Month: August 2022

  • Crime

    കൈക്കൂലി വാങ്ങി സ്വര്‍ണ്ണക്കടത്തിന് കൂട്ട് നിന്ന സംഭവം: രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

    കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൈക്കൂലി വാങ്ങി സ്വർണ്ണക്കടത്തിന് കൂട്ട് നിന്ന സംഭവത്തിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അനീഷ്, ഉമേഷ് കുമാർ സിംഗ് എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് കസ്റ്റംസ് കമ്മീഷണറുടെ നടപടി. കഴിഞ്ഞ ദിവസം സൗദിയിൽ നിന്നെത്തിയ യാത്രക്കാരന്‍റെ കൈവശമുണ്ടായിരുന്ന ഒരു കോടി രൂപ വില വരുന്ന സ്വർണ്ണം പുറത്തെത്തിക്കാൻ സഹായിച്ചതിനാണ് നടപടി. യാത്രക്കാരനിൽ നിന്ന് വൻ തുക കൈക്കൂലി വാങ്ങിയ ശേഷമാണ് 250 ഗ്രാമിൽ അധികം സ്വര്‍ണ്ണവുമായി പുറത്ത് കടക്കാൻ ഉദ്യോഗസ്ഥർ അനുവദിച്ചത്. എന്നാൽ ഇയാളെ വിമാനത്താവളത്തിന് പുറത്ത് വച്ച് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായത്. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കസ്റ്റംസ് കമ്മീഷണർ നിർ‍ദേശിച്ചിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മുൻപും ഇത്തരത്തിൽ ഉദ്യോഗസ്ഥരുടെ അറിവോടെ  സ്വർണം കടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്  അധികൃതർ

    Read More »
  • NEWS

    ബഹ്റൈനില്‍ മങ്കിപോക്‌സ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

    മനാമ: മങ്കിപോക്‌സിനെതിരെയുള്ള വാക്‌സിനു വേണ്ടി ബഹ്‌റൈനില്‍ പ്രീ-രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പരിമിതമായ സ്റ്റോക്ക് വാക്‌സിന്‍ മാത്രമാണ് രാജ്യത്തുള്ളത്. അതിനാല്‍ മുന്‍ഗണനാ ക്രമത്തിലാണ് വാക്‌സിന്‍ വിതരണം ചെയ്യുക. healthalert.gov.bh എന്ന വെബ്‌സൈറ്റ് വഴിയോ 444 എന്ന ഹോട്ട്‌ലൈന്‍ നമ്പരില്‍ വിളിച്ചോ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉയര്‍ന്ന രോഗവ്യാപന സാധ്യതയുള്ളവര്‍ക്കും വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യും. വാക്‌സിന്‍ എടുക്കാന്‍ താല്‍പ്പര്യമുള്ള പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അടുത്ത ഘട്ടത്തില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കും. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ പരിശോധന, ഐസൊലേഷന്‍, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചതായി ബഹ്‌റൈന്‍ മന്ത്രാലയം അറിയിച്ചു.

    Read More »
  • India

    ഇന്ത്യ മയക്കുമരുന്നുകളുടെ ഹബ്ബ്, ഡൽഹിയിൽ 20 കോടിയുടെയും പാലക്കാട് അഞ്ച് 5 കോടിയുടെയും മാരക ലഹരി മരുന്നുകൾ പിടികൂടി; അന്താരാഷ്ട്ര മയക്കുമരുന്ന് തലവന്മാർ കുടുങ്ങി

    വിദേശത്തേക്ക് കടത്താൻ ആന്ധ്രയിലെ വിശാഖപട്ടണത്ത് നിന്ന് ട്രെയിൻ വഴി എത്തിച്ച 5 കിലോഗ്രാം ഹഷീഷ് ഓയിലുമായി രണ്ട് പേരെ എക്സൈസും റെയിൽവേ സുരക്ഷാ സേനയും ചേർന്ന് പാലക്കാട് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണി സ്വദേശി അനീഷ് കുര്യൻ (36), കണ്ണൂർ കേളകം സ്വദേശി ആൽബിൻ ഏലിയാസ് (22) എന്നിവരെയാണ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്ന് അറസ്റ്റ് ചെയ്തത്. ലഹരി ഇടപാട് വിപണിയിൽ ഇതിന് 5 കോടിയോളം രൂപ വില വരുമെന്ന് അധികൃതർ പറഞ്ഞു. ഹഷീഷ് ഓയിൽ കൊച്ചിയിലെത്തിച്ച് അവിടെ നിന്ന് വിമാനമാർഗം മലേഷ്യ, മാലദ്വീപ് എന്നിവിടങ്ങളിലേക്ക് കടത്താനായിരുന്നു ശ്രമമെന്ന് ഇരുവരും മൊഴി നൽകി. വിദേശത്തേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് എക്സൈസ് അറിയിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡും റെയിൽവേ സുരക്ഷാ സേനയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഹാഷീഷ് ഓയിൽ പിടികൂടിയത്. മ്യാൻമറിൽ നിന്ന് മണിപ്പൂർ വഴി ഇന്ത്യയിലേക്ക് കടത്തിയ മയക്കുമരുന്ന് സ്പെഷ്യൽ സെൽ പിടികൂടി. രാജ്യാന്തര വിപണിയിൽ 20…

    Read More »
  • India

    ഗൗതം അദാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ; 33 അംഗരക്ഷകരെ അനുവദിച്ചു

    ദില്ലി: രാജ്യത്തെ അതിസമ്പന്നരില്‍ രണ്ടാമനും വന്‍ വ്യവസായ പ്രമുഖനുമായ ഗൗതം അദാനിയുടെ സുരക്ഷ കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. ഇദ്ദേഹത്തിന് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. 33 അംഗരക്ഷകരെയും അനുവദിച്ചു. മുകേഷ് അംബാനിക്ക് പിന്നാലെ ഇസഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന രണ്ടാമത്തെ ബിസിനസുകാരനാണ് ഗൗതം അദാനി. ലോകത്തെ നാലാമത്തെ ഏറ്റവും വലിയ അതിസമ്പന്നനായ ഗൗതം അദാനിക്ക് 125 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഉള്ളത്. 2008ല്‍ താജ് ഹോട്ടലില്‍ വച്ച് അദ്ദേഹത്തിന് നേരെ ഭീഷണി ഉണ്ടായിരുന്നു. 1997 ഇദ്ദേഹത്തെ ഒരു സംഘം തട്ടിക്കൊണ്ടു പോയിരുന്നു. അദ്ദേഹത്തെ സ്വതന്ത്രനാക്കാന്‍ 11 കോടി രൂപയാണ് അന്ന് പ്രതികള്‍ ആവശ്യപ്പെട്ടത്. രാജ്യത്ത് ബിസിനസ് രംഗത്ത് വന്‍ കുതിച്ചു ചാട്ടം നടത്തുന്ന ഗൗതം അദാനിക്ക് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത് ഏറ്റവും ഉയര്‍ന്ന സുരക്ഷയാണ്. ഇദ്ദേഹത്തിന് അംഗരക്ഷകരായി അനുവദിക്കപ്പെട്ടിട്ടുള്ള 33 പേരും ഏറ്റവുമുയര്‍ന്ന പരിശീലനം സിദ്ധിച്ചവരാണ്. പോലീസുകാരും സംഘത്തില്‍ ഉണ്ടാകും. ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികളും ഭീഷണികളും അതിക്രമങ്ങളും അദ്ദേഹത്തിനു നേരെ ഉണ്ടാകുന്നത് തടയുന്നതിനാണ് രാജ്യത്തെ…

    Read More »
  • Local

    ഭർത്താവ് തട്ടുകടയിൽ നിന്നു ഭക്ഷണം വാങ്ങാൻ പോയി, അതിക്രമിച്ചു കയറിയ മദ്യപൻ കാറോടിച്ച് ട്രാൻസ്ഫോമറിൽ ഇടിച്ചു കയറ്റി; ഭാര്യയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    കുടുംബം സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവിങ് സീറ്റിൽ മദ്യലഹരിയിൽ അതിക്രമിച്ചു കയറിയ മധ്യവയസ്കൻ കാർ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചു കയറ്റി. യുവതിയും രണ്ടര വയസ്സുകാരി മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചോറ്റാനിക്കര ലൗ ലാൻഡ് ബാറിനു സമീപത്തു വച്ച് കഴിഞ്ഞ രാത്രിയാണ് സംഭവം. കൊലപാതകക്കേസിലെ പ്രതിയായ ചോറ്റാനിക്കര പൂച്ചക്കുഴി അരിമ്പൂർ ആഷ്‍ലിയെ (53) പൊലീസ് അറസ്റ്റ് ചെയ്തു. വട്ടുക്കുന്ന് സ്വദേശിയായ ശ്രീജിത്തും ഭാര്യയും മകളും രാത്രി പതിനൊന്നു മണിയോടെ സുഹൃത്തിന്റെ വീട്ടിൽ നിന്നു മടങ്ങി വരും വഴി ഭക്ഷണം വാങ്ങാൻ ചോറ്റാനിക്കര ലൗ ലാൻഡ് ബാറിനു സമീപത്തെ തട്ടുകടയ്ക്കു മുന്നിൽ കാർ നിർത്തി. മകളെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയാണ് ശ്രീജിത്ത് കാറിൽ നിന്ന് ഇറങ്ങിയത്. ഈ സമയം ബാറിൽ നിന്നു വന്ന ആഷ്‍ലി ഡ്രൈവിങ് സീറ്റിലിരുന്ന കുട്ടിയെ പിന്നിലെ സീറ്റിലേക്ക് ഇരുത്തി കാറിൽ കയറി. ഭാര്യ ബഹളം വച്ചതോടെ ശ്രീജിത്ത് ഓടിയെത്തിയെങ്കിലും ഇയാൾ കാറുമായി മുന്നോട്ടു നീങ്ങി. ചോറ്റാനിക്കര ഭാഗത്തേക്ക് ഓടിച്ച കാർ നിയന്ത്രണം വിട്ടു…

    Read More »
  • NEWS

    കോട്ടയം സ്റ്റൈൽ ബീഫ് ഉലത്തിയത്

    ഒരു കിലോ ബീഫിന്റെ കണക്കിൽ  വൃത്തിയായി കഴുകി പീസാക്കിയ ബീഫിലേക്ക് 4 കീറിയ പച്ചമുളകും മുക്കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടിയും ഒരു ടേബിൾ സ്പൂൺ മുളക് പൊടിയും ആവശ്യത്തിന് ഉപ്പും ഒരു തുടം വെളുത്തുള്ളിയും ഒരു കൈ വിരൽ വലുപ്പത്തിന് ഇഞ്ചിയും 2 ടേബിൾ സ്പൂൺ മീറ്റ് മസാലയും കൂടി ചേർത്ത് അര മണിക്കൂർ മാറ്റി വയ്ക്കണം. ഈ സമയത്തിന് കുറച്ചു നാളികേരം ചെറുതായി അരിഞ്ഞത് വറുത്തുകോരാം.അര മണിക്കൂറിനു ശേഷം കുക്കറിലേക്ക് മസാല പുരട്ടി വച്ച ബീഫ് ഇട്ട് മീഡിയം ഫ്ളൈമിൽ 6 വിസിൽ അടിച്ചു വേവിച്ചു മാറ്റി വയ്ക്കുക.   തയ്യാറാക്കുന്ന വിധം  ഒരു അടി കട്ടിയുള്ള പാത്രത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് 4 മീഡിയം വലുപ്പമുള്ള സവാള അരിഞ്ഞതും ഉപ്പും ചേർത്ത് വഴറ്റുക.ഇനി മസാലകൾ ചേർത്ത് തുടങ്ങാം.ആദ്യം ഒരു ടേബിൾ സ്പൂൺ മുളക്പൊടി മുക്കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി 2 ടേബിൾ സ്പൂൺ മീറ്റ് മസാല 3 ടേബിൾ സ്പൂൺ…

    Read More »
  • Kerala

    ബിഷപ്പ് ഗുണ്ടാ നേതാവ്, കാലുതല്ലിയൊടിക്കും; അധിക്ഷേപവുമായി വിമതര്‍; അക്ഷോഭ്യനായി മാര്‍ ആന്‍ഡ്രൂസ് താഴത്ത്

    കൊച്ചി: സിറോ മലബാര്‍ സഭ തര്‍ക്കത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ തര്‍ക്കം അവസാനിക്കുന്നില്ല. മാര്‍ ആന്റണി കരിയിലിനെ അതിരൂപതയുടെ ചുമതലകളില്‍നിന്ന് മാറ്റിയതിനെതിരേ ശക്തമായ രോഷം പ്രകടിപ്പിക്കുന്ന ഒരു വിഭാഗം ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെതിരെ അധിക്ഷേപവുമായി രംഗത്തെത്തി. കരിയിലിനു പിന്നാലെ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അദ്ദേഹം ചുമതലയേറ്റതിന് പിന്നാലെ അവിടെ അതിരൂപതയിലെ ഭരണസമിതി ആയ കൂരിയ പിരിച്ചുവിട്ടിരുന്നു. അതിലെ അംഗങ്ങള്‍ വിമതവൈദികര്‍ക്കൊപ്പം നില്‍ക്കുന്നു എന്ന ആക്ഷേപം ഉയര്‍ത്തിയായിരുന്നു നടപടി. ഇതിനു പിന്നാലെയാണ് വിശ്വാസികളുടെ ഒരു സംഘം മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ തടഞ്ഞുവച്ചതും അധിക്ഷേപിച്ചതും. ജനാഭിമുഖ കുര്‍ബാന തുടരണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം കൈമാറാന്‍ എത്തിയപ്പോഴായിരുന്നു ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെതിരായ പ്രതിഷേധവും ഭീഷണിയും. അടിച്ചേല്‍പ്പിച്ചാലും ജനാഭിമുഖ കുര്‍ബാനയല്ലാതെ മറ്റൊന്നും നടപ്പാക്കില്ലെന്ന് കാണാനെത്തിയവര്‍ നിലപാടെടുത്തു. ഇതിനിടെ മുന്‍ ബിഷപ്പ് ആന്റണി കരിയില്‍ പുറത്തുവിട്ട കത്ത് പിന്‍വലിക്കാന്‍ ബിഷപ്പ് താഴത്ത് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് സംഘടന പ്രതിനിധികള്‍ ആരോപിച്ചു. ഇതോടെ…

    Read More »
  • Kerala

    കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; “ഫിഷറീസ് നയം കുത്തകകളെ സഹായിക്കാൻ”

    കൊല്ലം: രാജ്യത്ത് തീരദേശ മേഖലയ്ക്കുള്ള എല്ലാ അവകാശങ്ങളും കേന്ദ്ര സർക്കാർ കവർന്നെടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യബന്ധന മേഖലയിൽ വരാൻ പോകുന്നത് കൂടുതൽ ആപത്കരമായ കാലഘട്ടമാണ്. കേന്ദ്രം പുതിയ ഫിഷറീസ് നയം കൊണ്ടുവരുന്നത് കുത്തകകളെ സഹായിക്കുന്നതിനാണ്. ജനങ്ങളെ ബന്ധപ്പെടുന്ന എല്ലാ കാര്യങ്ങളും കോർപ്പറേറ്റുകൾക്ക് എഴുതി കൊടുക്കുന്നതാണ് കേന്ദ്രത്തിന്റെ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി ഐ ടി യു കൊല്ലത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെ പുതിയ ഫിഷറീസ് നയം മൂലമുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാൻ വഴി കണ്ടെത്തുന്നതിന് സംസ്ഥാനത്ത് മൽസ്യത്തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേർക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മൾ ഭരണഘടനാ ലക്ഷ്യങ്ങൾ നേടിയെടുത്തോ എന്ന ചോദ്യം മുന്നോട്ട് വെച്ചാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. ഭരണഘടനയെ തകർക്കുന്ന ശ്രമങ്ങൾ രാജ്യത്ത് നടക്കുന്നു. മത്സ്യബന്ധന മേഖല വിദേശ ട്രോളറുകൾക്ക് തുറന്നു കൊടുക്കുന്ന സമീപനം സ്വീകരിച്ചത് കോൺഗ്രസ് രാജ്യം ഭരിച്ച കാലത്താണ്. പിവി നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഇത്തരം നടപടി സ്വീകരിച്ചത്.…

    Read More »
  • Pravasi

    ഖത്തര്‍ ലോകകപ്പ്: എയര്‍ ഇന്ത്യ യുഎഇയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തും

    ദുബൈ: ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി എയര്‍ ഇന്ത്യ യുഎഇയിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് നടത്താന്‍ പദ്ധതിയിടുന്നു. ഖത്തര്‍ ലോകകപ്പിനെത്തുന്ന നിരവധി ഫുട്‌ബോള്‍ ആരാധകര്‍ ദുബൈ ഇടത്താവളമായി തെരഞ്ഞെടുക്കുമെന്ന കണക്കുകൂട്ടലിലാണ് എയര്‍ ഇന്ത്യ സര്‍വീസ് ഉയര്‍ത്താനൊരുങ്ങുന്നത്. ദുബൈയില്‍ നിന്ന് വിമാന മാര്‍ഗം ഒരു മണിക്കൂറില്‍ ഖത്തറിലെത്താം. ലോകകപ്പ് ഫുട്‌ബോളിനായി 15 ലക്ഷം സന്ദര്‍ശകരെയാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്. ഒരേസമയം ഇത്രയേറെ പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ചെറിയ രാജ്യമായ ഖത്തറിലില്ല. അതിനാല്‍ ആരാധകര്‍ ദുബൈയില്‍ താമസിക്കാനും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കൊല്‍ക്കത്തയ്ക്കും ദുബൈയ്ക്കുമിടയില്‍ ആഴ്ചയില്‍ നാല് വിമാന സര്‍വീസുകള്‍ നടത്താനും പദ്ധതിയുണ്ട്. അതേസമയം സ്വാതന്ത്ര്യദിനം പ്രമാണിച്ച് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ എയര്‍ ഇന്ത്യ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിര്‍ഹമാക്കി. 35 കിലോയാണ് ബാഗേജ് അലവന്‍സ്. ഈ മാസം 21 വരെ ഈ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. ഒക്ടോബര്‍ 15 വരെ യാത്ര ചെയ്യാം.…

    Read More »
  • NEWS

    വിവാദമായ ചൈനീസ് ഗവേഷണ കപ്പലിന് ഹമ്പന്‍തോട്ടയിലേക്ക്; ശ്രീലങ്ക അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍

    കൊളംബോ: ഇന്ത്യയുടെ ആശങ്കകൾക്കിടയിലും വിവാദമായ ചൈനീസ് ഗവേഷണ കപ്പലിന് ഹമ്പൻതോട്ട തുറമുഖത്ത് നങ്കൂരമിടാൻ ശ്രീലങ്കൻ സർക്കാർ ശനിയാഴ്ച അനുമതി നൽകിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് അഞ്ചിനാണ് ശ്രീലങ്ക അനുമതി നൽകിയത്. ചാരക്കപ്പലാണെന്ന് ഇന്ത്യ വിശേഷിപ്പിക്കുമ്പോൾ ​ഗവേഷണ  കപ്പലാണെന്നാണ് ചൈനയുടെ വാദം. വ്യാഴാഴ്ച ശ്രീലങ്കൻ തുറമുഖത്ത് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് ശ്രീലങ്ക കപ്പൽ വരുന്നത് നീട്ടിവെക്കാൻ ചൈനക്ക് നിർദേശം നൽകിയിരുന്നു. കപ്പൽ വരുന്നതിൽ ഇന്ത്യ ഇടപെട്ടതിൽ ചൈനയും ശ്രീലങ്കയെ എതിർപ്പറിയിച്ചു. തുടർന്നാണ് ആഗസ്റ്റ് 16 മുതൽ 22 വരെ കപ്പലിന് ഹമ്പൻടോട്ടയിൽ എത്തുന്നതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി നൽകിയത്. കപ്പലിന് ഓ​ഗസ്റ്റ് 16 മുതൽ അനുമതി നൽകിയതായി ശ്രീലങ്കൻ ഹാർബർ മാസ്റ്റർ നിർമൽ പി സിൽവ എഎഫ്പിയോട് പറഞ്ഞു. സന്ദർശനത്തിന് കൊളംബോ അനുമതി നൽകിയതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ജൂലൈ 12നാണ് ശ്രീലങ്ക ആദ്യം അനുമതി നൽകിയത്.…

    Read More »
Back to top button
error: