NEWS

മയക്കുമരുന്ന് കച്ചവടം; സ്ത്രീയുള്‍പ്പെടെ മൂന്നംഗ സംഘം  പിടിയിൽ

മലപ്പുറം: മൊറയൂരില്‍ മയക്കുമരുന്ന് ശേഖരവുമായി സ്ത്രീയുള്‍പ്പെടെ മൂന്നംഗ സംഘം എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയില്‍.

മൊറയൂര്‍ മുക്കണ്ണന്‍ കീരങ്ങാട്ടുതൊടി ഉബൈദുല്ല (26), കൊണ്ടോട്ടി കീരങ്ങാട്ടുപുറായ് അബ്ദുറഹ്‌മാന്‍ (56), ഭാര്യ സീനത്ത് എന്നിവരാണ് അറസ്റ്റിലായത്. 75 കിലോഗ്രാം കഞ്ചാവും 52 ഗ്രാം എം.ഡി.എം.എയും ഇവരില്‍നിന്ന് പിടിച്ചെടുത്തു.

 

 

 

ഉത്തരമേഖല എക്‌സൈസ് കമീഷണര്‍ സ്‌ക്വാഡും മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സും മലപ്പുറം എന്‍ഫോസ്മെന്റ് സ്‌ക്വാഡും മലപ്പുറം എക്‌സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കഞ്ചാവ് വില്‍പന നടത്തുന്ന സംഘമാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: