സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കര്‍ണടാകയില്‍ പലയിടത്തും സംഘര്‍ഷാവസ്ഥ. സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം.
ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി നല്‍കിയ ഭീരുവാണ് സവര്‍ക്കര്‍ എന്ന് ഒരു വിഭാഗം പറയുന്നു. അതല്ല, സവര്‍ക്കര്‍ ധീര ദേശാഭിമാനിയാണെന്ന് മറുഭാഗവും വാദിക്കുന്നു. ഇതിനിടെയാണ് ശിവമോഗയിലെ അമീര്‍ അഹമ്മദ് സര്‍ക്കിളില്‍ സവര്‍ക്കറുടെ പോസ്റ്റര്‍ സ്ഥാപിച്ചത്. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കൊപ്പം സവര്‍ക്കറുടെ ഫോട്ടോ വച്ചത് ഒരുകൂട്ടം മുസ്ലിം യുവാക്കള്‍ ചോദ്യം ചെയ്യുകയായിരുന്നുവത്രെ.
സവര്‍ക്കറുടെ ഫോട്ടോ എടുത്തുമാറ്റിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനെതിരെ ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നു. ഇതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ശിവമോഗ ജില്ലയുടെ ചില ഭാഗങ്ങളില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സവര്‍ക്കറുടെ ഫ്‌ളക്‌സ് നീക്കം ചെയ്യാനുള്ള ശ്രമത്തെ തടയുമെന്ന് ഹിന്ദുത്വ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.