കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴവെള്ളം പമ്പയിലൂടെ ഒഴുകിയെത്തിയതോടെ കോഴഞ്ചേരി -ചെങ്ങന്നൂര്‍ റോഡിലെ സത്രക്കടവ്, നീര്‍വിളാകം , തുരുത്തിമല , മാലക്കര – കുറിച്ചി മുട്ടം, തെക്കേമല – കുഴിക്കാല റോഡിലെ പുന്നയ്ക്കാട്, കുടുന്ത റോഡുകള്‍ ഇതിനകം വെള്ളത്തിനടിയിലായിട്ടുണ്ട്.
ഏഴിക്കാട്, ആറാട്ടുപുഴ നല്ലൂര്‍, കിടങ്ങന്നൂര്‍ കുട്ടക്കോട്, തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ കുടുന്ത, പാലയ്ക്കാട്ട് ചിറ, ചെട്ടിമുക്ക് നെല്ലിക്കാപറമ്ബ്, പരപ്പുഴ കടവ് , മല്ലപ്പുഴശ്ശേരി ഓന്തേകാട്, കുറുന്താര്‍, പുന്നയ്ക്കാട്, കാഞ്ഞിരവേലി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
പമ്ബാനദിയില്‍ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ നിന്നും ആളുകളെ ക്യാമ്ബുകളിലേയ്ക്ക് മാറ്റും. കോഴഞ്ചേരി ഏരിയായിലെ ആറന്‍മുള വില്ലേജില്‍ ആറാട്ടുപുഴ ഗവ. യു പി സ്‌കൂള്‍, കോഴിപ്പാലം എന്‍എംയുപി സ്‌കൂള്‍, നാല്‍ക്കാലിക്കല്‍ എംടിഎല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്ബുതുറന്നത്.
കിടങ്ങന്നൂര്‍ വില്ലേജിലെ വല്ലന ഗവ.എസ് എന്‍ഡിപി യു പി സ്‌കൂള്‍, വല്ലന ടികെഎംആര്‍എം വിഎച്ച്‌എസ്സി, മായാലുമണ്‍ ഗവ എല്‍പിസ്‌കൂള്‍ ,തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ നെടും പ്രയാര്‍ എംടിഎല്‍പി, ചെട്ടിമുക്ക് ചെറുപുഷ്പം എല്‍ പി , മാരാമണ്‍ എഎംഎം യു പി, സെന്റ് ജോസഫ് ഓഡിറ്റോറിയം തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ നെടുംപ്രയാര്‍ എംടിഎല്‍പി, ചെട്ടിമുക്ക് ചെറുപുഷ്പം എല്‍ പി , മാരാമണ്‍ എഎംഎം യു പി, സെന്റ് ജോസഫ് ഓഡിറ്റോറിയം എന്നിവിടങ്ങളിലും മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ ഓന്തേകാട് എംടിഎല്‍പി ,കാഞ്ഞിരവേലി അങ്കണവാടി എന്നിവിടങ്ങളിലും ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
അതേസമയം അപ്പർ കുട്ടനാട്ടിൽ പ്രളയഭീക്ഷണി നേരിടുന്ന സ്ഥലങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കാൻ ബോട്ടുകൾ ക്രമീകരിച്ചിട്ടുണ്ട്.താഴെ പറയുന്ന സ്റ്റേഷനുകളിൽ നിന്നുമാണ് ബോട്ടുകൾ ക്രമീകരിച്ചിട്ടുള്ളത്.
ആലപ്പുഴ – 4
നെടുമുടി – 4
കാവാലം -3
എടത്വ -2
പുളിങ്കുന്ന് -3
മുഹമ്മ – 2
ചങ്ങനാശ്ശേരി -2
കൂടാതെ പുളിങ്കുന്ന് ഹോസ്പിറ്റൽ കേന്ദ്രികരിച്ചു ഒരു റെസ്ക്യൂ ആംബുലൻസ് ബോട്ട് 24 മണിക്കൂറും ഉണ്ടാകുന്നതാണ്.
രാത്രിയിൽ
നെടുമുടി -2
കൈനകരി -2
പാണ്ടിശ്ശേരി (കുട്ടമംഗലം ) -1
വേണാട്ടുകാട് -2
കാവാലം -3
കൃഷ്ണൻകുട്ടി മൂല ( ആർ- ബ്ലോക്ക് )-1
എന്നിവടങ്ങളിൽ സ്റ്റേ ബോട്ടുകളും ഉണ്ടാകുന്നതാണ്.
സ്റ്റേഷൻ മാസ്റ്റർ ആലപ്പുഴ – 9400050327,+918281195250
സ്റ്റേഷൻ മാസ്റ്റർ നെടുമുടി – 9400050327, +919495440631
സ്റ്റേഷൻ മാസ്റ്റർ കാവാലം – 9400050374, +919400231113
സ്റ്റേഷൻ മാസ്റ്റർ പുളിങ്കുന്ന് – 9400050378, +919446564764
സ്റ്റേഷൻ മാസ്റ്റർ കോട്ടയം – 9400050371, +919747737839
സ്റ്റേഷൻ മാസ്റ്റർ ചങ്ങനാശ്ശേരി – 9400050343, +919496990910
സ്റ്റേഷൻ മാസ്റ്റർ മുഹമ്മ – 9400050331, +919446287930
സ്റ്റേഷൻ മാസ്റ്റർ എടത്വ : 9400050336, 8075688022
SWTD Traffic JS – 940005 03 22
Nodel officer 94000 50346