മുംബൈ: ഗുണനിലവാരത്തേക്കാളുപരി സിനിമയെ നശിപ്പിക്കുന്നത് ചിലര്‍ പിന്തുടരുന്ന പ്രവണതകളാണെന്ന് സംവിധായകന് വിവേക് രഞ്ജന്‍ അഗ്നിഹോത്രി. സിനിമയിലെ നായകനും നായികയും തമ്മിലുള്ള പ്രായവ്യത്യാസത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഈ പ്രവണത ശരിയല്ലെന്നും എന്നാല്‍ ഒരേ ഒരു വ്യക്തിമാത്രമാണ് അതിന് ഉത്തരവാദിയെന്നും ആരുടെയും പേരെടുത്ത് പറയയാതെ അദ്ദേഹം കുറിച്ചു.
”സിനിമയുടെ ഗുണനിലവാത്തെ മറന്നേക്കൂ, 60 കാരനായ നായകന് 20-30 വയസ്സുള്ള നായികമാരെ തേടിപോകുന്നു. അവരുടെ മുഖം ചെറുപ്പമായി തോന്നാന്‍ ഫോട്ടോഷോപ്പ് ചെയ്യുന്നു. ബോളിവുഡിന് അടിസ്ഥാനപരമായി എന്തോ പ്രശ്നമുണ്ട്. ഈ പ്രവണത ബോളിവുഡിനെ നശിപ്പിക്കുന്നു. ഒരേ ഒരു വ്യക്തിയാണ് അതിന് ഉത്തരവാദി” എന്നായിരുന്നു വിവേക് അഗ്നിഹോത്രിയുടെ വിമര്‍ശനം.
Forget the quality of a film, when 60 yr old heroes are desperate to romance 20/30 yr old girls, photoshopping faces to look young, there is something fundamentally wrong with Bollywood.
‘Looking young & cool’ has destroyed Bollywood. And only one person is responsible for this.
— Vivek Ranjan Agnihotri (@vivekagnihotri) August 12, 2022
വിവേക് അഗ്നിഹോത്രിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായ കാശ്മീര്‍ ഫയല്‍സ് വന്‍ ചര്‍ച്ചയായിരുന്നു. കാശ്മീര്‍ പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ഇന്ത്യയൊട്ടാകെ റിലീസ് ചെയ്ത കാശ്മീര്‍ ഫയല്‍സ് സാമ്പത്തികമായി വന്‍ വിജയമായിരുന്നു.