Month: August 2022
-
Kerala
മുത്തങ്ങ വനത്തിലൂടെ അറുപതു കിലോമീറ്റർ രാത്രി യാത്ര, മനം കുളിർക്കുന്ന അനുഭവം പകർന്ന് കെ.എസ്.ആർ.ടി.സിയുടെ നൈറ്റ് ജംഗിള്‍ സഫാരി
കാടും കാണാം, കാട്ടുമൃഗങ്ങളെയും കാണാം, കാനനഭംഗിയിൽ മനം കുളിർത്ത് മടങ്ങാം. നവീന ആശയവുമായി സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ. വിനോദ സഞ്ചാരികള്‍ക്കായി വയനാട് ജില്ലയിൽ കെ.എസ്.ആര്‍.ടി.സി നൈറ്റ് ജംഗിള്‍ സഫാരി ആരംഭിക്കുന്നു. മുത്തങ്ങ പുൽപ്പള്ളി റൂട്ടിൽ വനപാതയിലൂടെ അറുപതു കിലോമീറ്റർ ദൂരത്തിലാണ് സർവീസ്. സുൽത്താൻ ബത്തേരി ഡിപ്പോയാണ് സർവീസ് ആസൂത്രണം ചെയ്യുന്നത്. സഞ്ചാരികള്‍ക്ക് രാത്രികാല വനയാത്രയാണ് നൈറ്റ് ജംഗിള്‍ സഫാരി നൽകുക. ബത്തേരി ഡിപ്പോയില്‍ നിന്ന് തുടങ്ങുന്ന യാത്ര പുല്‍പ്പള്ളി, മൂലങ്കാവ്, വടക്കനാട്, വള്ളുവാടി വഴി 60 കിലോമീറ്റർ ദൂരത്തിലാണ്. വൈകുന്നേരം ആറ് മുതല്‍ രാത്രി 10 വരെയാണ് സർവീസ്. ഒരാളിൽ നിന്ന് 300 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക. യാത്രക്കാര്‍ക്ക് പരമാവധി സൗകര്യങ്ങളൊരുക്കി മെച്ചപ്പെട്ട യാത്രാനുഭവം ഒരുക്കാനുള്ള ശ്രമത്തിലാണ് കെഎസ്ആർടിസിയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് വേണ്ടി ബത്തേരിയിൽ നിര്‍മ്മിച്ച വിശ്രമ മന്ദിരത്തിന്റെയും വിനോദ സഞ്ചാരികള്‍ക്കുള്ള സ്ലീപ്പർ ബസ്സിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
Read More » -
LIFE
അമല പോളിന്റെ ഗംഭീര പ്രകടനവുമായി ത്രില്ലെർ ചിത്രം കടാവർ ട്രെൻഡിങ് ലിസ്റ്റിൽ
മലയാള ചിത്രങ്ങളായ പത്താം വളവ്, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ അമലാ പോൾ ചിത്രം കടാവർ ഹോട്ട്സ്റ്റാറിൽ റിലീസായി. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യമായാണ് ഫോറൻസിക് സെക്ഷനിൽ ഇത്രയും ഡീറ്റൈലിംഗ് ആയി മാറിയ ഒരു ഇന്ത്യൻ സിനിമ. കടാവറിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഏറെ ശ്രെദ്ധിക്കപ്പെടുന്നു. മലയാളിയായ സംഗീത സംവിധായകൻ രഞ്ജിൻ രാജ് ആണ് കടാവറിലെ സംഗീതത്തിന് പിന്നിൽ . അഭിലാഷ് പിള്ളയും രഞ്ജിൻ രാജും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് കടാവർ. പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന കടാവറിന്റെ സംവിധാനം അനൂപ് എസ് പണിക്കർ ആണ്. മൂന്ന് മലയാളികൾ ഒന്നിച്ച ഈ ചിത്രം അഞ്ചു ഭാഷകളിലായാണ് സ്ട്രീം ചെയ്യുന്നത്. ഫോറൻസിക് ത്രില്ലര്‍ വിഭാഗത്തിൽ എത്തിയ കടാവറിൽ ചീഫ് പോലീസ് സർജന്റെ വേഷത്തിലാണ് അമല പോൾ. ഇതുവരെ കേട്ട് പരിചയമില്ലാത്ത ഫോറൻസിക് സെക്ഷന്റെ അകക്കാമ്പുകളിലേക്കു ചിത്രം സഞ്ചരിക്കുന്നു. ഡോ. ഭദ്ര എന്നാണ് അമല പോളിന്റെ കഥാപാത്രത്തിന്റെ…
Read More » -
Kerala
പ്രായം 30 കടന്നവരിലെ ആരോഗ്യപ്രശ്‌നങ്ങളും അസുഖങ്ങളും തിരിച്ചറിയാന്‍ ‘ശൈലീ ആപ്’, സംസ്ഥാന സര്‍ക്കാരിൻ്റെ ഈ നവീന പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയൂ
ഇപ്പോഴിതാ 30 കടന്നവരിലെ ആരോഗ്യപ്രശ്‌നങ്ങളും അസുഖങ്ങളും തിരിച്ചറിയാന്‍ സഹായിക്കുന്നൊരു ആപ് പരിചയപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന് കീഴില്‍ വരുന്ന 30 വയസ് കഴിഞ്ഞവരിലെ ആരോഗ്യപ്രശ്‌നങ്ങളും അസുഖങ്ങളും ‘ശൈലീ ആപ്’ വഴി കണ്ടെത്താം. ഒന്നര മാസം മാസം മുമ്പാണ് ആപിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇതിനോടകം 8.36 ലക്ഷം പേരുടെ വിശദാംശങ്ങള്‍ ആപില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. അതായത്, ഇത്രയും പേരില്‍ ജീവിതശൈലീരോഗങ്ങളുടെ സ്‌ക്രീനിംഗ് (രോഗനിര്‍ണയം) നടത്തിക്കഴിഞ്ഞു. ആശാപ്രവര്‍ത്തകര്‍ വീടുകളിലെത്തിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, വിവിധ അര്‍ബുദങ്ങള്‍, ശ്വാസകോശരോഗങ്ങള്‍ എന്നിങ്ങനെയുള്ള രോഗങ്ങളുടെ നിര്‍ണയമാണ് നടത്തുന്നത്. ഓരോ വ്യക്തിയുടെയും വിവിധ പരിശോധനകളുടെ ഫലം അടിസ്ഥാനപ്പെടുത്തി അവര്‍ക്ക് സ്‌കോര്‍ നിശ്ചയിക്കും. നാലിന് മുകളില്‍ സ്‌കോര്‍ ലഭിക്കുന്ന വ്യക്തികള്‍ക്ക് വീണ്ടും പരിശോധനകളുണ്ടായിരിക്കും. ഇങ്ങനെയാണ് ആപിന്റെ പ്രവര്‍ത്തനരീതി. ഇതിലൂടെ കേരളത്തിലെ 30 കടന്നവരില്‍ കാണുന്ന ജീവിതശൈലീരോഗങ്ങളുടെ വിശദാംശങ്ങളാണ് സര്‍ക്കാര്‍ ശേഖരിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഇതിലൂടെ ലഭ്യമാകുന്ന കണക്കുകള്‍ വച്ച് ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനുമെല്ലാമുള്ള പദ്ധതികളൊരുക്കാന്‍…
Read More » -
NEWS
വിദ്വേഷത്തിന്റെ കൊലക്കത്തികൾ ഇപ്പോഴും ഉയരുന്നുണ്ട്
സിനിമയിൽ അഭിനയിച്ചു എന്ന കുറ്റത്തിന് താലിബാൻ തീവ്രവാദികൾ കൊല്ലാൻ കൊണ്ടുപോകുമ്പോഴും അഫ്ഗാൻ സ്വദേശിയായ ഖാസാ സ്വാൻ എന്ന നാസർ മുഹമ്മദിന്റെ മുഖത്ത് തങ്ങി നിന്നത് പുഞ്ചിരി തന്നെയായിരുന്നു.കൊല്ലുംമുൻപ് ഭീകരർ അയാളെക്കൊണ്ട് നിർബന്ധിച്ച് തമാശകൾ പറയിച്ചുവത്രേ! കൈകൾ തമ്മിൽ പിന്നിൽ കൂട്ടികെട്ടി അദ്ദേഹത്തെ കാറിന്റെ പിൻസീറ്റിൽ തങ്ങൾക്ക് നടുവിലിരുത്തി താലിബാൻ ഭീകരർ എന്തെല്ലാമോ ആക്രോശിച്ച് മുഖത്ത് കൈവീശി അടിക്കുമ്പോഴും ഖാസാ സ്വാൻ പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളൂ.അടിസ്ഥാനപരമായി മനുഷ്യനന്മയിൽ വിശ്വസിക്കുന്ന ഒരു കലാകാരന് മാത്രം കഴിയുംവിധം! പിടിച്ചുകെട്ടി കൊണ്ടുപോകുമ്പോഴും ഒരു പക്ഷെ അയാൾ കരുതിയിരിക്കില്ല കൊന്നുകളയുമെന്ന്.മതഭീകരത ആ ദുർബലദേഹത്തെ മരച്ചില്ലയിൽ കെട്ടിത്തൂക്കിക്കളഞ്ഞു.മരിച്ച ദേഹത്തിലേക്കും വെടിയുണ്ടകൾ പായിച്ചുവത്രെ.കലാകാരനായിരുന്നു എന്നതായിരുന്നു കുറ്റം! ഹാസ്യവേഷങ്ങളിലാണ് ഖാസാ സ്വാൻ ഏറെയും അഭിനയിച്ചിരുന്നത്.ഒരുപക്ഷെ ആ മുഖവും ശരീരവും അത്തരം വേഷങ്ങൾക്കാവാം ഏറെ ചേരുന്നതും. എന്തൊരു സങ്കടമാണ് കേട്ടവർക്കുപോലും.പക്ഷെ അദ്ദേഹത്തിന്റെ മുഖത്ത് മാത്രം ചിരിയായിരുന്നു,അവസാന നിമിഷം വരെയും. കൊലയാളികൾക്ക് നടുവിലിരിക്കുമ്പോഴും ചിരിച്ചവൻ..രക്തസാക്ഷിക്കില്ല മൃത്യു വെന്ന് ആരോ പറഞ്ഞത് ഓർമ്മ വരുന്നു. ഇപ്പോൾ ഇത്…
Read More » -
Crime
കരുവന്നൂർ ബാങ്ക്: കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിനു തെളിവുണ്ടെന്ന് ഇഡി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) അന്വേഷണം നടത്താനുള്ള തെളിവുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രാഥമിക നിഗമനം. കേസിലെ പ്രതികളുടെ വീടുകളിലും ബാങ്കിന്റെ പ്രധാന ഓഫിസിലും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് ഇത്. മുൻ സെക്രട്ടറി പി.ആർ.സുനിൽകുമാർ, മുൻ ഹെഡ് ഓഫിസ് മാനേജർ ബിജു കരീം, മുൻ അക്കൗണ്ടന്റ് സി.കെ.ജിൽസ്, റബ്കോ – ബാങ്ക് കമ്മിഷൻ ഏജന്റ് എ.കെ.ബിജോയി, മുൻ ഭരണസമിതി പ്രസിഡന്റുമായ കെ.കെ.ദിവാകരൻ എന്നിവരുടെ വീടുകളിലും ബാങ്കിന്റെ ഓഫിസിലും പരിശോധന നടത്തിയാണു രേഖകൾ പിടിച്ചെടുത്തത്. തട്ടിപ്പു പുറത്തുവന്നിട്ട് ഇത്രയും വൈകി ഇഡി നടത്തിയ പരിശോധനയെ നിക്ഷേപകർ വിമർശിച്ചിരുന്നു. രേഖകൾ നശിപ്പിക്കാൻ പ്രതികൾക്കു സാവകാശം അനുവദിച്ച ശേഷം നടത്തുന്ന പരിശോധന ഫലപ്രദമല്ലെന്നാണു പ്രധാന വിമർശനം. എന്നാൽ സാമ്പത്തിക തട്ടിപ്പുകളിൽ അന്വേഷണം വൈകുന്നതു കേസിനെ ബാധിക്കില്ലെന്ന നിലപാടാണ് ഇഡിക്കുള്ളത്.
Read More » -
Crime
വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി 14.40 ലക്ഷം രൂപ തട്ടി; കന്നഡ നടന്‍ അറസ്റ്റില്‍
ബെംഗളൂരു: വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി 14.40 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ കന്നഡ നടന്‍ യുവരാജിനെ അറസ്റ്റ് ചെയ്തു. നടന്റെ സഹായികളായ 2 യുവതികള്‍ക്കും 2 യുവാക്കള്‍ക്കും എതിരെ കേസെടുത്തു. 73 വയസ്സുകാരനായ വ്യവസായിക്ക് നടന്റെ നിര്‍ദേശപ്രകാരം യുവതികള്‍ നഗ്‌നചിത്രങ്ങള്‍ അയയ്ക്കുകയും തുടര്‍ന്ന് ഇയാളെ വിളിച്ചുവരുത്തുകയുമായിരുന്നു. ഇതേസമയം, പൊലീസ് എന്ന വ്യാജേനയെത്തിയ 2 പേര്‍ മൊബൈലിലെ നഗ്‌നചിത്രങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടി. ഭീഷണി തുടര്‍ന്നപ്പോഴാണു പൊലീസിനെ സമീപിച്ചത്.
Read More » -
Crime
ലൈംഗികപീഡനക്കേസുകളിലെ വിചാരണ അടച്ചിട്ട മുറിയിൽ മതി: സുപ്രീംകോടതി
ന്യൂഡൽഹി: ലൈംഗികപീഡനക്കേസുകളുടെ വിചാരണ അടച്ചിട്ട കോടതിമുറിയിൽ (ഇൻ ക്യാമറ) മാത്രമേ നടത്താവൂയെന്ന് സുപ്രീംകോടതി നിർദേശിച്ചു. ക്രിമിനൽ നടപടിച്ചട്ടത്തിലെ 327-ാം വകുപ്പ് പ്രകാരം ബലാത്സംഗക്കേസിന്റെ കാര്യത്തിൽ മാത്രമാണ് ഇത് പറയുന്നത്. എന്നാൽ, മുഴുവൻ ലൈംഗികപീഡനക്കേസുകളിലേക്കും ഈ നിബന്ധന സുപ്രീംകോടതി വ്യാപിപ്പിച്ചു. മഹാരാഷ്ട്രയിലെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിലെ യോഗാധ്യാപിക അവിടത്തെ വൈസ് ചാൻസലർക്കെതിരേ നൽകിയ പരാതിയാണ് സുപ്രീംകോടതി പരിഗണിച്ചത്. വൈസ് ചാൻസലർക്കെതിരേ പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. തുടർന്ന്, പീഡനക്കേസുകളിലെ വിചാരണവേളയിൽ പരാതിക്കാരികൾക്കുണ്ടാകുന്ന പ്രയാസങ്ങൾ കുറയ്ക്കാൻ വിവിധ നിർദേശങ്ങൾ സുപ്രീംകോടതി പുറത്തിറക്കി. മഹാരാഷ്ട്രയിലെ പീഡനക്കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്. • ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകളിലെ പരാതിക്കാരി, സാക്ഷികൾ എന്നിവരെ വിസ്തരിക്കുന്നത് അടച്ചിട്ട കോടതിയിലായിരിക്കണം. പരസ്യവിസ്താരം പാടില്ല. • കേസിലെ പ്രതിയും പരാതിക്കാരിയും തമ്മിൽ കാണാതിരിക്കാൻ സ്‌ക്രീൻ സ്ഥാപിക്കാം. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുമ്പോൾ പ്രതിയോട് മുറിവിട്ടുപോകാൻ നിർദേശിക്കണം. • പ്രതിഭാഗം അഭിഭാഷകർ പരാതിക്കാരിയെ വിസ്തരിക്കുമ്പോൾ അവരുടെ…
Read More » -
Crime
മതിലിൽ മൂത്രമൊഴിച്ചതിനെച്ചൊല്ലി തർക്കം; നാലംഗസംഘം വിദ്യാർഥിയെ കുത്തിക്കൊന്നു
ന്യൂഡൽഹി: മതിലിൽ മൂത്രമൊഴിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ നാലംഗസംഘം കുത്തിക്കൊന്നു. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥി മായങ്കി(25)നെയാണ് ഡൽഹിയിലെ തിരക്കേറിയ റോഡിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ രാഹുൽ, ആശിഷ്, സൂരജ്, മനീഷ് എന്നീ നാലുപേരെ ഡൽഹി പോലീസ് അറസ്റ്റു ചെയ്തു. മതിലിൽ മൂത്രമൊഴിച്ചതിനെച്ചൊല്ലി പ്രതികളിൽ ഒരാളായ മനീഷിന്റെ അമ്മയുമായി മായങ്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തർക്കത്തിനിടെ മനീഷിനെ മായങ്ക് അസഭ്യം പറയുകയും അടിക്കുകയും ചെയ്തിരുന്നതായാണ് റിപ്പോർട്ട്. തുടർന്ന് മനീഷ് സുഹൃത്തുക്കളെ വിളിച്ചു വരുത്തി മായങ്കിനെ തിരഞ്ഞിറങ്ങുകയായിരുന്നു. ഡൽഹിയിലെ തിരക്കേറിയ മാളവ്യ നഗറിലെ ഡി.ഡി.എ. മാർക്കറ്റിൽ വെച്ച് ഇവർ മായങ്കിനെ കണ്ടെത്തി. തുടർന്ന് ആൾക്കൂട്ടത്തിന് നടുവിൽ വെച്ച് ഇയാളെ കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ മായങ്കിനെ എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Read More » -
Kerala
മുല്ലപ്പെരിയാര്‍ കേസ്: സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും; ജസ്റ്റിസ് എം.ആര്‍. ഷാ നേതൃത്വം നല്‍കും
ന്യൂഡൽഹി: മുല്ലപ്പെരിയാർ ഹർജികൾ ഇനി മുതൽ സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് എം.ആർ. ഷായുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ചിന് മുമ്പാകെ ഹർജികൾ ലിസ്റ്റ് ചെയ്യാൻ രജിസ്ട്രിയോട് ചീഫ് ജസ്റ്റിസ് എം.വി. രമണ അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. നേരത്തെ ഹർജി പരിഗണിച്ചിരുന്ന ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ വിരമിച്ചതിനെ തുടർന്നാണ് പുതിയ ബെഞ്ചിന് മുമ്പാകെ ഹർജികൾ ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച തങ്ങളുടെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയുടെ അഭിഭാഷകൻ വിൽസ് മാത്യൂസ് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ഹർജികൾ ജസ്റ്റിസ് എം.ആർ.ഷാ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചത്. എന്നാൽ ഹർജി എന്ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വ്യക്തമാക്കിയിട്ടില്ല. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച വിഷയങ്ങളിൽ മേൽനോട്ട സമിതിക്ക് സമ്പൂർണ്ണ അധികാരം…
Read More » -
Crime
വീട്ടിലെ വൈഫൈയുടെ പാസ് വേഡ് മാറ്റുന്നതിനെച്ചൊല്ലി തര്‍ക്കം; സഹോദരനെ കൊലപ്പെടുത്തി യുവാവ്
ബാഗ്ദാദ്: ഇറാഖില്‍ വീട്ടില്‍ ഇന്റര്‍നെറ്റ് സേവനത്തിന്റെ പാസ് വേഡ് മാറ്റുന്നതിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടെ യുവാവ് സഹോദരനെ കൊലപ്പെടുത്തി. ഇറാഖിലെ തെക്കന്‍ ഗവര്‍ണറേറ്റായ ദി ഖാറിലാണ് സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. വീട്ടിലെ കണ്ണാടിച്ചില്ല് വൃത്തിയാക്കുന്നതിനിടെ കഴുത്തിന് മുറിവേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് കുടുംബം ആദ്യം വെളിപ്പെടുത്തിയത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന് വ്യക്തമായി. വൈ ഫൈ പാസ് വേഡ് സംബന്ധിച്ചുള്ള തര്‍ക്കത്തിനിടെ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് സഹോദരനെ യുവാവ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് ലോക്കല്‍ പൊലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പ്രതി കുറ്റസമ്മതം നടത്തി. കൊലപാതകം നടത്തുകയും ശേഷം ഇത് മറച്ചുവെക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പ്രതി സമ്മതിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
Read More »