അലാസ്ക്ക: അമേരിക്കയിലെ അലാസ്ക്കയില്‍ മൂന്ന് സഹോദരങ്ങളെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം 15കാരന് ആത്മഹത്യ ചെയ്തു. അഞ്ചും എട്ടും 17ഉം വയസ്സുള്ള സഹോദരങ്ങളാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് അപ്പാര്‍ട്ട്മെന്റില്‍ നിന്ന് വെടിയൊച്ച കേട്ടതായി അയല്‍വാസികള്‍ പൊലീസില്‍ അറിയിച്ചു.
തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ഇവിടെയുണ്ടായിരുന്ന ഏഴ് വയസ്സിന് താഴെയുള്ള മറ്റ് മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റിട്ടില്ലായിരുന്നു. സംഭവ സമയത്ത് മാതാപിതാക്കള്‍ സ്ഥലത്തില്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ സ്റ്റേറ്റ് മെഡിക്കല്‍ എക്സാമിനറുടെ ഓഫീസില്‍ എത്തിച്ചു.