കോഴിക്കോട്: കൊടുവള്ളിയില്‍ അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കൊടുവള്ളി ഞെള്ളോരമ്മല് ഗംഗാധരന്റെ ഭാര്യ ദേവി (52), മകന് അജിത് കുമാര്‍ (32) എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ പ്രമേഹരോഗിയായ ദേവിയുടെ ചികിത്സക്കായി കോഴിക്കോട് വൈദ്യരുടെ സമീപത്ത് പോയിരുന്നു.കാല് മുറിച്ചു മാറ്റണമെന്ന് വൈദ്യര് പറഞ്ഞതായും ഇതിനാല്‍ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇവര്‍ വീട്ടിലേക്ക് വിളിച്ച് അറിയിച്ചിരുന്നു.രാത്രിയും ഇവര്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് എട്ടു മണിയോടെ ബന്ധുക്കള്‍ കൊടുവള്ളി പൊലീസില്‍ പരാതി നല്കി.തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.