കോഴിക്കോട്: വെള്ളയില്‍ റെയില്‍വേ സ്റ്റേഷന്‍ കടന്നുപോകവെ മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു.
സ്ഫോടക വസ്തു വാതിൽക്കൽ നിന്നിരുന്ന യാത്രക്കാരന്റെ കാലില്‍ തട്ടിത്തെറിച്ചു പുറത്തുവീണ് പൊട്ടിയതിനാല്‍ ആര്‍ക്കും പരുക്കേറ്റില്ല.
ശനിയാഴ്ച രാത്രി 10.32ന് ആണ് സ്ഫോടകവസ്തു എറിഞ്ഞത്. സംഭവത്തില്‍ പൊലീസും ആര്‍പിഎഫും അന്വേഷണം ആരംഭിച്ചു.