Month: August 2022

  • Kerala

    റൂട്ട് തെറ്റിച്ചെന്ന പേരില്‍ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തതില്‍ സേനയ്ക്കുള്ളില്‍ അമര്‍ശം; നടപടിക്ക് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ്

    തിരുവനന്തപുരം: മന്ത്രി പി രാജീവിന്റെ റൂട്ട് തെറ്റിച്ചെന്ന പേരില്‍ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വന്‍ വിവാദം. തിരക്കും കുഴികളുമുള്ള റോഡ് ഒഴിവാക്കി, മറ്റൊരു വഴിയ്ക്ക് മന്ത്രിയുടെ വാഹനം കടത്തിവിട്ടതിന് സസ്‌പെന്‍ഡ് ചെയ്യുന്നത് നീതിയല്ലെന്ന വികാരമാണ് പൊലീസ് സേനയ്ക്കുള്ളില്‍. വിശദീകരണം പോലും ചോദിക്കാതെയാണ് ഉദ്യോഗസ്ഥന് എതിരെ നടപടി എടുത്തത്. എന്നാല്‍ നടപടിക്ക് നിര്‍ദ്ദേശിച്ചിട്ടില്ലെന്നാണ് മന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്. പൊലീസുകാര്‍ക്കെതിരെ നടപടിയ്ക്ക് ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി വിശദീകരിക്കുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥരുടെ നടപടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. മന്ത്രിയുടെ ഗണ്‍മാനായ സാബുവിന്റെ പരാതിയിലാണ് രണ്ട് പൊലീസുകാരെ ഉന്നത ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയതെന്നാണ് വിവരം. കണ്‍ട്രോള്‍ റൂമില്‍ വിളിച്ച ശേഷം ഒരു എഡിജിപിയെയും സാബു വിളിച്ചു. പിന്നാലെ നടപടി. ഇതാണ് സേനയ്ക്കുള്ളിലെ അമര്‍ഷത്തിന് പ്രധാന കാരണവും. വിവാദത്തിനിടെയാണ് മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പട്ടികയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഗ്രേഡ് എസ് ഐ സാബുരാജന്‍ ഇടംനേടിയത്. പൊലീസുകാരെ തള്ളിപ്പറയാതെയുള്ള നിലപാടാണ് മന്ത്രിയും ഇന്ന് സ്വീകരിച്ചത്. മന്ത്രി ഇന്നലെ നെയ്യാറ്റിന്‍കരയില്‍…

    Read More »
  • Health

    മനസിലാക്കൂ… നല്ല സൗഹൃദങ്ങളും വ്യായാമവും മറവിരോഗം കുറയ്ക്കും; പഠനവുമായി ന്യൂറോളജി ജേര്‍ണല്‍

    ലോകമെങ്ങുമുള്ള മനുഷ്യര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് മറവി.  ഏറിയും കുറഞ്ഞുമുള്ള മറവി സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ഓരോരുത്തരെയും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ബുദ്ധമുട്ടിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതാണ് വസ്തുത. കോവിഡിനു മുമ്പുതന്നെ മറവി ഒരു വെല്ലുവിളിയായി നമുക്കുമുന്നിലുണ്ടായിരുന്നു. എന്നാല്‍ കോവിഡാനന്തരം ഈ വെല്ലുവിളി ഇരട്ടിച്ചതായാണ് പൊതുവെ കാണാന്‍ കഴിയുന്നത്. കോവിഡ് സ്ഥിരീകരിച്ചശേഷം സുഖപ്പെട്ടവരില്‍ നല്ലൊരു വിഭാഗം ആളുകളും തങ്ങള്‍ക്ക് പഴയപോലെ കാര്യങ്ങള്‍ ഓര്‍ത്തിരിക്കാന്‍ കഴിയുന്നില്ല എന്ന് വിശ്വസിക്കുന്നവരാണ്. എന്നാല്‍ ഇതിനു പ്രതിവിധി എന്ത് എന്ന ചോദ്യം മാത്രമാണ് അവര്‍ക്കു മുന്നിലുണ്ടായിരുന്നത്. മറവിരോഗികള്‍ക്കും മറവിരോഗം ഭാവിയില്‍ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നവര്‍ക്കും മറവിരോഗം ഉണ്ടെന്ന് വിശ്വസിക്കുന്ന കോവിഡാനന്തര പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ക്കും ഒരേപോലെ പ്രതീക്ഷ പകരുന്ന ഒരു വാര്‍ത്തയാണ് ന്യൂറോളജി ഗവേഷകലോകത്തുനിന്ന് എത്തുന്നത്. മാനസികവും ശാരീരികവുമായി സജീവമായിരിക്കുകവഴി മറവിയെ പ്രതിരോധിക്കാം എന്നതാണ് ആ കണ്ടെത്തല്‍. മറവിരോഗത്തെ പ്രതിരോധിക്കാനും ഒരളവുവരെ ചെറുക്കാനും തടഞ്ഞുനിര്‍ത്താനുമുള്ള വഴി നമുക്കു മുന്നില്‍തന്നെയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഓരോവര്‍ഷം കൂടുംതോറും മറവിരോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്. ലോകമെമ്പാടുമായി…

    Read More »
  • India

    ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഉദ്ധവ് താക്കറെ; ” ത്രിവര്‍ണപതാക ഉയര്‍ത്തിയത് കൊണ്ടുമാത്രം രാജ്യസ്‌നേഹിയാകില്ല, ഹൃദയത്തിലും വേണം”

    മുംബൈ: ഹർ ഘർ തിരം​ഗ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ പരോക്ഷ വിമർശനവുമായി ശിവസേന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ത്രിവർണപതാക ഉയർത്തിയതുകൊണ്ട് മാത്രം രാജ്യസ്നേഹിയാകില്ലെന്നും ഹൃദയത്തിലും വേണമെന്നും അദ്ദേഹം പറഞ്ഞു. ‘ഹര്‍ ഘര്‍ തിരംഗ’  ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമാണെന്ന് മനസിലാക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിന് ശേഷവും രാജ്യത്ത് എത്രമാത്രം ജനാധിപത്യം അവശേഷിക്കുന്നുവെന്ന് നാം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. മർമിക് മാഗസിന്റെ 62ാം സ്ഥാപക ദിനത്തിൽ സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ. രാജ്യത്തെ എല്ലാ വീടുകളിലുംദേശീയപതാക സ്ഥാപിക്കാൻ പറഞ്ഞിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട രസകരമായ കാർട്ടൂൺ ചിലർ എന്നെ കാണിച്ചു. എന്റെ കൈയിൽ ത്രിവർണപതാകയുണ്ട്, എന്നാൽ പതാകയുയർത്താൻ വീടില്ല എന്നാണ് കാർട്ടൂണിൽ പറയുന്നത്. അരുണാചലിൽ ചൈന കടന്നു കയറുകയാണ്. നമ്മൾ വീടുകളിൽ ത്രിവർണപതാക ഉയർത്തിയാൽ ചൈന പിന്നോട്ട് പോകില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് വൻ ആഘോഷമാണ് കേന്ദ്രസർക്കാർ വിഭാവനം ചെയ്യുന്നത്. രാജ്യത്തെ ഓരോ…

    Read More »
  • NEWS

    ഫുട്‌ബോള്‍ ലോകകപ്പ്: ഒമാന്‍ എയര്‍ ഷട്ടില്‍ സര്‍വീസുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

    മസ്‌കറ്റ്: ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിലേക്ക് ആരാധകരെ കൊണ്ടുപോകുന്നതിനുള്ള ഷട്ടില്‍ ഫ്‌ലൈറ്റുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ഒമാന്‍ എയര്‍. ബോയിങ് 787 ഡ്രീംലൈനര്‍ ഉള്‍പ്പെടെയുള്ള വിമാനങ്ങളാണ് സര്‍വീസുകള്‍ നടത്തുക. നവംബര്‍ 21 മുതല്‍ ഡിസംബര്‍ മൂന്നുവരെ മസ്‌കത്തിനും ദോഹയ്ക്കും ഇടയിലുള്ള 48 മാച്ച് ഡേ ഷട്ടില്‍ സര്‍വീസുകളുടെ ഷെഡ്യൂളാണ് ഒമാന്‍ എയര്‍ പുറത്തുവിട്ടിട്ടുള്ളത്. നവംബര്‍ 21 ലെ ഷെഡ്യൂള്‍ അനുസരിച്ച് രാവിലെ ആറിനും രാത്രി 10.50നും ഇടയ്ക്ക് ദോഹയിലേക്ക് 12 സര്‍വീസുകളാണ് ഉള്ളത്. ഒമാന്‍ എയറിന്റെ വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. മാച്ച് തുടങ്ങുന്നതിന് നാലു മണിക്കൂര്‍ മുമ്പ് ദോഹയിലെത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്. യാത്രാ നിബന്ധനകള്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മനസ്സിലാക്കണമെന്ന് ഒമാന്‍ എയര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി എയര്‍ ഇന്ത്യയും യുഎഇയിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് നടത്താന്‍ പദ്ധതിയിടുന്നു. ഖത്തര്‍ ലോകകപ്പിനെത്തുന്ന നിരവധി ഫുട്‌ബോള്‍ ആരാധകര്‍ ദുബൈ ഇടത്താവളമായി…

    Read More »
  • NEWS

    സൗദിയില്‍ അഞ്ചുവര്‍ഷത്തിനിടെ വിവിധ നിയമലംഘനങ്ങള്‍ക്ക് പിടിയിലായത് 64 ലക്ഷം വിദേശികള്‍

    റിയാദ്: സൗദി അറേബ്യയില്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തിനിടെ പിടിയിലായത് 64 ലക്ഷം വിദേശികള്‍. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവരാണ് പിടിയായതെന്ന് പ്രാദേശിക ദിനപ്പത്രമായ ‘ഒകാസി’നെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിലായവരില്‍ 47 ലക്ഷം പേര്‍ സൗദി താമസനിയമം ലംഘിച്ചവരാണ്. 823,715 പേര്‍ അതിര്‍ത്തി സുരക്ഷാ സംവിധാനങ്ങള്‍ ലംഘിച്ചതിനാണ് പിടിയിലായത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 895,448 പേരും അറസ്റ്റിലായി. ‘എ നേഷന്‍ വിതൗട്ട് എ വയലേറ്റര്‍’ (നിയമലംഘകരില്ലാത്ത രാജ്യം) എന്ന രാജ്യവ്യാപകമായ സര്‍ക്കാര്‍ ക്യാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം 781,186 നിയമലംഘകരാണ് പിടിയിലായത്. അഞ്ച് വര്‍ഷം മുമ്പ് ക്യാമ്പയിന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഇതുവരെ 21 ലക്ഷം നിയമലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തി. കഴിഞ്ഞ വര്‍ഷം 560,104 പേരെയാണ് നാടുകടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍…

    Read More »
  • NEWS

    സൗദിയില്‍ കൊവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു

    റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു. 82 പേര്‍ ഗുരുതരനിലയില്‍. 24 മണിക്കൂറിനിടെ പുതുതായി 105 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 134 പേര്‍ കൂടി രോഗമുക്തരായി. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 811,853 ആയി. ആകെ രോഗമുക്തരുടെ എണ്ണം 798,698 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,269 ആയി. രോഗബാധിതരില്‍ 3,886 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഗുരുതരനിലയിലുള്ളവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 6,376 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 28, ജിദ്ദ 19, ദമ്മാം 14, ഹുഫൂഫ് 6, മക്ക 5, മദീന 4, അബ്ഹ 4, ബുറൈദ 3, ത്വാഇഫ് 2, അല്‍ബാഹ 2, ദഹ്‌റാന്‍ 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

    Read More »
  • Crime

    ബിയര്‍ കുപ്പിക്കൊണ്ട് നാട്ടുകാരെ അടിച്ച് പരിക്കേല്‍പ്പിച്ച സംഭവം: രണ്ടുപേര്‍ പിടിയില്‍

    തിരൂര്‍: മലപ്പുറം തിരൂരില്‍ മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ബിയര്‍ കുപ്പി കൊണ്ട് നാട്ടുകാരെ അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. പറവണ്ണ സ്വദേശിയകളായ നിസാഫ്, യൂസഫ് എന്നിരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം തിരൂര്‍ ബിവറേജസ് ഔട്ട്‍ലെറ്റിന് മുന്നില്‍ നടന്ന സംഭവമാണ് സിസിടിവിയില്‍ പതിഞ്ഞത്. മദ്യപിച്ച രണ്ടുപേരാണ് ബിയര്‍ കുപ്പികൊണ്ട് മറ്റുളളവരെ ക്രൂരമായി ആക്രമിക്കുന്നത്. ദീര്‍ഘസമയം ഇവര്‍ പ്രദേശത്ത് ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. സമീപത്തെ കടയ്ക്കും കേടുപാടുകള്‍ വരുത്തി. ഇതിന് ശേഷം പ്രാദേശിക ചാനല്‍ ക്യാമറാമാനേയും ഇവര്‍ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. പറവണ്ണ സ്വദേശികളായ നിസാഫ്, യൂസഫ് എന്നിരാണ് പിടിയിലായത്. ഒളിവിലായിരുന്നു ഇരുവരും. ഇവരുടെ സുഹൃത്ത് കൂടിയായ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നും തിരൂര്‍ പൊലീസ് അറിയിച്ചു.

    Read More »
  • Crime

    പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍; സ്‌നേഹം നടിച്ച് രാത്രി കാലങ്ങളില്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോയി വിവിധ സ്ഥലങ്ങളിലെത്തിച്ചാണ് പീഡിപ്പിച്ചിരുന്നത്

    തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍. രാത്രി രണ്ട് മണിക്ക് പെണ്‍കുട്ടിയെ വീട്ടില്‍ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പ്രണയം നടിച്ചുള്ള പീഡനം പുറത്തറിഞ്ഞത്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ കഠിനംകുളം സ്വദേശി മനു മാധവിനെയാണ് പോക്‌സോ നിയമപ്രകാരം പൊലീസ് അറസ്റ്റു ചെയ്തത്. അകന്ന ബന്ധുവായ പതിനാറുകാരിയെ 32 കാരനായ പ്രതി മോട്ടോര്‍ ബൈക്കില്‍ കയറ്റി പലസ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. രാത്രി രണ്ടു മണിക്ക് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മിസ്സിംഗിന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തുന്നതിനിടെ പെണ്‍കുട്ടിയെ ബന്ധുക്കള്‍ തന്നെയാണ് കണ്ടെത്തി സ്റ്റേഷനില്‍ ഹാജരാക്കിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. സ്‌നേഹം നടിച്ച് രാത്രി കാലങ്ങളില്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി വിവിധ സ്ഥലങ്ങളിലെത്തിച്ചാണ് പീഡിപ്പിച്ചിരുന്നത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അതേസമയം, സംസ്ഥാനത്ത് കൊവിഡ്…

    Read More »
  • Kerala

    ദേശീയ പതാകയെ തള്ളിപറഞ്ഞവര്‍ ഇന്ന് ദേശീയ പതാക ഉയര്‍ത്തുന്നു: കെമാല്‍ പാഷ

    കൊച്ചി: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാര്‍ഷികം ആഘോഷിക്കുമ്പോഴും രാജ്യത്ത് എന്ത് പറയണം, എന്ത് ചിന്തിക്കണം, എന്ത് കഴിക്കണം തുടങ്ങിയ അടിസ്ഥാന സ്വാതന്ത്ര്യം പോലുമില്ലെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. ദേശീയ പതാകയെ തള്ളിപറഞ്ഞവര്‍ ഇന്ന് ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഭരണഘടനയെ കൂടി മാനിക്കാന്‍ തയ്യാറാകണമെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. സ്റ്റേറ്റ് എംപ്ലോയിസ് യൂണിയന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കെമാല്‍ പാഷ. അയല്‍ രാജ്യങ്ങളിലെ സ്ഥിതി നോക്കുമ്പോള്‍ എഴുപത്തിയഞ്ച് വര്‍ഷം ഇന്ത്യയില്‍ ഭരണഘടന നിലനിന്നത് തന്നെ അത്ഭുതമാണെന്ന് അഡ്വ. എ ജയശങ്കര്‍ പറഞ്ഞു. ശക്തനായ ഭരണാധികാരിയാണെങ്കില്‍ കോടതി പോലും പത്തി താഴ്ത്തുന്ന സ്ഥിതിയാണ് ഇന്ത്യയിലെന്നും അഡ്വ എ ജയശങ്കര്‍ പറഞ്ഞു. അതേസമയം, എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിനുള്ള വിപുലമായ ഒരുക്കങ്ങളിലാണ് രാജ്യം. ചെങ്കോട്ടയില്‍ നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു…

    Read More »
  • Kerala

    പാല്‍ക്കുളംമേടിനുമുകളില്‍ കാവിക്കൊടിയെന്ന് സന്ദേശം; ആള്‍ കുടുങ്ങിയെന്ന് കേട്ട് കുതിച്ചെത്തി നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും; പണിപ്പെട്ട് മുകളിലെത്തിയ വനംവകുപ്പ് കണ്ടത്…

    ചെറുതോണി: പാല്‍ക്കുളംമേടിനു മുകളില്‍ കാവിക്കൊടികണ്ടെന്ന സന്ദേശം പോലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും വട്ടംകറക്കിയത് മണിക്കൂറുകളോളം. പാല്‍ക്കുളംമേടിനു മുകളില്‍ കാവിക്കൊടി നാട്ടിയിട്ടുണ്ടെന്നും രാത്രിയില്‍ ടോര്‍ച്ചിന്റെ വെട്ടം കണ്ടെന്നും ഇന്നലെ രാവിലെ ഇടുക്കി പോലീസിനാണ് ആദ്യം സന്ദേശമെത്തിയത്. തുടര്‍ന്ന് പോലീസ് പ്രദേശത്തെത്തിയെങ്കിലും മലമുകളില്‍ കയറി പരിശോധന നടത്താന്‍ കഴിഞ്ഞില്ല. ഇതോടെ അവര്‍ വിവരം വനം വകുപ്പിനെ അറിയിച്ചു. ഇതനുസരിച്ച് വനം വകുപ്പും എത്തിയെങ്കിലും മുകളില്‍ എന്താണെന്ന് വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല. എന്തോ കളറുള്ള സാധനം മുകളില്‍ പാറപ്പുറത്ത് കിടക്കുന്നതായി മാത്രമാണ് അവര്‍ക്കും കാണാന്‍ കഴിഞ്ഞത്. ഇതിനിടെ പാലക്കാട്ട് മലമുകളില്‍ യുവാവ് കുടുങ്ങിയതിന് സമാനമായി ആരോ മലമുകളില്‍ കുടുങ്ങിയെന്ന് പ്രദേശമാകെ പ്രചരിച്ചിരുന്നു. ഇതോടെ നാട്ടുകാരും ഫയര്‍ഫോഴ്‌സും പ്രദേശത്തേക്ക് കുതിച്ചെത്തി. വഴുക്കലുള്ള പാറയിലൂടെ മുകളിലെത്തുക ഏറെ വെല്ലുവിളിനിറഞ്ഞതായതിനാല്‍ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലായി എല്ലാവരും. ഒടുവില്‍ മലമുകളില്‍ കയറി പരിശോധന നടത്താന്‍ വനംവകുപ്പ് തീരുമാനിച്ചു. തുടര്‍ന്ന് ഡെപ്യൂട്ടി റെയിഞ്ചര്‍ ജോജി എം. ജേക്കബിന്റെ നേതൃത്വത്തില്‍ വനപാലകര്‍ മലയില്‍ കയറാന്‍…

    Read More »
Back to top button
error: