തിരുവനന്തപുരം: പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നു നിയുക്ത സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എല്ലാവരേയും ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാകാലത്തും പാര്‍ട്ടി ഓരോ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ചിരുന്നു. അങ്ങനെയാണ് പ്രവര്‍ത്തിച്ച് വന്നത്. ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയായും പാര്‍ട്ടി തീരുമാനിച്ചു. എല്ലാം ഭംഗിയായി നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. വിദഗ്ധ ചികിത്സ അദ്ദേഹത്തിന് ഉറപ്പാക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. അദ്ദേഹത്തെ ചെന്നൈയിലേക്ക് കൊണ്ടുപോവുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
മന്ത്രി സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞ് മാറി. എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.