Month: August 2022

  • Kerala

    ‘കടുവ’യിലെ ‘പാലാപ്പള്ളി തിരുപ്പള്ളിക്ക്’ ചുവടുവെച്ച് മെഡിക്കര്‍ ഓഫീസറും സൂപ്രണ്ടും; അഭിനന്ദനവുമായി ആരോഗ്യമന്ത്രി

    പൃഥ്വിരാജിന്റെ പുതിയ ചിത്രമായ കടുവയിലെ ‘പാലാപ്പള്ളി തിരുപ്പള്ളി…’ എന്നു തുടങ്ങുന്ന പാട്ടിന് ചുവടുവെച്ച് സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറും സൂപ്രണ്ടും. ഇതിന്റെ വീഡിയോ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് അഭിനന്ദനവും അറിയിച്ചു. വയനാട് നല്ലൂര്‍നാട് സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവന്‍ സാറാ മാത്യുവും മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫീജ് അലിയുമാണ് സൂപ്പര്‍ ഹിറ്റ് പാട്ടിനൊപ്പം ചുവടുവെച്ചത്. ആയിരക്കണക്കിന് രോഗികള്‍ക്ക് മികച്ച സേവനമാണ് സൂപ്രണ്ട് ഡോ. സാവന്‍ സാറാ മാത്യുവും മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫീജ് അലിയും ഉൾപ്പടെയുള്ള ടീം നല്‍കുന്നതെന്നും ഇരുവരും മികച്ച ഡോക്ടര്‍മാരും മികച്ച ഡാന്‍സര്‍മാരുമാണെന്നും വീണാ ജോര്‍ജ്ജ് വീഡിയോക്കൊപ്പം കുറിച്ചു. ‘ട്രൈബല്‍ ജന വിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ ഏറെ ആശ്വാസമാണ് നല്ലൂര്‍നാട് കാന്‍സര്‍ ചികിത്സാ കേന്ദ്രം. സംസ്ഥാനത്ത് തന്നെ ഏറ്റവും നന്നായി ഒ.പി. കീമോതെറാപ്പി നല്‍കുന്ന ആശുപത്രികളില്‍ ഒന്നാണിത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ആശുപത്രി സന്ദര്‍ശിച്ച് കാര്യങ്ങള്‍ നേരിട്ട് വിലയിരുത്തിയിരുന്നു. ഈ മാസം…

    Read More »
  • NEWS

    കാൻസറിനെ ക്ഷണിച്ചു വരുത്തരുത്; പ്ലാസ്റ്റിക് പാത്രങ്ങൾ ഉപേക്ഷിക്കാം

    ഉപ്പ്, പഞ്ചസാര, പുളി, മോര്, പാൽ, വിനെഗർ (അഥവാ സൊർക), അച്ചാർ, ഉണക്കമുന്തിരി, ഈത്തപ്പഴം, ശർക്കര, കുടംപുളി എന്നീ സാധനങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഇട്ടു സൂക്ഷിക്കുന്നത് മൂലം നിങ്ങൾ കാൻസറിനെ വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത്. അതേ പോലെ തന്നെ, വീട്ടിൽ ഉപയോഗിച്ച് വരുന്ന അലുമിനിയം പാത്രങ്ങൾക്കും കാൻസർ ഉണ്ടാക്കുന്നതിൽ മുഖ്യ പങ്കുണ്ട്.  അലുമിനിയം പാത്രങ്ങളിൽ പാൽ, മോര് മുതലായവ കാച്ചി ഉപയോഗിക്കുന്നത്, കറി വെയ്ക്കുന്നത്, എല്ലാം ക്യാൻസറിന് കാരണമാകും.പ്രഷർ കുക്കറിന്റെ കാര്യം ഇവിടെ എടുത്തു പറയേണ്ടതാണ്.അലുമിനിയം ചൂടാവുന്ന സമയത്തു അലുമിനിയം സൾഫേറ്റ് എന്ന രാസ വസ്തു ഭക്ഷണത്തിൽ കലരുന്നു. കുറച്ചു നാളുകൾ ഉപയോഗിച്ച കുക്കർ ആണെങ്കിൽ നിങ്ങൾക്ക് അതിന്റെ ഉള്ളിലേക്കു നോക്കിയാൽ ചെറിയ ചെറിയ കുഴികൾ കാണാം.ആ കുഴികളിൽ ഉണ്ടായിരുന്ന രാസവസ്തു പലതവണയായി ഇപ്പോ നമ്മുടെ ശരീരത്തിൽ ആണെന്ന് മാത്രം! ഇത് നമ്മളെ മാത്രമല്ല നമ്മുടെ തലമുറകളെയും ബാധിക്കുമെന്ന് ഓർക്കുക. *പ്രതിവിധി : അലുമിനിയം പാത്രങ്ങൾക്ക് പകരം ഇരുമ്പ്, സ്റ്റീൽ തുടങ്ങിയവ…

    Read More »
  • NEWS

    മഹാപ്രളയത്തിൻ്റെ ഞെട്ടിക്കുന്ന ഓർമ്മയിൽ റാന്നി

    റാന്നി: സംസ്ഥാനം കണ്ട ഏറ്റവും വലിയ ജലപ്രളയം റാന്നിയെ വിഴുങ്ങിയിട്ട് നാലുവർഷങ്ങൾ.കാലവര്‍ഷം കലിതുള്ളിയ ദിനങ്ങളുടെ നടുക്കുന്ന ഓർമയിൽ നിന്നും ഇനിയും മുക്തമായിട്ടില്ല റാന്നിയിലെ വ്യാപാരികളും നഗരവാസികളും.ഒരിക്കലും മറക്കാനാവാത്ത നഷ്ടങ്ങളുടെ കണക്കുകൾ മാത്രം ബാക്കിയാക്കി  പമ്പ ഇന്ന് ശാന്തമായൊഴുകുന്നു.അപ്പോഴും സേനയും,കുട്ട വഞ്ചികളും, ക്യാമ്പും, മത്സ്യത്തൊഴിലാളികളുമൊന്നും ജനങ്ങളുടെ  ഓർമ്മയിൽ നിന്ന് അകലുന്നില്ല. നാലു വർഷങ്ങൾക്ക് മുൻപ് ആഗസ്റ്റ് 15 നായിരുന്നു റാന്നിയിലെ ആദ്യ പ്രളയമെങ്കിൽ അതിന്റെ അടുത്ത വർഷം ഇത് ആഗസ്റ്റ് പതിനാറിനായിരുന്നു.കലിതുള്ളിയെത്തിയ പമ്പ താഴ്ന്ന പ്രദേശങ്ങളെയെല്ലാം വെള്ളത്തിലാക്കി മുച്ചൂടും മുടിച്ചുകൊണ്ട് പടിഞ്ഞാറേക്ക് ഒഴുകി കടലിൽ പോയി ലയിച്ച് ചെയ്ത പാപത്തിൽ നിന്നെന്നവണ്ണം മോക്ഷപ്രാപ്തി നേടി. 2018 ആഗസ്റ്റ് 14-ന് രാത്രിയിൽ പിറ്റേന്നത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സ്വപ്നം കണ്ടുകിടന്നുറങ്ങിയ ജനങ്ങൾ നേരം പുലർന്ന് ഉണരുന്നത് കഴുത്തറ്റം വെള്ളത്തിൽ! അതിന്റെ അടുത്ത വർഷം ഓർമ്മതെറ്റുപോലെ റാന്നിയെ പ്രളയം വിഴുങ്ങിയത് ആഗസ്റ്റ് 16-നും. പ്രളയദുരിതങ്ങൾ തുടർക്കഥയായ റാന്നിയിലെ സാധാരണക്കാരും വ്യാപാരികളും ഇനിയും ഇതിൽനിന്നും  മോചനം നേടിയിട്ടില്ല.അതിന് പിന്നാലെയാണ് കഴിഞ്ഞ…

    Read More »
  • India

    ഇനിമുതൽ വീട് വാടകയ്ക്കും 18 ശതമാനം ജി.എസ്.ടി, ആർക്കെല്ലാം ബാധകമാകും ഇത്; വിശദാംശങ്ങൾ അറിയുക

    ജി.എസ്.ടി രജിസ്‌ട്രേഷനുള്ള വാടകക്കാരന്‍, വാടകയ്ക്ക് എടുക്കുന്ന ഭവനത്തിന് 18 ശതമാനം ചരക്കുസേവന നികുതി നല്‍കണമെന്ന് ചട്ടം. പുതിയ ജി.എസ്.ടി ചട്ടത്തിലാണ് ഇക്കാര്യം പറയുന്നത്. നേരത്തെ ഓഫീസുകള്‍ അടക്കം വാണിജ്യ ആവശ്യത്തിന് പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് വാടക കൊടുക്കുന്നുണ്ടെങ്കില്‍ മാത്രമേ, ജി.എസ്.ടി പരിധിയില്‍ വരുമായിരുന്നുള്ളൂ. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോ വ്യക്തികളോ വാസയോഗ്യമായ കെട്ടിടങ്ങള്‍ക്ക് നല്‍കിയിരുന്ന വാടക ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ പുതിയ ജി.എസ്.ടി ചട്ടം അനുസരിച്ച്‌ വാടകക്കാരന്‍ 18 ശതമാനം ചരക്കുസേവന നികുതി നല്‍കണം. ജി.എസ്.ടി രജിസട്രേഷനുള്ള വാടകക്കാരനാണ് ഇത് ബാധകമാകുക. അതേസമയം വാടകക്കാരന് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് വഴി ഇളവിന് അപേക്ഷിക്കാവുന്നതാണ്. എന്നാൽ കെട്ടിടത്തിന്റെ ഉടമ ചരക്കുസേവന നികുതി നല്‍കേണ്ടതില്ല. കൂടാതെ മാസശമ്പളക്കാരന്‍ വീടോ ഫ്‌ലാറ്റോ വാടകയ്ക്ക് എടുത്താലും ഈ പരിധിയില്‍ വരില്ല. ബിസിനസോ, പ്രൊഫഷനോ നടത്തുന്ന ജി.എസ്.ടി രജിസ്‌ട്രേഷനുള്ള വ്യക്തിക്കാണ് ഇത് ബാധകമാകുക. ഇവര്‍ കെട്ടിട ഉടമയ്ക്ക് നല്‍കുന്ന വാടകയ്ക്ക് 18 ശതമാനം ചരക്കുസേവന നികുതി നല്‍കണമെന്നാണ് നിയമം പറയുന്നത്. ജി.എസ്.ടി…

    Read More »
  • Tech

    സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട…. വാട്ട്‌സ്ആപ്പ്, യൂട്യൂബ് ആപ്പുകളുടെ വ്യാജന്‍ വഴി മാല്‍വെയര്‍ ആക്രമണം

    ലണ്ടന്‍: വാട്ട്സ്ആപ്പ്, യൂട്യൂബ് ആപ്പുകളുടെ വ്യാജന്‍ വഴി മാല്‍വെയര്‍ ആക്രമണം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്.  പുതിയ മാൽവെയർ സംബന്ധിച്ച മുന്നറിയിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ ആൻഡ്രോയിഡ് ഫോൺ, ടാബ്‌ലെറ്റ് ഉപയോക്താക്കളെ ഇത് ബാധിച്ചേക്കും. ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനി മെറ്റയാണ് ഈ മുന്നറിയിപ്പ് നൽകിയത്.  ഡ്രാക്കറിസ് എന്ന പേരിലുള്ള മാല്‍വെയര്‍ ജനപ്രിയ ആപ്ലിക്കേഷനുകളുടെ വ്യാജ പതിപ്പുകളിലൂടെയാണ് ആക്രമണം നടത്തുന്നത് എന്നാണ് വിവരം. ഒരു ആൻഡ്രോയിഡ് ഉപകരണത്തിൽ നിന്ന് കോൾ ലോഗുകൾ, കോൺടാക്റ്റ് വിവരങ്ങൾ, ഫയലുകൾ, എസ്എംഎസ് ടെക്‌സ്‌റ്റുകൾ, ജിയോലൊക്കേഷൻ, മറ്റ് വിശദാംശങ്ങൾ എന്നിവ ചോര്‍ത്താനും. ഫോണിന്‍റെ ക്യാമറ പ്രവര്‍ത്തിപ്പിക്കാനും. മൈക്രോഫോൺ പ്രവർത്തനക്ഷമമാക്കാനും ഈ മാല്‍വെയറിന് സാധിക്കും എന്നാണ് റിപ്പോര്‍ട്ട്. യുകെ, ന്യൂസിലൻഡ്, ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ ആക്രമണം നടത്തുന്ന ബിറ്റർ എപിടി ഹാക്കിംഗ് ഗ്രൂപ്പാണ് ഗെയിം ഓഫ് ത്രോൺസ് എന്ന ടിവി സീരിസിലെ പ്രശസ്തമായ ‘ഡ്രാക്കറിസ്’ എന്ന വാക്കിന്‍റെ പേരില്‍ മാല്‍വെയര്‍ പ്രചരിപ്പിക്കുന്നതെന്നാണ് മെറ്റ റിപ്പോര്‍ട്ട് പറയുന്നത്. യുട്യൂബ്, സിഗ്നൽ, ടെലിഗ്രാം,…

    Read More »
  • India

    രാജസ്ഥാനിലെ ദളിത് വിദ്യാര്‍ത്ഥിയുടെ മരണം: പ്രതിഷേധം ശക്തം; പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

    ജയ്പൂര്‍: രാജസ്ഥാനിൽ അധ്യാപകർക്കുള്ള പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിന് മർദ്ദനമേറ്റ ദളിത് വിദ്യാർത്ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധം. കുട്ടിയുടെ മരണത്തിൽ പ്രതിഷേധം കനത്തതോടെ പ്രദേശത്ത് ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു. സംഘർഷ സാധ്യത ഒഴിവാക്കാനാണ് നടപടി. കുട്ടിയുടെ കുടുംബത്തിന് രാജസ്ഥാൻ സർക്കാർ 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ദളിത് സമുദായത്തിൽ നിന്നുള്ള ഒമ്പത് വയസുകാരനാണ് അധ്യാപകന്‍റെ ക്രൂരമര്‍ദ്ദനത്തിനെ തുടര്‍ന്ന് മരിച്ചത്. അധ്യാപകന് വേണ്ടി കരുതിവെച്ച കുടിവെള്ള പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിനാണ് കുട്ടിയെ അധ്യാപകൻ ചായിൽ സിംഗ് ക്രൂരമായി മര്‍ദ്ദിച്ചത്. കണ്ണിനും ചെവിക്കും പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി കഴിഞ്ഞ ദിവസം മരിച്ചു. അറസ്റ്റ് ചെയ്ത അധ്യാപകനെ ചോദ്യം ചെയ്ത് വരികയാണ്. ജലോര്‍ ജില്ലയിലെ സാല്യ ഗ്രാമത്തിൽ ഒരു സ്വകാര്യ സ്കൂളിൽ ജൂലൈ 20 നാണ് സംഭവം നടന്നത്.

    Read More »
  • Kerala

    പാലക്കാട്ട് വീണ്ടും നരഹത്യ, സി.പി.എം നേതാവിനെ പരസ്യമായി വെട്ടിക്കൊന്നു; പിന്നിൽ ബി.ജെ.പി എന്ന് നിഗമനം

    പാലക്കാട് വീണ്ടും ചോരപ്പുഴ. കുന്നങ്കാട് സിപിഎം നേതാവിനെ വെട്ടി കൊലപ്പെടുത്തി. സിപിഎം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ കുന്നങ്കാട് വീട്ടിൽ ഷാജഹാൻ (40) ആണു കൊല്ലപ്പെട്ടത്. ഭാര്യ: ഐശുമ്മ, മക്കൾ: ഷാഹിർ, ഷഹീർ, ഷിഫാന. ബി.ജെ.പിയാണ് സംഭവത്തിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു. ഡി.വൈ.എഫ്.ഐയിൽനിന്നു അടുത്ത കാലത്ത് ബി.ജെ.പിയിൽ ചേർന്ന രണ്ട് 2 പേരാണ് കൊലപാതകത്തിന്റെ ആസൂത്രകരെന്നും സി.പി.എം ചൂണ്ടിക്കാട്ടി. ഇന്നലെ (ഞായർ) രാത്രി ഒൻപതരയോടെ കുന്നങ്കാട് ജംക്‌ഷനിലാണ് സംഭവം. സുഹൃത്തിനൊപ്പം കടയ്ക്കു മുന്നിൽ സംസാരിച്ചുകൊണ്ടു നിന്ന ഷാജഹാനെ പരിസരത്തു കാത്തു നിന്ന ഒരു സംഘം വടിവാൾ ഉപയോഗിച്ചു വെട്ടിവീഴ്ത്തി. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഇദ്ദേഹത്തെ ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഷാജഹാൻ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊട്ടേക്കാടും പാലക്കാട് നഗരത്തിലും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി. നേരത്തെ നടന്ന മലമ്പുഴ ആറുച്ചാമി കൊലക്കേസിൽ ജയിൽ ശിക്ഷ…

    Read More »
  • NEWS

    ദുബൈയില്‍ പൊടിക്കാറ്റ്; നിരവധി വിമാന സര്‍വീസുകളെ ബാധിച്ചു

    ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട ശക്തമായ പൊടിക്കാറ്റ് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ സര്‍വീസുകളെയും ബാധിച്ചു. പ്രതികൂല കാലാവസ്ഥ ഞായറാഴ്‍ച ഉച്ചയ്‍ക്ക് ശേഷമുള്ള ചില സര്‍വീസുകളെ ബാധിച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 10 വിമാനങ്ങള്‍ ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്കും അടുത്തുള്ള മറ്റ് വിമാനത്താവളങ്ങളിലേക്കും വഴിതിരിച്ചുവിട്ടു. ദുബൈയിലും അബുദാബിയിലും അതിശക്തമായ പൊടിക്കാറ്റാണ് ഞായറാഴ്‍ച മുഴുവന്‍ അനുഭവപ്പെട്ടത്. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും ദൂരക്കാഴ്‍ച 500 മീറ്ററില്‍ താഴെയായി കുറഞ്ഞുവെന്ന് യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സര്‍വീസുകള്‍ താളംതെറ്റുന്നത് കുറയ്‍ക്കാനും എത്രയും വേഗം സാധാരണ നിലയിലുള്ള പ്രവര്‍ത്തനം പുനഃരാരംഭിക്കുന്നതിനുമായി ബന്ധപ്പെട്ട എല്ലാവരുമായും ചേര്‍ന്ന് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളം അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. അതേസമയം മോശം കാലാവസ്ഥ കാരണം തങ്ങളുടെ ചില വിമാന സര്‍വീസുകള്‍ വൈകിയതായി വിമാനക്കമ്പനിയായ ഫ്ലൈ ദുബൈ അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും…

    Read More »
  • Crime

    ചെന്നൈയിലെ ബാങ്ക് കൊള്ള: മുഖ്യപ്രതിയുടെ സഹായികളായ മൂന്നുപേര്‍ അറസ്റ്റില്‍; 15 കിലോ സ്വർണം കണ്ടെടുത്തു

    ചെന്നൈ: അരുമ്പാക്കത്തെ ഫെഡ് ബാങ്ക് കൊള്ള കേസിൽ മൂന്നു പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു. കൊള്ളയുടെ മുഖ്യസൂത്രധാരൻ, മുരുകന്റെ സഹായികളായ ബാലാജി, ശക്തിവേൽ, സന്തോഷ് എന്നിവരാണ് പിടിയിലായത്. ചെന്നൈയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഫെഡ് ബാങ്ക് ജീവനക്കാരൻകൂടിയായ മുരുകനും സുഹൃത്ത് സൂര്യയും ഒളിവിലാണ്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ രണ്ടുപേരും തിരുവള്ളൂർ ജില്ലയിലുണ്ടെന്നാണ് പൊലീസിന്റെ അനുമാനം. രണ്ടുപൊലിസ് സംഘങ്ങൾ തിരുവള്ളൂർ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. പിടികൂടിയ മൂന്നു പേരിൽനിന്നായി 15 കിലോ സ്വർണം കണ്ടെടുത്തു. 32 കിലോ സ്വർണമാണ് ബാങ്കിൽ നിന്നും കൊള്ളയടിച്ചത്. ചെന്നൈ നഗരഹൃദയത്തിൽ അണ്ണാ നഗറിനടുത്ത് അമ്പാക്കത്താണ് വൻ പകൽക്കൊള്ള നടന്നത്. ഉച്ചതിരിഞ്ഞ് രണ്ടരയോടെ ഇരുചക്രവാഹനത്തിൽ എത്തിയ കൊള്ളസംഘം സെക്യൂരിറ്റി ജീവനക്കാരന് ശീതളപാനീയം നൽകി മയക്കിക്കിടത്തിയ ശേഷം മുഖംമൂടി ധരിച്ച് ബാങ്കിൽ കടന്നു. കവർച്ചാ സംഘത്തിൽ ഒരാൾ ബാങ്കിലെ കരാർ ജീവനക്കാരനായ മുരുകനാണെന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. മാനേജരേയും ബാങ്കിലുണ്ടായിരുന്ന മറ്റ് ആറ്…

    Read More »
  • NEWS

    ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളിയില്‍ തീപിടിത്തം: 41 മരണം

    കെയ്‌റോ: ഈജിപ്തില്‍ കോപ്റ്റിക് ക്രിസ്ത്യന്‍ പള്ളിയില്‍ ഞായറാഴ്ചയുണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. കെയ്‌റോയുടെ വടക്കുപടിഞ്ഞാറന്‍ ജില്ലയായ ഇംബാബയിലെ അബു സിഫിന്‍ പള്ളിയിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ചപ്രാര്‍ഥനയ്ക്കായി 5000 ലധികം വിശ്വാസികള്‍ തടിച്ചുകൂടിയ സമയത്തായിരുന്നു അത്യാഹിതമുണ്ടായത്. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമായതായി അഗ്‌നിശമനസേന അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മധ്യപൂര്‍വേഷ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ സമൂഹമാണ് കോപ്റ്റുകള്‍. ഈജിപ്തി-ലെ 10 കോടി ജനസംഖ്യയില്‍ ഒരു കോടിയോളം പേര്‍ കോപ്റ്റുകളാണ്. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ അതിപുരാതനമായ കോപ്റ്റിക് സമൂഹം വലിയ പീഡനങ്ങള്‍ നേരിടുന്നുണ്ട്. ഇസ്ലാമിസ്റ്റ് പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സിയുടെ ഭരണകാലത്ത് കോപ്റ്റിക് വിഭാഗത്തിനെതിരായ ആക്രമണങ്ങള്‍ രൂക്ഷമായിരുന്നു. ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ പട്ടാളം മുര്‍സിയെ അട്ടിമറിച്ചത് കോപ്റ്റുകളുടെ നില കൂടുതല്‍ പരുങ്ങലിലാക്കി. തങ്ങള്‍ക്ക് പങ്കാളിത്തമുണ്ടായിരുന്ന ഭരണം അട്ടിമറിച്ചത് കോപ്റ്റുകളുടെ ഗൂഢാലോചനയോടെയാണെന്ന് ആരോപിച്ച് മുസ്ലിം ബ്രദര്‍ഹുഡടക്കമുള്ള ഭീകരസംഘടനകള്‍ നിരവധി ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ആരംഭിച്ചു. സമീപ വര്‍ഷങ്ങളില്‍ ഈജിപ്തില്‍ നിരവധി മാരകമായ തീപിടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2021 മാര്‍ച്ചില്‍…

    Read More »
Back to top button
error: