റാഞ്ചി: ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ജാര്‍ഖണ്ഡില്‍ വ്യത്യസ്ത സംഭവങ്ങളില്‍ അഞ്ചുപേര്‍ ഷോക്കേറ്റു മരിച്ചു.
ഇന്നലെ വൈകിട്ട് ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് ഷോക്കേറ്റു മരിച്ചത്.മറ്റ് രണ്ടു സംഭവങ്ങളും ഇന്നായിരുന്നു.
റാഞ്ചി ജില്ലയിലെ അര്‍സാന്‍ഡെ ഗ്രാമത്തിലാണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഷോക്കേറ്റു മരിച്ചത്. വീടിന്റെ മേല്‍ക്കൂരയില്‍ ദേശീയ പതാക സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇന്ന് ബൊക്കാറോ, ധന്‍ബാദ് ജില്ലകളിലാണ് രണ്ടുപേര്‍ മരിച്ചത്. ധന്‍ബാദില്‍ കല്‍ക്കരി ഖനിയില്‍ ജോലി ചെയ്യുന്ന അഞ്ച് തൊഴിലാളികള്‍ ചേര്‍ന്നു ദേശീയ പതാക ഉയര്‍ത്തുന്നതിനിടെയാണ് ഷോക്കേറ്റത്. കൊടി കെട്ടിയ ഇരുമ്ബുവടി വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
ബൊക്കാറോയിലും സമാനമായ രീതിയിലാണ് അപകടമുണ്ടായത്. പൊലീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആഘോഷത്തിനിടെയാണ് 40 വയസ്സുകാരനായ ശുചീകരണ തൊഴിലാളി മരിച്ചത്. ഒരു കോണ്‍സ്റ്റബിളിനും നാല് ഓഫീസ് ജീവനക്കാര്‍ക്കും നിസ്സാര പരിക്കേറ്റതായി ബൊക്കാറോ സിറ്റി പൊലീസ് സൂപ്രണ്ട് കുല്‍ദീപ് കുമാര്‍ പറഞ്ഞു.