Month: August 2022
-
Health
അന്ധര്‍ക്കു പ്രതീക്ഷയേകി ഗവേഷകര്‍; പന്നിയുടെ കോശങ്ങള്‍ ഉപയോഗിച്ച് നേത്രചികിത്സ വിജയത്തിലേക്ക്
ലണ്ടന്‍: അന്ധര്‍ക്കു പ്രതീക്ഷയേകുന്ന പരീക്ഷണവുമായി വിജയത്തിലേക്കടുത്ത് ലിന്‍കോപിങ് സര്‍വകലാശാലയിലെ ഗവേഷകര്‍. പന്നിയുടെ ത്വക്കില്‍നിന്നു വേര്‍തിരിച്ച ഘടകങ്ങളുപയോഗിച്ചുള്ള നേത്രചികിത്സ വിജയത്തിലേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിന്‍കോപിങ് സര്‍വകലാശാലയിലെ ഗവേഷകര്‍ പുതിയതായി വികസിപ്പിച്ചെടുത്ത കോര്‍ണിയ ഇംപ്ലാന്റ് ഉപയോഗിച്ച് ഭാഗികമായി കാഴ്ച ശക്തി നഷ്ടപ്പെട്ട 20 പേരിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇത് വിജയമായിരുന്നു. ഇതോടെയാണ് പ്രതീക്ഷകള്‍ക്ക് പ്രകാശമേറിയിരിക്കുന്നത്. കോര്‍ണിയയുടെ തകരാര്‍ മൂലം ലോകത്ത് 1.27 കോടി പേര്‍ക്കാണു കാഴ്ച നഷ്ടമായിട്ടുള്ളത്. ഇവരില്‍ 1.42 ശതമാനംപേര്‍ക്കു മാത്രമാണു നേത്രപടലം ലഭിക്കുന്നത്. പുതിയ സാങ്കേതികവിദ്യ ഈ പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു. പന്നിയുടെ ത്വക്കില്‍നിന്നു വേര്‍തിരിച്ച ഘടകങ്ങളുപയോഗിച്ചുള്ള കോര്‍ണിയ ഇംപ്ലാന്റ് രണ്ടു വര്‍ഷം വരെ സൂക്ഷിക്കാനാകുമെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കിയ പ്രഫ. നീല്‍ ലഗേലി അറിയിച്ചു.
Read More » -
Kerala
ദരിദ്രർഏറ്റവും കൂടുതൽ മലപ്പുറത്ത്, തിരുവനന്തപുരം രണ്ടാമത്; സംസ്ഥാത്ത് അതീവ ദരിദ്രർ 64,006 പേർ
സംസ്ഥാനത്ത് അതിദരിദ്രരുടെ കണക്കെടുപ്പ് കഴിഞ്ഞപ്പോൾ ഏറ്റവും അധികം പേര് മലപ്പുറം ജില്ലയിൽ. സംസ്ഥാനത്താകെ അതിദരിദ്രരെന്ന് കണ്ടെത്തിയ 64,006 പേരിൽ 8553 പേരും മലപ്പുറത്ത് നിന്നാണെന്ന് കണക്കുകൾ പറയുന്നു. മലപ്പുറത്തിന് തൊട്ടു പിന്നിൽ തിരുവനന്തപുരം ജില്ലയാണ്. തദ്ദേശ സ്ഥാപനങ്ങൾ വഴി നടത്തിയ സംസ്ഥാനതല കണക്കെടുപ്പിലാണ് അതിദാരിദ്ര്യമുള്ളവരുടെ എണ്ണം തിട്ടപ്പെടുത്തിയത്. സംസ്ഥാനത്താകെ 64,006 പേർ, അതിൽ തന്നെ 12 763 പട്ടിക ജാതിക്കാരും 3021 പട്ടിക വർഗക്കാരും ഉൾപ്പെടുന്നു. അതിദാരിദ്ര്യത്തിൽ ജീവിക്കുന്നവരുടെ എണ്ണമെടുത്താൽ മലപ്പുറത്തിന് പിന്നിൽ 7278 പേരുള്ള തിരുവനന്തപുരം ജില്ലയാണ് രണ്ടാമത് വരുന്നത്. കടുത്ത ദാരിദ്രം അനുഭവിക്കുന്നവർ ഏറ്റവും കുറവ് കോട്ടയം ജില്ലയിലാണ്. കുടുംബശ്രീയുടെ മേൽനോട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങൾ വഴി അതി ദാരിദ്ര്യ ലഘൂകരണമാണ് തദ്ദേശസ്വയംഭരണവകുപ്പിൻ്റെ ലക്ഷ്യം. ആവശ്യത്തിന് ആഹാരം എത്തിക്കുന്നത് അടക്കം ഉടൻ നടപ്പാക്കേണ്ട പദ്ധതികളാണ് ഇതിനായി തയ്യാറാക്കിയത്. ഭവന രഹിതരുടെ പുനരധിവാസപോലുള്ള ഹ്രസ്വകാല പദ്ധതികൾ, ഉപജീവന മാർഗ്ഗമടക്കം ഉറപ്പാക്കുന്ന ദീർഘകാല പദ്ധതികൾ തുടങ്ങി ത്രിതല സംവിധാനത്തോടെ ഇടപെടൽ നടത്താനാണ് തീരുമാനം.…
Read More » -
Kerala
കെ സുധാകരനെ പൂട്ടാനുറച്ച് സംസ്ഥാന സര്‍ക്കാര്‍, ഇ.പി ജയരാജനെ ട്രെയിനില്‍ ആക്രമിച്ച കേസ് പൊടിതട്ടി എടുക്കുന്നു
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ ട്രെയിനില്‍ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനെതിരായ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയില്‍. 1995ല്‍ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കെ സുധാകരന്റെ ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. കേസില്‍ കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ട് സുധാകരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയില്‍ ഈ മാസം 25ന് അന്തിമവാദം കേള്‍ക്കാമെന്നു ഹൈക്കോടതി അറിയിച്ചു. 2016ല്‍ കേസിന്റെ വിചാരണ നടപടികള്‍ ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. തിരുവനന്തപുരം അഡിഷനല്‍ സെഷന്‍സ് കോടതിയിലാണു നടപടികള്‍. 1995ല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ആന്ധ്രയിലെ ഓംഗോളില്‍ വച്ചാണു ജയരാജനുനേരെ വെടിവയ്പ് നടന്നത്. ആക്രമണത്തെ തുടര്‍ന്ന് ജയരാജനു ദീര്‍ഘകാലം ചികിത്സ വേണ്ടിവന്നു. അതുമായി ബന്ധപ്പെട്ട് ഇപ്പോഴും ശ്വാസതടസമുണ്ടെന്നും കിടക്കുമ്പോള്‍ പ്രത്യേക ശ്വസനസഹായ യന്ത്രം വേണമെന്നും ജയരാജന്‍ വെളിപ്പെടുത്തിയിരുന്നു.
Read More » -
India
ജഡ്ജി വിരമിച്ചു; മുല്ലപ്പെരിയാര്‍ കേസുകള്‍ ഇനി പരിഗണിക്കുക സുപ്രീംകോടതിയുടെ പുതിയ ബെഞ്ച്
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ ഇനി പരിഗണിക്കുക സുപ്രീംകോടതിയുടെ പുതിയ ബെഞ്ച്. നേരത്തെ ഹര്‍ജി പരിഗണിച്ചിരുന്ന ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ വിരമിച്ചതിനെ തുടര്‍ന്നാണ് നടപടി. മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ ജസ്റ്റിസ് എം.ആര്‍. ഷായുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് എം.വി. രമണ അധ്യക്ഷനായ ബെഞ്ച് രജിസ്ട്രിയോട് നിര്‍ദ്ദേശിച്ചു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ജോ. ജോസഫ്, അജയ് ബോസ് എന്നീ വ്യക്തികളും സേവ് കേരള ബ്രിഗേഡ്, പെരിയാര്‍ പ്രൊട്ടക്ഷന്‍ മൂവമെന്റ്, എന്നീ സംഘടനകളും നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളത്. ഇതില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച തങ്ങളുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയുടെ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ഹര്‍ജികള്‍ ജസ്റ്റിസ് എം.ആര്‍.ഷാ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചത്. എന്നാല്‍…
Read More » -
NEWS
ദേശീയപതാക ചുരുട്ടിക്കൂട്ടിയ നിലയിൽ; എസ്ബിഐ കോട്ടാങ്ങൽ ബ്രാഞ്ചിനെതിരെ പരാതി
പത്തനംതിട്ട: മല്ലപ്പള്ളി ചുങ്കപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ കോട്ടാങ്ങല്‍ ബ്രാഞ്ചില്‍ ദേശീയ പതാക തെറ്റായ രീതിയിൽ പ്രദര്‍ശിപ്പിച്ചതിനെതിരെ പരാതി. ബാങ്കിന്റെ ഷട്ടറിന് പുറത്തെ ഗ്രില്ലിൽ ചുരുട്ടിക്കൂട്ടിയ നിലയിലാണ് ദേശീയ പതാക കാണപ്പെട്ടത്.വെള്ളിയാഴ്ചയാണ് സംഭവം. ഇത് ദേശീയ പതാകയോടുള്ള അനാദരവാണെന്ന് കാട്ടി പൗരസമിതിയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. എന്നാൽ തിരുവല്ല ഓഫിസില്‍നിന്ന് ലഭിച്ച പതാക യാതൊരുവിധ അപാകതയുമില്ലാതെ വ്യാഴാഴ്ച രാവിലെയാണ് ബാങ്കില്‍ പ്രദര്‍ശിപ്പിച്ചതെന്നും അന്ന് ബാങ്കില്‍ ഇടപാടുകള്‍ നടത്തുന്നതിനായി എത്തിയവര്‍ മുഴുവന്‍ കണ്ടിരുന്നതായും ഇതില്‍ യാതൊരു അപാകതയും ആരുടെ ശ്രദ്ധയിലും പെട്ടില്ലെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.പക്ഷെ വെള്ളിയാഴ്ച രാവിലെ ബാങ്കില്‍ എത്തുമ്ബോള്‍ ദേശീയ പതാക അഴിച്ച് ചുരുട്ടികൂട്ടി കെട്ടിയ നിലയിലായിരുന്നു.ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് മനസ്സിലാകുമെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.
Read More » -
NEWS
റോഡിലെ കുഴി വീണ്ടും ജീവനെടുത്തു;ആലപ്പുഴയിൽ ലോറിക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ : സ്വകാര്യബസ് ബൈക്കിൽ തട്ടിയതിനെ തുടർന്ന് ലോറിക്കടിയിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം.പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ് കുമാര്‍ (ഉണ്ണി 28) ആണ് മരിച്ചത്. സ്വകാര്യബസിനെ മറികടക്കുന്നതിനിടെ റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ചപ്പോള്‍ ബസ് തട്ടി ലോറിക്കടിയില്‍ പെടുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡി.കോളജ് ആശുപത്രി മോര്‍ച്ചറിയിൽ.
Read More » -
Crime
അനധികൃതമായി നാട്ടിലേക്ക് പണമയച്ച രണ്ട് പ്രവാസികള്‍ അറസ്റ്റില്‍
റിയാദ്: ഉറവിടം വ്യക്തമാവാത്ത പണം സൗദി അറേബ്യയില്‍ നിന്ന് വിദേശത്തേക്ക് അയച്ച രണ്ട് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. രാജ്യത്ത് അനധികൃതമായി സമ്പാദിച്ച പണമാണിതെന്നാണ് അധികൃതരുടെ നിഗമനം. സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ സൗദി അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് പുതിയ അറസ്റ്റുകള്‍. റിയാദില്‍ വെച്ചാണ് രണ്ട് പേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്‍തത്. ഇരുവരും സിറിയന്‍ സ്വദേശികളാണെന്നാണ് നിഗമനം. റിയാദിലെ രണ്ട് വീടുകള്‍ കേന്ദ്രീകരിച്ച് ഇവര്‍ നിയമ വിരുദ്ധമായ ബിസിനസുകളില്‍ ഏര്‍പ്പെട്ടുവെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘സൗദി പ്രസ് ഏജന്‍സി’ റിപ്പോര്‍ട്ട് ചെയ്‍തു. പൊലീസ് നടത്തിയ പരിശോധനയില്‍ 5,85,490 റിയാല്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. സമാനമായ കേസില്‍ മറ്റൊരു വിദേശിയും ഇയാഴ്‍ച സൗദി അറേബ്യയില്‍ അറസ്റ്റിലായിരുന്നു. സ്‍പെയിന്‍ സ്വദേശിയായ ഇയാള്‍ ഉറവിടം വ്യക്തമല്ലാത്ത പണം കൈപ്പറ്റിയെന്നും അത് സൗദി അറേബ്യയ്‍ക്ക് പുറത്തേക്ക് അയക്കുകയും ചെയ്‍തുവെന്നാണ് കണ്ടെത്തിയത്. ഇയാളുടെ കൈവശം ആകെ 3,05,893 റിയാലാണ് ഉണ്ടായിരുന്നത്. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി…
Read More » -
Crime
ചെന്നൈ ബാങ്ക് കവര്‍ച്ച: പിന്നില്‍ ജീവനക്കാരന്‍; വലവിരിച്ച് പൊലീസ്
ചെന്നൈ: നഗരത്തിലെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിലെ ജീവനക്കാരെ കെട്ടിയിട്ട് മുഖംമൂടി സംഘത്തിന്റെ കവർച്ചക്ക് പിന്നിൽ ബാങ്കിലെ ജീവനക്കാരനായിരുന്ന മുരുകനെന്ന് പൊലീസ്. മുരുകന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു. ചെന്നൈ അരുമ്പാക്കത്തുള്ള ഫെഡ് ബാങ്കിലാണ് ജീവനക്കാരെ ബന്ദികളാക്കി, കത്തികാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്. 20 കോടിയോളം വിലമതിക്കുന്ന പണവും സ്വർണാഭരണങ്ങളും മോഷ്ടാക്കൾ കവർന്നു. ശനിയാഴ്ച ഉച്ചയോടെ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം മാനേജർ ഉൾപ്പെടെ രണ്ടു പേരെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷം ലോക്കറിന്റെ താക്കോൽ കൈക്കലാക്കി പണവും സ്വർണവും കവരുകയായിരുന്നു. കവർച്ചക്ക് ശേഷം സംഘം ബൈക്കിൽ രക്ഷപ്പെട്ടു. ജീവനക്കാരെ ബന്ദികളാക്കിയത് കണ്ട പ്രദേശവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. സുരക്ഷാ ജീവനക്കാരന് ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധരഹിതമാക്കിയതിന് ശേഷമായിരുന്നു കവർച്ച. ബാങ്കിലെ ജീവനക്കാരനായ മുരുകൻ എന്നയാളാണ് കവർച്ചക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഫെഡറൽ ബാങ്കിന്റെ സ്ഥാപനമാണ് ഫെഡ്ബാങ്ക്. അണ്ണാനഗർ ഡെപ്യൂട്ടി കമ്മിഷണറും മറ്റു പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.…
Read More » -
Local
കുറ്റബോധത്തോടെ കള്ളൻ എഴുതി: ‘പ്രിയ ചേട്ടത്തി, അന്ന് 700 രൂപ പറ്റിച്ചു മുങ്ങി, ഇന്ന് ഈ 2000 സ്വീകരിക്കണം’ കത്തും പണവും കൈപ്പറ്റിയ വീട്ടമ്മ ഞെട്ടി
വയനാട്: വർഷങ്ങള്‍ക്ക് മുന്‍പ് വയനാട് പെരിക്കല്ലൂരില്‍ വ്യാപാരിയായിരുന്ന ജോസഫിന്‍റെ കബളിപ്പിച്ച് 700 രൂപ വിലയുള്ള സാധനം മോഷ്ടിച്ചു.പിന്നീട് മനസ്സിനെ അലട്ടിയ കുറ്റബോധത്തിന് പരിഹാരമായി വര്‍ഷങ്ങള്‍ക്ക് ശേഷം ജോസഫിന്‍റെ ഭാര്യ മേരിക്ക് കള്ളന്‍റെ ക്ഷമാപണവും 2000 രൂപയുമെത്തി. കഴിഞ്ഞ ദിവസമാണ് പെരിക്കല്ലൂര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്ക് ഒരു പാഴ്സല്‍ വന്നത്. അയച്ചയാളുടെ പേരോ മേല്‍വിലാസമോ ഇല്ല. കവറിനുള്ളില്‍ 2000 രൂപയും ഒരു കത്തും. സംശയത്തോടെ കത്ത് വായിച്ച വീട്ടമ്മ ശരിക്കും ഞെട്ടി. കത്തിലെ വരികള്‍ ഇതായിരുന്നു: ”പ്രിയ ചേട്ടത്തി. ഞാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയിരുന്നു. ഇന്ന് അതിന്റെ വില ഏതാണ്ട് 2000 രൂപ വരും. പൈസ ഞാന്‍ ഇതോടൊപ്പം അയക്കുന്നു. ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം. എന്ന് അന്നത്തെ കുറ്റവാളി “ ആരാണ് കത്തയച്ചതെന്ന് ഇതുവരെയും മേരിക്ക് മനസിലായിട്ടില്ല. മേരിയുടെ ഭര്‍ത്താവ് ജോസഫ് പത്തുവര്‍ഷം മുമ്പ് മരിച്ചു. അതുകൊണ്ട് ഇനി…
Read More » -
Crime
ചെന്നൈ നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കൊള്ള; 20 കോടി കവര്‍ന്നു
ചെന്നൈ: ചെന്നൈ നഗരത്തിൽ പട്ടാപ്പകൽ വൻ ബാങ്ക് കൊള്ള. ഫെഡ് ബാങ്ക് അരുംപാക്കം ശാഖയിലാണ് കവർച്ച. ജീവനക്കാരന് മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകിയ ശേഷം, മാനേജരേയും ജീവനക്കാരേയും കെട്ടിയിട്ട് സ്വർണാഭരണങ്ങളും പണവുമടക്കം 20 കോടിയുടെ കവർച്ചയാണ് നടത്തിയത്. ചെന്നൈ നഗരഹൃദയത്തിൽ അണ്ണാ നഗറിനടുത്ത് അരുംപാക്കത്താണ് വൻ പകൽക്കൊള്ള നടന്നത്. ഉച്ചതിരിഞ്ഞ് രണ്ടരയോടെ ഇരുചക്രവാഹനത്തിൽ എത്തിയ കൊള്ളസംഘം സെക്യൂരിറ്റി ജീവനക്കാരന് ശീതളപാനീയം നൽകി മയക്കിക്കിടത്തിയ ശേഷം മുഖംമൂടി ധരിച്ച് ബാങ്കിൽ കടന്നു. കവർച്ചാ സംഘത്തിൽ ഒരാൾ ബാങ്കിലെ കരാർ ജീവനക്കാരനായ മുരുകനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മാനേജരേയും ബാങ്കിലുണ്ടായിരുന്ന മറ്റ് ആറ് ജീവനക്കാരേയും കത്തി കാട്ടി ഭയപ്പെടുത്തി കെട്ടിയിട്ടായിരുന്നു ബാങ്ക് കൊള്ളയടിച്ചത്. സ്വർണപ്പണയമടക്കം പണമിടപാടുകൾ നടത്തുന്ന നടത്തുന്ന ഫെഡറൽ ബാങ്കിന്‍റെ ഉപ സ്ഥാപനമാണ് ഫെഡ് ബാങ്ക്. പണയസ്വർണം സൂക്ഷിക്കുന്ന സേഫ് ലോക്കറുകളെപ്പറ്റി അറിവുണ്ടായിരുന്ന ജീവനക്കാരന്‍റെ സഹായത്തോടെ 20 കോടി രൂപയുടെയെങ്കിലും കവർച്ച നടന്നിട്ടുണ്ടെന്നാണ് ആദ്യ നിഗമനം. ഫോറൻസിക് വിദഗ്ധരെത്തി വിരലടയാളവും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു.…
Read More »