക്ഷണത്തിനുള്ള വഴി കൂടിയാകും. ശുദ്ധജലമുള്ള ചെറിയ വെള്ളച്ചാട്ടങ്ങളിലും പാറക്കെട്ടുകളിലും കാണുന്ന ഈ തവളകൾ മണ്ണിലെ പ്രാണികളെ തിന്നൊടുക്കി പരിസ്ഥിതിസന്തുലനം നിലനിറുത്തും. ചിതലുകളാണ് മുഖ്യാഹാരം. അതിനാൽ സസ്യസമ്പത്ത് നിലനിറുത്തുന്നതിലും പങ്കുണ്ട്. ഔദ്യോഗിക ഉഭയജീവിയാക്കിയാൽ ഈ തവളകളോടൊപ്പം ശുദ്ധജലസ്രോതസുകളും സംരക്ഷിക്കപ്പെടും. 1.5 മീറ്റർ വരെ ആഴത്തിലുളള മാളങ്ങളിൽ വസിക്കുന്ന ഇവ, മണ്ണിനെ ജൈവസമ്പന്നവും ഫലഭൂയിഷ്ഠവുമാക്കുന്നുണ്ട്. വർഷത്തിലൊരിക്കൽ മണ്ണിനടിയിൽ നിന്ന് പുറത്തുവരുന്നതുകൊണ്ടാണ് ‘മാവേലിത്തവള’ എന്ന് പേരുവന്നത്. ഇന്റർനാഷനൽ യൂണിയൻ ഫൊർ കൺസർവേഷൻ ഒഫ് നേച്ചറിന്റെ ചുവപ്പ് പട്ടികപ്രകാരം വംശനാശം നേരിടുന്ന ഈ തവളകളെക്കുറിച്ച് കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം നടത്തിയ സന്ദീപ് ദാസാണ് 2019ൽ ശുപാർശ നൽകിയത്. സുവോളജിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻമാരും പാരിസ്ഥിതികപ്രാധാന്യം വ്യക്തമാക്കിയിരുന്നു.…
Read More » -
NEWS
ഒരു സ്ത്രീയേയും പോലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ പാടില്ല; സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ
നമ്മുടെ രാജ്യത്ത് സ്ത്രീ ശാക്തീകരണ നിയമങ്ങൾ അനവധിയുണ്ടെങ്കിലും, സാധാരണയായി സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ചില അത്യാവശ്യ, അവശ്യ നിയമങ്ങൾ, സഹായ ഏജൻസികൾ ഏതൊക്കെയെന്ന് നോക്കാം… സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള അശ്ലീല പുസ്തകങ്ങൾ വിൽക്കുന്നതും, അശ്ലീല ഗാനങ്ങൾ പാടുന്നതും ഇന്ത്യൻ പീനൽ കോഡ് പ്രകാരം രണ്ടു വർഷം മുതലും, ‘5 വർഷം വരെ (രണ്ടാം വട്ടവും ചെയ്താൽ ) തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. ഏതെങ്കിലും സ്ത്രീയുടെ ശിശുവിനെ ജീവനോടെ പ്രസവിക്കുന്നത് തടയുന്നതും പ്രസവിച്ച ഉടനെ കൊന്നുകളയുന്നതും അമ്മയുടെ ജീവൻ രക്ഷിക്കണമെന്ന ഉദ്ദേശത്തോടെയല്ല ചെയ്തതെങ്കിൽ പത്തു വർഷം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്. പീനൽ കോഡിലെ 354, സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട വകുപ്പാണ്. മാനഭംഗപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ ഒരാൾ അക്രമിക്കാൻ വന്നാലോ, അല്ലെങ്കിൽ താൻ അപമാനിക്കപ്പെട്ടു എന്ന തോന്നലുണ്ടായാലോ പോലും ഒരു സ്ത്രീക്ക് ഈ വകുപ്പ് പ്രകാരം കുറ്റകൃത്യം ചെയ്ത ആൾക്കെതിരെ നിയമ നടപടി കൈക്കൊള്ളാം. വിവാഹത്തിനോ, നിർബന്ധ ശാരീരിക ബന്ധത്തിനോ സ്ത്രീയെ…
Read More » -
NEWS
മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി
കോട്ടയം: കനത്ത മഴയെത്തുടർന്ന് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി. എന്നാൽ സർവകലാശാലയടക്കം നടത്തുന്ന പരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.
Read More » -
NEWS
മഴ കനക്കുന്നു; അതീവ ജാഗ്രത പുലർത്തണം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിലവിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. പലയിടത്തും നദികളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. തോടുകൾ പലതും കരകവിഞ്ഞു. കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽ ആര്യങ്കാവ് വില്ലേജിൽ അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ വീണു തമിഴ്നാട് സ്വദേശികളായ നാല് സഞ്ചാരികൾ അപകടത്തിൽപെട്ടു. മൂന്ന് പേർ രക്ഷപ്പെടുകയും ഒരാൾ മരണപെടുകയും ചെയ്‌തു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് മൂന്നിലവ് ടൗണിൽ വെള്ളം കയറുകയും ഉരുൾപൊട്ടലിൽ ഒരാളെ കാണാതാവുകയും പിന്നീട് രക്ഷപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. തിരുവനന്തപുരം വിതുര പോലീസ് സ്‌റ്റേഷൻ പരിധിയിൽ കല്ലാർ ഭാഗത്തുനിന്നും മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയിൽ ഉള്ള ചപ്പാത്തിൽ വെള്ളം കയറിയതിനെ തുടർന്ന് വാഹനങ്ങൾ മറുകരയിൽ അകപ്പെട്ടു. വിതുര വില്ലേജിൽ കല്ലാർ സമീപം വിനോദത്തിനായി എത്തിയ രണ്ട് യുവാക്കൾ പാറക്കൂട്ടങ്ങൾക്ക്…
Read More » -
NEWS
പത്തനംതിട്ടയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു; മറ്റൊരാളെ രക്ഷപ്പെടുത്തി
റാന്നി: കനത്തമഴയിൽ പത്തനംതിട്ട ജില്ലയുടെ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ. മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്നയാളെ നാട്ടുകാർ രക്ഷപ്പെടുത്തി. കൊക്കനാമറ്റത്തിൽ അദ്വൈത് (28) ആണു മരിച്ചത്.വെച്ചൂച്ചിറ ചാത്തൻതറ ചേന്നമറ്റം സാമുവേലിനെയാണ് (27) നാട്ടുകാർ രക്ഷപ്പെടുത്തിയത്.ഞായറാഴ്ച രാത്രി 7.45ന് ആയിരുന്നു സംഭവം. ചാത്തൻതറയിൽനിന്ന് മുക്കൂട്ടുതറയ്ക്കു പോകാനെത്തിയതായിരുന്നു ഇവർ. കൊല്ലമുള കലുങ്കിൽ വെള്ളംകയറിയതിനാൽ ബൈക്കിൽ കലുങ്കിലൂടെയുള്ള യാത്ര നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് ബൈക്കുവച്ച ശേഷം കൈകൾകൂട്ടിപ്പിടിച്ച് നടന്നു പോകുന്നതിനിടെ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. സാമുവലിനെ കണ്ടുനിന്നവർ രക്ഷപ്പെടുത്തി.അദ്വൈത് ഒഴുക്കിൽപ്പെട്ടു.അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അച്ചൻകോവിൽ കുംഭാവുരുട്ടിയിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്നു.സീതത്തോട് മേഖലയിൽ കൊച്ചുകോയിക്കൽ തോട്, വയ്യാറ്റുപുഴ തോട്, സീതക്കുഴിത്തോട് എന്നിവ കരകവിഞ്ഞു. കക്കാട്ടിൽ ജലനിരപ്പ് ഉയർന്നതോടെ അള്ളുങ്കൽ ഇഡിസിഎൽ, കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക്, മണിയാർ അണക്കെട്ട് എന്നിവയുടെ ഷട്ടറുകൾ ഉയർത്തി.കൊക്കാത്തോട് ചപ്പാത്തിൽ കാർ ഒഴുക്കിൽപെട്ടു.ജില്ലയിൽ 4 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » -
NEWS
കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുൾപൊട്ടൽ; റാന്നിയിൽ കൺട്രോൾ റൂം തുറന്നു
കോട്ടയം : കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ.കോട്ടയത്തെ മൂന്നിലവ് വില്ലേജിൽ ഉൾപ്പടെ മൂന്നിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്.എങ്ങും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഉരുൾപൊട്ടലിനെ തുടർന്ന് മൂന്നിലവ് ടൗണിൽ വെള്ളം കയറി മുണ്ടക്കയം– എരുമേലി സംസ്ഥാന പാതയിൽ ഗതാഗത തടസ്സമുണ്ടായി. കരിനിലം കവലയിലും വെള്ളം കയറിയിട്ടുണ്ട്. ഇടുക്കി മൂലമറ്റത്തും പത്തനംതിട്ട കുരുമ്പൻമൂഴിയിലുമാണ് മറ്റ് സ്ഥലങ്ങളിലെ ഉരുൾപൊട്ടൽ.ഇതേത്തുടർന്ന് താഴ്ന്ന സ്ഥലങ്ങളിൽ പലയിടത്തും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.മലയോര മേഖലയിൽ കൂടിയുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.കട്ടപ്പന ആനവിലാസത്തിനു സമീപം ശാസ്തനടയിലും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴയെത്തുടർന്ന് നദികളിലും തോടുകളിലും ജലനിരപ്പുയരുകയാണ്.പല തോടുകളും കരകവിഞ്ഞിട്ടുണ്ട്. അച്ചൻകോവിലാറിൽ ജലനിരപ്പ് ഉയർന്ന് തണ്ണിത്തോട്, കോന്നി മേഖലകളിലും വെള്ളം കയറിയിട്ടുണ്ട്.സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നത്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് അതിശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്. റാന്നിയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴയും ചില സ്ഥലങ്ങളിൽ…
Read More »