Month: August 2022
-
LIFE
സ്വാതന്ത്ര്യദിനത്തില്‍ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് ഭാവന
കൊച്ചി: ഒരിടവേളയ്ക്കുശേഷം മലയാളത്തില്‍ വീണ്ടും സജീവമാകാന്‍ തയാറെടുക്കുന്ന നടി ഭാവനയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധനേടുന്നു. സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ സജീവമായ നടി പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം മലയാളികള്‍ ഏറ്റെടുത്തുകഴിഞ്ഞു. നിഷ്‌കളങ്കത തുളുമ്പുന്ന ചിത്രം, മനോഹരം എന്നിങ്ങനെയാണ് ആരാധകര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. View this post on Instagram A post shared by Mrs.June6 ♀️ (@bhavzmenon) ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ആണ് ഭാവനയുടേതായി അടുത്ത് പുറത്തിറങ്ങുന്ന മലയാള സിനിമ. ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയില്‍ ഭാവനയ്‌ക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. അരുണ്‍ റുഷ്ദി ആണ് ഛായാഗ്രഹണം. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും ആണ്. ശബ്ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കല്‍ നിര്‍വഹിക്കുന്നു, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം…
Read More » -
NEWS
”ഇപ്പോഴാണ് ശ്വാസം നേരേ വീണത് ”; സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ട സന്തോഷം പങ്കുവച്ച് മുന്‍ ഭാര്യ പത്മ ലക്ഷ്മി
വാഷിങ്ടണ്‍: ന്യൂയോര്‍ക്കില്‍ പ്രസംഗിക്കുന്നതിനിടെ കഴിഞ്ഞദിവസം ആക്രമിക്കപ്പെട്ട വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ടതില്‍ സന്തോഷം പങ്കുവച്ച് മുന്‍ ഭാര്യ പത്മ ലക്ഷ്മി. റുഷ്ദിയുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്നും ഒടുവില്‍ ആശങ്കകള്‍ നീങ്ങുകയായി എന്നും അദ്ദേഹത്തിന് എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കട്ടെയെന്നും പദ്മ ലക്ഷ്മി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരിയും മോഡലും ടി.വി അവതാരകയുമാണ് പത്മ ലക്ഷ്മി. 2004 ലായിരുന്നു സല്‍മാന്‍ റുഷ്ദിയും പത്മ ലക്ഷ്മിയും വിവാഹിതരായത്. 2007 ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തു. Relieved @SalmanRushdie is pulling through after Friday’s nightmare. Worried and wordless, can finally exhale. Now hoping for swift healing. — Padma Lakshmi (@PadmaLakshmi) August 14, 2022 ന്യൂയോര്‍ക്കിലെ ഷടോക്വ ഇന്‍സ്റ്റിറ്റിയൂഷനില്‍ പ്രഭാഷണത്തിനെത്തിയപ്പോഴായിരുന്നു റുഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്. ആക്രണത്തില്‍ റുഷ്ദിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന സല്‍മാന്‍ റുഷ്ദിയെ വെന്റിലേറ്ററില്‍നിന്ന് മാറ്റിയതായി കുടുംബം സ്ഥിരീകരിച്ചു. റുഷ്ദി സംസാരശേഷി…
Read More » -
LIFE
അറുപതുകാരന്‍ നായകന്‍ ഇരുപതുകാരിയായ നായികയെ തേടുന്നു, മുഖം ഫോട്ടോഷോപ്പ് ചെയ്യുന്നു; സിനിമയെ നശിപ്പിക്കുന്നത് ഈ പ്രവണത: വിമര്‍ശനവുമായി സംവിധായകന്‍
മുംബൈ: ഗുണനിലവാരത്തേക്കാളുപരി സിനിമയെ നശിപ്പിക്കുന്നത് ചിലര്‍ പിന്തുടരുന്ന പ്രവണതകളാണെന്ന് സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി. സിനിമയിലെ നായകനും നായികയും തമ്മിലുള്ള പ്രായവ്യത്യാസത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഈ പ്രവണത ശരിയല്ലെന്നും എന്നാല്‍ ഒരേ ഒരു വ്യക്തിമാത്രമാണ് അതിന് ഉത്തരവാദിയെന്നും ആരുടെയും പേരെടുത്ത് പറയയാതെ അദ്ദേഹം കുറിച്ചു. ”സിനിമയുടെ ഗുണനിലവാത്തെ മറന്നേക്കൂ, 60 കാരനായ നായകന്‍ 20-30 വയസ്സുള്ള നായികമാരെ തേടിപോകുന്നു. അവരുടെ മുഖം ചെറുപ്പമായി തോന്നാന്‍ ഫോട്ടോഷോപ്പ് ചെയ്യുന്നു. ബോളിവുഡിന് അടിസ്ഥാനപരമായി എന്തോ പ്രശ്നമുണ്ട്. ഈ പ്രവണത ബോളിവുഡിനെ നശിപ്പിക്കുന്നു. ഒരേ ഒരു വ്യക്തിയാണ് അതിന് ഉത്തരവാദി” എന്നായിരുന്നു വിവേക് അഗ്നിഹോത്രിയുടെ വിമര്‍ശനം. Forget the quality of a film, when 60 yr old heroes are desperate to romance 20/30 yr old girls, photoshopping faces to look young, there is something fundamentally wrong with Bollywood. ‘Looking young &…
Read More » -
India
ഫോണ്‍ എടുക്കുമ്പോള്‍ ‘ഹലോ’യ്ക്ക് പകരം ‘വന്ദേമാതരം’ പറയണം, ഉത്തരവ് ഉടന്‍ പുറത്തിറക്കും: ബി.ജെ.പി. മന്ത്രി
മുംബൈ: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ കോളുകള്‍ സ്വീകരിക്കുമ്പോള്‍ ‘ഹലോ’യ്ക്ക് പകരം ‘വന്ദേമാതരം’ പറയണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സുധീര്‍ മുന്‍ഗന്ദിവാര്‍. അടുത്ത റിപ്പബ്ലിക് ദിനം വരെ ഇത് തുടരണമെന്നും ഇത് സംബന്ധിച്ച് ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡേ മന്ത്രിസഭയില്‍ അധികാരം ഏറ്റെടുത്തതിന് പിന്നാലെയാണ് ബി.ജെ.പി. നേതാവായ മുന്‍ഗന്ദിവാറിന്റെ പ്രഖ്യാപനം. ‘നമ്മള്‍ സ്വാതന്ത്ര്യത്തിന്റെ 76-ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം നമ്മള്‍ ആഘോഷിക്കുകയാണ്. അതിനാല്‍ ‘ഹലോ’ എന്നതിന് പകരം ഫോണിലൂടെ ‘വന്ദേമാതരം’ എന്ന് പറയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’, സുധീര്‍ മുന്‍ഗന്ദിവാറിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത വര്‍ഷം ജനുവരി 26 വരെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഫോണ്‍ കോളുകള്‍ സ്വീകരിക്കുമ്പോള്‍ ‘വന്ദേമാതരം’ പറയണമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 18നകം ഇതു സംബന്ധിച്ച ഔദ്യോഗിക സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More » -
Kerala
എല്ലാം ബി.ജെ.പിയുടെ തലയില്‍വയ്ക്കാന്‍ കഴിയുമോ?: സി.പി.എം. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പി. വാദത്തെ പിന്തുണച്ച് കെ.സുധാകരന്‍
പാലക്കാട്: മലമ്പുഴ കുന്നങ്കോട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന ബി.ജെ.പി. വാദത്തെ പിന്തുണച്ച് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മുകാരാണ്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും എല്ലാം ബി.ജെ.പിയുടെ തലയില്‍വയ്ക്കാന്‍ കഴിയുമോ എന്ന് സുധാകരന്‍ ചോദിച്ചു. രാഷ്ട്രീയമായി ബി.ജെ.പിയെ എതിര്‍ക്കുന്നു എന്നതിനപ്പുറത്ത് എല്ലാ കഥകളും ബി.ജെ.പിയുടെ തലയില്‍ കയറ്റിയിടാന്‍ പറ്റുമോ? ഇത് സി.പി.എം. ആണ് എന്ന കാര്യത്തില്‍ സുതാര്യത വന്നുകൊണ്ടിരിക്കുകയാണ്. ആരോപണം വരുന്നു എന്ന് മാത്രമല്ല അത് നടത്തുന്നത് സി.പി.എമ്മിന്റെ സ്‌ട്രോങ് പ്രവര്‍ത്തകരാണ്. പാര്‍ട്ടിയുമായി ബന്ധമില്ല, അവര്‍ നേരത്തെ പാര്‍ട്ടി വിട്ടവരാണ് എന്ന് സി.പി.എം. പറയുമ്പോള്‍ അത് തിരുത്തുന്നത് സി.പി.എമ്മുകാര്‍ തന്നെയാണെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട ഷാജഹാന്‍ 2008ല്‍ ബിജെപി പ്രവര്‍ത്തകനായിരുന്ന ആറുച്ചാമിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഈ കേസില്‍ ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ക്ക് തങ്ങളുമായി ബന്ധമില്ലെന്നും സിപിഎം വിഭാഗീയതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ആര്‍എസ്എസ് ബിജെപി നേതാക്കള്‍ പറയുന്നത്.…
Read More » -
India
ശ്രീനഗർ ഏറ്റുമുട്ടൽ; വെടിയേറ്റ് ചികിത്സയിലായിരുന്നു പൊലീസുകാരന് വീരമൃത്യു
ദില്ലി: ശ്രീനഗറിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരന് വീരമൃത്യു. ഇന്നലെ രാത്രിയിൽ നടന്ന ഏറ്റമുട്ടലിലാണ് കോൺസ്റ്റബിൾ സർഫറാസ് അഹമ്മദിന് വെടിയേറ്റത്. ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രീനഗറിലെ നൗഹട്ട മേഖലയിലാണ് ഭീകരാക്രമണം നടന്നത്. ഏറ്റുമുട്ടലിൽ ഒരു ഭീകരന് വെടിയേറ്റതായും റിപ്പോർട്ടുണ്ട്. ശ്രീനഗറിൽ കഴിഞ്ഞ ദിവസം സുരക്ഷ സേനയ്ക്ക് നേരെയുണ്ടായ ഗ്രേനേഡ് ആക്രമണത്തില്‍ സിആർപിഎഫ് ജവാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. പുൽവാമയിലെ ദ്രബ്ഗാമിലുണ്ടായ ഏറ്റുമുട്ടല്‍ മൂന്ന് ഭീകരരെ സുരക്ഷ സേന വധിക്കുകയും ചെയ്തിരുന്നു. ലഷ്കർ ഇ ത്വയിബയുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് സുരക്ഷാ സേന അറിയിച്ചത്. പൊലീസ് കോൺസ്റ്റബിൾ റിയാസ് അഹമ്മദ് തോക്കറിനെ വധിച്ചയാളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടതായി ജമ്മുകശ്മീർ പൊലീസ് അറിയിച്ചു. രജൗരിയിൽ ചാവേറാക്രമണം ചെറുക്കുന്നതിനിടെ മൂന്ന് സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. രജൗരിയിലെ പാർഗൽ സൈനിക ക്യാമ്പിൽ ആക്രമണമുണ്ടായത്. രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. ഭീകരര്‍…
Read More » -
Careers
വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്‍സി
ദില്ലി: വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ. വിവിധ വകുപ്പുകളിലെ 37 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡെപ്യൂട്ടി ഡയറക്ടർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, മറ്റ് ഒഴിവുകൾ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. യു പി എസ് സി ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് റിക്രൂട്ട്മെന്റിനുള്ള അപേക്ഷ നടപടികൾ ആരംഭിച്ചു. സെപ്റ്റംബർ 1 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മറ്റ് അപേക്ഷകൾ സ്വീകരിക്കുന്നതല്ല എന്ന് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ? ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in. സന്ദർശിക്കുക ഹോം പേജിലെ റിക്രൂട്ട്മെന്റ് ലിങ്ക് ക്ലിക്ക് ചെയ്യുക ഓപ്പൺ ആയി വരുന്ന പുതിയ പേജിൽ അപേക്ഷിക്കാനാഗ്രഹിക്കുന്ന തസ്തിക തെരഞ്ഞെടുത്ത്, ആവശ്യമായ രേഖകൾ നൽകുക രേഖകൾ സമർപ്പിച്ച്, അപേക്ഷ ഫീസ് അടച്ചതിന് ശേഷം സബ്മിറ്റ് ചെയ്യുക നിങ്ങളുടെ അപേക്ഷ സ്വീകരിച്ചതായി കാണാം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
Read More » -
NEWS
ഒന്നരക്കിലോ കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ
കൊച്ചി:തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ റെയ്ഡില്‍ ഒന്നരക്കിലോ കഞ്ചാവുമായി നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചേര്‍പ്പ് പത്താഴപ്പറമ്ബില്‍ ആകാശ് ഗോപി (21), കോട്ടയം പാമ്ബാടി പുളിക്കല്‍ വീട്ടില്‍ ആകാശ് (23),ഇരുമ്പനം ഗൗരീശങ്കരം വീട്ടില്‍ ഋഷികേശ് (22), കോട്ടയം പാമ്ബാടി ചാക്കാറ വീട്ടില്‍ അഖില്‍ സി. അനില്‍ (26) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ബൈക്കില്‍ കഞ്ചാവുമായി വന്ന പ്രതികള്‍ പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘം പിന്തുടര്‍ന്ന് സാഹസികമായി പിടികൂടുകയായിരുന്നു.ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
Crime
ചെന്നൈ ബാങ്ക് കൊള്ള: മുഖ്യആസൂത്രകനായ ബാങ്ക് ജീവനക്കാരന്‍ പിടിയില്‍
ചെന്നൈ: ചെന്നൈ അരുമ്പാക്കത്തെ ഫെഡ് ബാങ്ക് കൊള്ളയടിച്ച കേസിൽ മുഖ്യസൂത്രധാരനും ബാങ്ക് ജീവനക്കാരനുമായ മുരുകനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മുരുകൻ്റെ സഹായികളായ ബാലാജി,ശക്തിവേൽ, സന്തോഷ്എന്നിവർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ചെന്നൈ നഗരത്തിൽ നിന്നു തന്നെയാണ് ഇവരെ പിടികൂടിയത്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ ശങ്കർ ജസ്‍വാൾ പറഞ്ഞു. ചെന്നൈ നഗരത്തിലെ തിരുമംഗലത്ത് നിന്നാണ് മുരുകൻ പിടിയിലായത്. കൊള്ളയടിച്ച 32 കിലോഗ്രാം സ്വർണം വീതം വച്ചശേഷം സംഘം പലവഴിക്ക് പിരിയുകയായിരുന്നു. എന്നാൽ ഇവരിൽ പലരും ചെന്നൈയിൽ തന്നെ തിരികെയെത്തി. മറ്റൊരു ജില്ലയിൽ നിന്ന് ചെന്നൈയിൽ തിരികെയെത്തിയ ഉടൻ മുരുകനെ പിടികൂടുകയായിരുന്നുവെന്ന് ശങ്കർ ജസ്‍വാൾ പറഞ്ഞു. കവർച്ചാ ശ്രമത്തിൽ പങ്കാളിയായ സൂര്യൻ എന്നയാൾക്കായി തെരച്ചിൽ തുടരുകയാണ്. ചെന്നൈയിൽ തിരുവള്ളൂർ മേഖലയിൽ നിന്നാണ് പ്രതികളെല്ലാം പിടിയിലായിട്ടുള്ളത് ഈ സാഹചര്യത്തെ അന്വേഷണസംഘം രണ്ട് ടീമായി പിരിഞ്ഞ് ഈ മേഖലയിൽ പരിശോധനയും തെരച്ചിലും തുടരുകയാണ് ബാങ്കിൽ നിന്നും കൊള്ളയടിക്കപ്പെട്ട 32 കിലോ സ്വർണത്തിൽ 18…
Read More » -
Crime
പാലക്കാട് കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്ഐആർ; കേസിൽ 8 പ്രതികൾ
പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊലപ്പെട്ടത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഎഫ്ഐആർ. കൊലപാതകത്തിന് പിന്നിൽ ബിജെപി അനുഭാവികളെന്നും എഫ്ഐആറിലുണ്ട്. പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം 8 പ്രതികളാണ് കേസിലുള്ളത്. ശബരീഷ്, അനീഷ്, നവീൻ, ശിവരാജൻ, സിദ്ധാർത്ഥൻ, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരാണ് പ്രതികൾ. ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേർന്നാണ് ഷാജഹാനെ വെട്ടിയത്. മറ്റ് 6 പേർ കൊലയ്ക്ക് സഹായം ചെയ്തു കൊടുത്തുവെന്നും പൊലീസ് വ്യക്തമാക്കുന്നു. പാലക്കാട് കൊട്ടേക്കാട് സ്വദേശികളാണ് പ്രതികൾ എല്ലാവരും. അതേസമയം ഷാജഹാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈര്യത്തിന്റെ പേരിലാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പ്രതികരിച്ചത്. കേസിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. എട്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊലപാതക കാരണം പൊലീസ് അന്വേഷിച്ച് വരികയാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഷാജഹാൻ കൊല്ലപ്പെട്ടത് കഴുത്തിലും കാലിനുമേറ്റ വെട്ടുകളെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിലേറ്റ പത്ത് വെട്ടുകളിൽ 2 എണ്ണം…
Read More »