NEWS

തിരുവല്ലയിൽ ട്രെയിനിന്റെ എഞ്ചിന് മുൻപിൽ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി

തിരുവല്ല: ട്രെയിനിന്റെ എഞ്ചിന് മുൻപിൽ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി. തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
കോട്ടയം – നാഗര്‍കോവില്‍ എക്‌സ്പ്രസിന്റെ മുൻപിലാണ് ഛിന്നഭിന്നമായ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ആറരക്ക് തിരുവല്ല സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമില്‍ ട്രെയിനില്‍ എത്തിയപ്പോഴാണ് മൃതദേഹം കുടുങ്ങിയകാര്യം വ്യക്തമാകുന്നത്. മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: